കുടുംബത്തിലെ മരണവും പിന്നാലെ വന്ന രോഗകാലങ്ങളും; അതിജീവിച്ചത് എങ്ങനെയെന്ന് ബീന ആന്റണി

മലയാളികള്‍ക്ക് പ്രിയങ്കരിയാണ് ബീന ആന്റണി. സിനിമയിലൂടെ കരിയര്‍ ആരംഭിച്ച ബീന ആന്റണിയെ മലയാളികള്‍ കൂടുതല്‍ അറിയുന്നത് ടെലിവിഷനിലൂടെയാണ്. പരമ്പരകളുടെ ലോകത്തെ മിന്നും താരമാണ് ബീന ആന്റണി. നായികയായും വില്ലത്തിയായുമെല്ലാം സാന്നിധ്യം അറിയിച്ച താരമാണ് ബീന ആന്റണി. ഇപ്പോഴിതാ വനിതയിലൂടെ ആരാധകരുടെ രസകരമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ബീന ആന്റണി.

മതത്തിന് അതീതമായി കലാരംഗത്തു നിന്നും പങ്കാളിയെ തിരഞ്ഞെടുത്തപ്പോള്‍ എതിര്‍ത്തവരുണ്ടോ എന്ന ചോദ്യത്തിന് ബിനാ ആന്റണി മറുപടി നല്‍കുന്നുണ്ട്. എന്നേയും മനുവിനേയും ഒന്നിപ്പിച്ചതു ദൈവമാണ്. കുടുംബത്തില്‍ നിന്നും പരിചയക്കാരില്‍ നിന്നുമൊക്കെ ഞങ്ങളുടെ വിവാഹത്തിന് ഫുള്‍ സപ്പോര്‍ട്ടാണ് കിട്ടിയതെന്നാണ് ബീന ആന്റണി പറയുന്നത്.

Beena Antony

കുട്ടിക്കാലം തൊട്ടേ ഞാന്‍ കാണുന്ന ഒരു കാഴ്ചയുണ്ട്. അപ്പച്ചന്‍ കെട്ടുനിറച്ചു ശബരിമലയക്ക് പോകുന്നത്. ഞങ്ങളേയും വ്രതം എടുപ്പിക്കും. വിവാഹക്കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ മനുവിന്റെ ഡാഡി പറഞ്ഞതു, നിന്റെ ഇഷ്ടമാണ് പ്രധാനം എന്നാണ്. ഇങ്ങനെ ചുറ്റും നില്‍ക്കുന്നവരെ ഓര്‍ത്ത് അഭിമാനം മാത്രമേ ഉള്ളൂവെന്നാണ് ബീന ആന്റണി പറയുന്നത്.

കൊവിഡിനൊപ്പം രോഗകാലങ്ങളേയും അതിജീവിച്ചു, കരുത്തു പകര്‍ന്നത് ആരാണ്? എന്ന ചോദ്യത്തിനും ബീന മറുപടി പറയുന്നുണ്ട്. കൊവിഡ്, ന്യുമോണിയ, മനുവിന്റെ ബെല്‍സ് പാല്‍സി, ആ കാലം വല്ലാതെ ഉലച്ചു. ആദ്യത്തെ ഷോക്ക് സഹോദരിയുടെ മകന്റെ മരണത്തിന്റെ രൂപത്തിലായിരുന്നു വന്നത്. എനിക്ക് കൊവിഡ് കലശലായത് അതിന് ശേഷമാണ്. ആശുപത്രിയില്‍ വച്ച് മമ്മൂക്കയ്ക്കയും ലാലേട്ടനും ഇടവേള ബാബുവിനുമൊക്കെ മെസേജ് അയച്ചിരുന്നു. ഓരോ ദിവസവും വിശേഷങ്ങള്‍ അന്വേഷിച്ചുള്ള അവരുടെ മറുപടി മെസേജുകള്‍ കാണുമ്പോള്‍ തന്നെ നമ്മള്‍ പോസിറ്റീവാകും.

കൊവിഡ് മറികടന്നപ്പോഴേക്കും മനുവിന് ബെല്‍സ് പാല്‍സി എന്ന അസുഖം വന്നു. അതിനേയും അതിജീവിച്ചു. അപ്പോഴെല്ലാം ദൈവത്തെ ചേര്‍ത്തുപിടിച്ചു. ഒരാളെപ്പോലും വേദനിപ്പിക്കാനോ മോശക്കാരനാക്കാനോ നിന്നിട്ടില്ല. പറ്റുന്ന രീതിയില്‍ ആളുകള്‍ക്കു സഹയാം ചെയ്യാനേ എന്നും ശ്രമിച്ചിട്ടുള്ളൂ. അതിനൊക്കെ മറുപടിയായി കിട്ടുന്ന ദൈവാനുഗ്രഹമാണ് ജീവിതത്തിലെ ബലമെന്നാണ് ബീന ആന്റണി പറയുന്നത്.

Beena Antony

40 വര്‍ഷങ്ങള്‍. തിരിഞ്ഞു നോക്കുമ്പോള്‍ സന്തോഷവും സങ്കടവും എന്തൊക്കെയാണ്? എന്നതായിരുന്നു മറ്റൊരു ചോദ്യം. പ്രേക്ഷകരുടെ മനസില്‍ ഇടം കിട്ടിയതാണ് ഏറ്റവും സന്തോഷമുള്ള കാര്യം. 40 വര്‍ഷം ഒരു നീണ്ട കാലയളവല്ലേ. ഓരോ ആളുകള്‍ കാണുമ്പോഴും സന്തോഷത്തോടെ സംസാരിക്കുന്നത് ഓരോ കഥാപാത്രങ്ങളെക്കുറിച്ചാണ്. ആ സ്‌നേഹമാണ് വലിയ ഭാഗ്യമെന്നാണ് ബീന ആന്റണി പറയുന്നത്.

സിനിമയില്‍ കാമ്പുള്ള ഒരു കഥാപാത്രം ചെയ്യാനായില്ല എന്നതാണ് സങ്കടം. എത്ര സീരിയല്‍ ചെയ്താലും ആളുകള്‍ ഓര്‍ത്തിരിക്കുന്നത് സിനിമയിലെ കഥാപാത്രമായിരിക്കും. അങ്ങനെ ഒരെണ്ണം പോലും എന്റെ ക്രെഡിറ്റിലില്ല. സഹോദരി കൂട്ടുകാരി വേഷങ്ങളാണ് സിനിമയില്‍ കിട്ടിയതെല്ലാം. അതില്‍ തളയ്ക്കപ്പെട്ടുവെന്ന് തോന്നിയ കാലത്താണ് നല്ല വേഷങ്ങള്‍ തേടി വന്നത്. ചുവടുമാറാനുള്ള തീരുമാനം ഏറ്റവും ബുദ്ധിപരമായി എന്നു തന്നെ വിശ്വസിക്കുന്നുവെന്നും താരം പറയുന്നുണ്ട്.

Read more about: Beena Antony
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X