ഇന്നാണോ പരിപാടി എന്ന് മാത്രം, ഓള്‍ ദ ബെസ്റ്റ് പോലുമില്ല; മൂത്തമകന്റെ പ്രതികരണത്തെ കുറിച്ച് ഭാഗ്യലക്ഷ്മി
കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് മലയാളം സീസണ്‍ ത്രീ ആരംഭിച്ചിരിക്കുകയാണ്. ആദ്യ രണ്ട് എപ്പിസോഡുകള്‍ മാത്രമേ എത്തിയുള്ളുവെങ്കിലും തുടക്കത്തില്‍ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ കവരാന്‍ മിക്ക മത്സരാര്‍ത്ഥികള്‍ക്കും സാധിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് സുപരിചിതരായവരും അത്ര പരിചിതരല്ലാത്തവരുമുണ്ട് ഇത്തവണത്തെ ബിഗ് ബോസില്‍. മണിക്കുട്ടന്‍, ഭാഗ്യലക്ഷ്മി, നോബി മാര്‍ക്കോസ്, ഫിറോസ്, ലക്ഷ്മി ജയന്‍ തുടങ്ങിയവര്‍ നേരത്തെ തന്നെ മലയാളികള്‍ക്ക് നന്നായി അറിയുന്നവരാണ്.
ഹോട്ട് ലുക്കില്‍ ജിനല്‍ ജോഷ്; ബാത്ത് ടബ്ബ് ഫോട്ടോഷൂട്ട്
ബിഗ് ബോസിലേക്ക് അവസാനമായി കടന്നുവന്ന മത്സരാര്‍ത്ഥി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയായിരുന്നു. സിനിമയ്ക്ക് പുറത്തുള്ള നിലപാടുകളിലുടേയും മറ്റും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുള്ള വ്യക്തിയാണ് ഭാഗ്യലക്ഷ്മി. അതുകൊണ്ട് തന്നെ ഭാഗ്യലക്ഷ്മി ബിഗ് ബോസിലെ ശക്തയായ മത്സരാര്‍ത്ഥിയാകുമെന്നുറപ്പാണ്. തുടക്കത്തില്‍ തന്നെ തന്റെ കരുത്ത് വ്യക്തമാക്കാനും ഭാഗ്യലക്ഷ്മിയ്ക്ക് സാധിച്ചിരുന്നു.

