എന്റെ ജീവിതം തീർന്നെടാ എന്ന് ഉല്ലാസേട്ടൻ പറഞ്ഞു, കരച്ചിലായിരുന്നു; ഷൂട്ടിനിടയിലുണ്ടായ സംഭവം ഓർത്ത് ബിബിൻ!
മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് നടൻ ഉല്ലാസ് പന്തളം. മിമിക്രി വേദികളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയാണ് നടൻ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറുന്നത്. ഇന്ന് ഫ്ളവേഴ്സിലെ സ്റ്റാർ മാജിക് എന്ന ഷോയിൽ അടക്കം സജീവ സാന്നിധ്യമാണ് താരം. മിമിക്രിയിലൂടെ അഭിനയത്തിലേക്ക് എത്തിയ ഉല്ലാസ് നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
അടുത്തിടെ ആയിരുന്നു ഉല്ലാസിന്റെ ഭാര്യയുടെ മരണം. ഭാര്യ ആശയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യയുടെ മരണം ഉല്ലാസിനെ തളർത്തി കളഞ്ഞിരുന്നു. മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരയുന്ന നടന്റെ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. എന്നാൽ ഇപ്പോഴിതാ, വീണ്ടും ടെലിവിഷൻ സജീവമായിരിക്കുകയാണ് ഉല്ലാസ്.

കഴിഞ്ഞ ആഴ്ചകളിൽ സംപ്രേഷണം ചെയ്ത സ്റ്റാർ മാജിക് ഷോയിൽ ഉല്ലാസ് എത്തിയിരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ ആളുകളെ ചിരിപ്പിക്കാനും നടൻ മറന്നില്ല. നടന്മാരായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും പങ്കെടുത്ത സ്റ്റാർ മാജിക്ക് എപ്പിസോഡിൽ ഉല്ലാസ് ഉണ്ടായിരുന്നു. ഷോയിൽ വെച്ച് ഉല്ലാസിനെ കുറിച്ചുള്ള രസകരമായ ഒരു ഓർമ്മ ബിബിൻ പങ്കുവയ്ക്കുകയുണ്ടായി.

മരതകം എന്നൊരു സിനിമ ചെയ്തപ്പോഴുള്ള ഓർമയാണ് നടൻ പങ്കുവച്ചത്. 'ഞാനും വിഷ്ണുവും കൂടി മരതകം എന്നൊരു പടം ചെയ്തു. ഒരു ലൂപ്പ് ഫിലിം ആയിരുന്നു. മലയാളത്തിലെ ആദ്യത്തെ ലൂപ്പ് ഫിലിം. അതായത് ലൂപ്പ് ഒരേ സംഭവങ്ങളും വീണ്ടും വീണ്ടും ആവർത്തിച്ച് വരും. നായകന് മാത്രമാണ് ഇത് മനസിലാവുക ലൂപ്പ് ആണെന്ന് മനസിലാവുക,'
'ബാക്കി എല്ലാവരും അതിനനുസരിച്ച് ഒരേ സീനും, ഒരേ ഡയലോഗും വീണ്ടും അഭിനയിച്ചു കൊണ്ടിരിക്കണം. ഉല്ലാസ് ചേട്ടനും സിനിമയിൽ ഉണ്ടായിരുന്നു, എനിക്ക് പടത്തിന്റെ കഥ അറിയാമയിരുന്നു. ലൂപ്പ് ആണെന്ന് എല്ലാം. പക്ഷെ ചേട്ടന് അത് ധാരണയില്ല. സ്ക്രിപ്റ്റ് റൈറ്ററോട് ഇതെന്താ കഥ എന്ന് മാത്രം പുള്ളി ചോദിച്ചു. ലൂപ്പ് ആണെന് അദ്ദേഹം മറുപടിയും നൽകി,'

'എന്നാൽ ഈഗോ കൊണ്ട് അതെന്താണ് എന്ന് ഉല്ലാസേട്ടൻ ചോദിച്ചതുമില്ല. ടൈം ലൂപ്പ് ആണെന്ന് മാത്രം പറഞ്ഞു കൊടുത്തു, പുള്ളി അത് കേട്ട് പോവുകയും ചെയ്തു. മൂന്നു ദിവസത്തെ ടൈം ആണ്. ആദ്യ ദിവസം വരുന്നു എന്നോട് ചോദിക്കുന്നു എങ്ങോട്ട് പോകുന്നു എന്ന്, ഞാൻ കാട്ടിലേക്ക് പോകുന്നു എന്ന് പറയുമ്പോൾ ചേട്ടൻ പറ്റില്ല എന്ന് മറുപടിയും നൽകുന്നു. അങ്ങനെ ആദ്യ ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞു,'

'എനിക്ക് ഇത് ലൂപ്പ് ആണെന്ന് അറിയാം എന്നാൽ പുള്ളിക്ക് ഇത് അറിയുകയും ഇല്ല. പുള്ളി രണ്ടാമത്തെ ദിവസവും, മൂന്നാമത്തെ പുള്ളി സെയിം ഡയലോഗ് തന്നെ ചോദിക്കുന്നു. അവസാനം ഇതൊക്കെ കഴിഞ്ഞ് ഞാൻ നോക്കുമ്പോൾ ചേട്ടൻ ഒരിടത്തു പോയി ഇരുന്നു കരഞ്ഞു കൊണ്ട് പറയുകയാണ്, ദൈവമേ എന്റെ അഭിനയ ജീവിതം തീർന്നു, ഞാൻ ചെയ്യുന്നത് ശരി ആകാഞ്ഞിട്ട് ഇവൻ വീണ്ടും വീണ്ടും എന്നെ കൊണ്ട് ചെയ്യിപ്പിക്കുകയാണെന്ന്,'

'ബിബിനെ എന്റെ ജീവിതം തീർന്നെടാ, തീർന്നു എന്ന് എന്നോട് പറഞ്ഞു. ഞാൻ അപ്പോൾ പറഞ്ഞു, ചേട്ടാ അത് ലൂപ്പ് ആണ്, വീണ്ടും വീണ്ടും ആവർത്തിച്ച് വരുന്നതാണ് എന്ന്. അപ്പോൾ എന്നോട് ചോദിക്കുവാ ഇവന് ഇത് നേരത്തെ പറഞ്ഞു കൂടായിരുന്നോ എന്ന്,' വേദിയെ മുഴുവൻ പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് ബിബിൻ പറഞ്ഞു നിർത്തി.


Click it and Unblock the Notifications











