എട്ട് മാസം ഗര്‍ഭിണി, ഇരുവശത്തു നിന്നും കാറിലേക്ക് വെള്ളം കയറി; പേടിച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ബീന ആന്റണി. സിനിമയിലൂടെ കരിയര്‍ ആരംഭിച്ച ബീന ആന്റണി താരമാകുന്നത് ടെലിവിഷന്‍ പരമ്പരകളിലൂടെയാണ്. നായികയായും സഹനടിയുമായുമെല്ലാം കയ്യടി നേടിയിട്ടുള്ള ബീന ആന്റണി പിന്നീട് വില്ലത്തി വേഷങ്ങൡും തിളങ്ങി. ഇന്നും ടെലിവിഷന്‍ രംഗത്തെ തിരക്കുള്ള അഭിനേതാക്കളില്‍ ഒരാളാണ് ബീന ആന്റണി.
നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മനുവാണ് ബീനയുടെ ഭര്‍ത്താവ്. ഇരുവരും ആരാധകര്‍ക്ക് സുപരിചിതരായ താരദമ്പതിമാരാണ്. ഇരുവരുടേയും മകന്‍ ആരോമലും ഇന്ന് മലയാളികള്‍ക്ക് സുപരിചിതയാണ്. ഇപ്പോഴിതാ മകനെ ഗര്‍ഭം ധരിച്ചിരുന്ന കാലത്ത് വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ട കഥ പറയുകയാണ് ബീന ആന്റണി. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ഞാന്‍ എട്ട് മാസം ഗര്‍ഭിണിയായിരിക്കുന്ന സമയം. കോട്ടയം ഭാഗത്ത് എനിക്കൊരു ഉദ്ഘാടനം ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് അന്നൊരു മഞ്ഞ സെന്‍ കാര്‍ ആയിരുന്നു ഉണ്ടായിരുന്നത്. മോര് കാച്ചിയ വണ്ടി എന്നാണ് ഞങ്ങള്‍ പറയുക. മഴ സമയമായിരുന്നു. കുമരകം ഭാഗത്തു കൂടിായയിരുന്നു തിരികെ വന്നത്. ഒരിടത്ത് എത്തിയപ്പോള്‍ മുന്നില്‍ ഒന്നും കാണാന്‍ പറ്റാത്ത അവസ്ഥയായി. റോഡും പുഴയുമെല്ലാം ഒരുപോലെ. ഞങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും പോകാന്‍ പറ്റാത്ത അവസ്ഥ എന്നാണ് ബീന ആന്റണി പറയുന്നത്.
ഞാന്‍ പേടിച്ചു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. കാല് സീറ്റില്‍ കയറ്റി വച്ചിരിക്കുകയാണ്. ഒരു വണ്ടിയും അതുവഴി വരുന്നുണ്ടായിരുന്നില്ല. മനുവിനോട് വണ്ടി നന്നായി റെയ്‌സ് ചെയ്ത് മുന്നോട്ട് തന്നെ എടുക്കാന്‍ പറഞ്ഞു. കുറേ കഴിഞ്ഞതും വണ്ടിയുടെ ഉള്ളിലേക്ക് വെള്ളം കയറാന്‍ തുടങ്ങി. സീറ്റ് വരെ വെള്ളം കയറി. എന്റെ ദൈവമേ! ഒന്നും മനസിലാകാത്ത അവസ്ഥ. ഞാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടേ അതിനകത്തിരുന്നുവെന്നും താരം പറയുന്നു.
അവസാനം കുറേ നേരം കഴിഞ്ഞപ്പോള്‍ ഒരു ലോറി എവിടുന്നോ വന്നു. അതിലെ ആളുകള്‍ ഞങ്ങളെ എങ്ങനെയോ പുറത്തെടുക്കുകയായിരുന്നു. എനിക്ക് ഒന്നും ഓര്‍മ്മയില്ല. വണ്ടിയുടെ അകത്തൊക്കെ വെള്ളം കയറിയിരുന്നു. റോഡും പുഴയും മനസിലാകുന്നില്ല. വണ്ടി നീങ്ങാതായി. ലോറിയിലാണ് ഞങ്ങളെ അവിടെ നിന്നും രക്ഷപ്പെടുത്തിയത്. വണ്ടി കേടായിപ്പോയിരുന്നു. അത് പിന്നീട് വന്നാണ് ശരിയാക്കിയെടുത്തത്. ഈ സംഭവം ഞാന്‍ മുമ്പെവിടേയും പറഞ്ഞിട്ടില്ലെന്നും ബീന ആന്റണി പറയുന്നു. ഇതിന് പുറമെ മറ്റൊരു അനുഭവവും താരം പങ്കുവെക്കുന്നുണ്ട്.

ഫ്‌ളവേഴ്‌സിന്റെ സെറ്റില്‍ ആദ്യമായിട്ട് പോയപ്പോഴായിരുന്നു. മല കയറി വേണം പോകാന്‍. ഞങ്ങളുടെ വണ്ടിയില്‍ തന്നെയാണ് പോകുന്നത്. അതില്‍ തിരിച്ചുവരുമ്പോള്‍ വൈകും എന്നൊന്നും ചിന്തിക്കുന്നില്ലായിരുന്നു. രാത്രി വല്ലാതെ വൈകിയിരുന്നു. ഒരു മനുഷ്യനില്ല വഴിയില്‍. എത്രയൊക്കെ പോയിട്ടും റോഡിലെത്തുന്നില്ല. വണ്ടിയുടെ വെളിച്ചം മാത്രമേയുള്ളൂ, വേറൊരു വെളിച്ചവും ആ ഭാഗത്തെങ്ങും ഇല്ല. എങ്ങോട്ട് പോകുന്നതെന്ന് പോലും അറിയില്ല.
ഒടുവില്‍ ഹെഡ് ലൈറ്റിന്റെ വെട്ടത്തിലേക്ക് എത്തി നോക്കിയപ്പോഴാണ് മലയുടെ അറ്റത്ത് എത്തി നില്‍ക്കുകയാണെന്ന് മനസിലാകുന്നത്. നോക്കിയില്ലായിരുന്നുവെങ്കില്‍ ആ വഴി അങ്ങനെയങ്ങ് പോയേനെ. ഭയങ്കര ടെന്‍ഷനായിപ്പോയി. ഏതോ ഒരു ഓട്ടോചേട്ടന്‍ പോകുന്നത് കണ്ടപ്പോള്‍ ഹോണ്‍ അടിച്ച് വിളിച്ച് വഴി കാണിച്ചു തരാന്‍ പറയുകയായിരുന്നു. അദ്ദേഹം തന്റെ പിന്നാലെ വന്നുകൊള്ളൂ വഴി കാണിച്ചു തരാം എന്ന് പറഞ്ഞു. അങ്ങനെയാണ് രക്ഷപ്പെട്ടതെന്നാണ് ബീന പറയുന്നത്.


Click it and Unblock the Notifications