ബിഗ് ബോസിലെ ആദ്യ ദിവസം ഭാഗ്യലക്ഷ്മി പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. തന്റെ മൂത്തമകനെ കുറിച്ച് ഭാഗ്യലക്ഷ്മി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. താന്‍ ബിഗ് ബോസിലേക്ക് വരുമ്പോള്‍ മൂത്തയാള്‍ വീട്ടിലില്ലായിരുന്നു. ഇളയാള് ഉണ്ടായിരുന്നു. അവരാണ് എയര്‍പോര്‍ട്ടില്‍ കൊണ്ടു വിട്ടത്. മൂത്തയാളോട് താന്‍ ഇങ്ങോട്ട് പോരുകയാണെന്നൊന്നും പറഞ്ഞിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
എങ്കിലും ബിഗ് ബോസില്‍ നിന്നും തന്നെ കൊണ്ടാക്ട് ചെയ്തു, സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് കുറച്ച് ദിവസം മുമ്പ് പറഞ്ഞിരുന്നുവെന്നും ഭാഗ്യലക്ഷ്മി തുറന്നു പറഞ്ഞു. താന്‍ ഇവിടെ എത്തി മൂന്ന് ദിവസം കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ മൂത്തയാള്‍ തിരുവനന്തപുരത്തെത്തി.
അമ്മ എവിടെ എന്ന് അവന്‍ ചോദിച്ചില്ലെന്ന് തോന്നു. അമ്മ എവിടെ വീട്ടില്‍ കാണാന്‍ ഇല്ലല്ലോ എന്ന് പറഞ്ഞ് തന്നെ വിളിച്ചതുമില്ലെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു. താന്‍ അങ്ങോട്ട് വിളിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കുറേദിവസം കഴിഞ്ഞ്, ഏതാണ്ട് ഒരാഴ്ച കഴിഞ്ഞപ്പോള്‍ താന്‍ ഒരു മെസേജ് അയക്കുകയായിരുന്നു. ഞാന്‍ ആണ്, നിന്റെ അമ്മയാണ് എന്നായിരുന്നു താന്‍ അയച്ച സന്ദേശമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. എന്നിട്ടും അവന്‍ മറുപടിയൊന്നും അയച്ചില്ല.
പിറ്റേ ദിവസം നാളെ വിളിക്കാം എന്ന മെസേജ് കിട്ടി. എന്നാല്‍ അത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞാണ് വിളിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഇതിനിടയില്‍ താനും വിളിക്കാന്‍ പോയില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
വിളിച്ചപ്പോള്‍ ഷോയെ പറ്റി ഒന്നും സംസാരിച്ചില്ല. മറ്റ് കാര്യങ്ങളെ കുറിച്ചായിരുന്നു സംസാരം. താന്‍ അങ്ങോട്ടും ഒന്നും സംസാരിക്കാന്‍ പോയില്ല. ഷോയിലേക്ക് പോകുന്ന ദിവസം ഇളയമകനും ഭാര്യയും തന്നെ വിളിച്ചു. തന്റെ വസ്ത്രത്തെ കുറിച്ചൊക്കെ സംസാരിക്കുകയും വീഡിയോ കോള്‍ ചെയ്യുകയുമൊക്കെ ചെയ്തു.
എന്നാല്‍ മൂത്തമകന്‍ വിളിച്ചില്ല. ഒടുവില്‍ ഒരു മെസേജ് അയച്ചു. ഇന്നാണോ നിങ്ങളുടെ പരിപാടി എന്ന്. അതെ എന്ന് താന്‍ മറുപടി. പക്ഷെ തിരിച്ചൊരു ഓള്‍ ദി ബെസ്റ്റോ മറ്റോ പോലും ഇല്ലായിരുന്നുവെന്നും ഭാഗ്യല്ക്ഷ്മി പറയുന്നു.

മലയാള സിനിമയിലെ മുതിര്‍ന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. നിരവധി നായികമാര്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. കോഴിക്കോട്ടുകാരിയായ ഭാഗ്യല്ക്ഷ്മി തന്റെ പത്താം വയസിലാണ് ഡബ്ബിങ്ങിലേക്ക് എത്തുന്നത്. ബാലതാരങ്ങള്‍ക്കായിരുന്നു ആദ്യം ശബ്ദം നല്‍കിയത്. 1977 ല്‍ പുറത്തിറങ്ങിയ അപരാധിയില്‍ ശബ്ദം നല്‍കിയത് ശ്രദ്ധിക്കപ്പെട്ടു. പക്ഷെ ഒരു ബ്രേക്ക് കിട്ടുന്നത് ജയന്‍ നായകനായ കോളിളക്കത്തിലൂടെയായിരുന്നു.

സാമൂഹിക പ്രവര്‍ത്തകകൂടിയായ ഭാഗ്യലക്ഷ്മി തന്റെ നിലപാടുകളിലൂടേയും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഈയ്യടുത്ത് സ്ത്രീകളോട് മോശമായി പെരുമാറിയാളെ കൈയ്യേറ്റം ചെയ്തും ഭാഗ്യലക്ഷ്മി വാര്‍ത്തയില്‍ ഇടം നേടിയിരുന്നു.
Recommended Video

ബിഗ് ബോസിലെത്തയതിന് പിന്നാലെ ഭാഗ്യലക്ഷ്മി പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. വാളൊക്കെയായിട്ടാണല്ലോ വരവ് എന്ന ലാലേട്ടന്റെ ചോദ്യത്തിന് അകത്തുള്ളവര്‍ എങ്ങനെയുണ്ടെന്ന് നോക്കി വാളെടുക്കണോ വടിയെടുക്കണോയെന്ന് നോക്കാമെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍


Click it and Unblock the Notifications











