സുമിത്രയും രോഹിത്തും കണ്ടുമുട്ടുന്നു, സിദ്ധുവിന് ഇനി ഉറക്കമില്ലാ രാവുകള്‍; കുടുംബവിളക്കില്‍ പുതിയ ട്വിസ്റ്റ്

ജനപ്രീതിയുടെ കാര്യത്തില്‍ കുടുംബ വിളക്കിനെ വെല്ലാന്‍ മറ്റൊരു പരമ്പരയില്ലെന്ന് തന്നെ പറയാം. വമ്പന്‍ ജനപ്രീതിയാണ് കുടുംബവിളക്ക് നേടിയെടുത്തിട്ടുള്ളത്. ഇപ്പോഴും ആ കുതിപ്പ് തുടരുകയാണ് പരമ്പര. സംഭവബഹുലമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു കൊണ്ട് കുടുംബ വിളക്ക് മുന്നേറുകയാണ്. ഓരോ എപ്പിസോഡുകളും ആകാംഷ നിറച്ചു കൊണ്ടാണ് കടന്നു പോകുന്നത്. ഇപ്പോഴിതാ പുതിയ പ്രൊമോ വീഡിയോയും ആകാംഷ പകരുകയാണ്.

കഴിഞ്ഞ കുറച്ചു നാളുകളായി കുടുംബവിളക്കിലെ പ്രധാന ചര്‍ച്ചാ വിഷയം സുമിത്രയുടെ റിയൂണിയന്‍ പരിപാടിയാണ്. റിയൂണിയന് പോകുന്നതില്‍ നിന്നും സുമിത്രയെ തടയാനായി സിദ്ധാര്‍ത്ഥ് പല അടവും ഇതിനോടകം തന്നെ പയറ്റിയിരുന്നു. എന്നാല്‍ താന്‍ പോകുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു സുമിത്ര. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന പ്രൊമോയില്‍ റിയൂണിയനില്‍ നിന്നുമുള്ള രംഗങ്ങളാണുള്ളത്.

സിദ്ധാര്‍ത്ഥിന്‌റെ ഭയത്തിന്റെ കാരണം

റിയൂണിയില്‍ പോകുന്നതില്‍ നിന്നും സുമിത്രയെ സിദ്ധാര്‍ത്ഥ് തടയാന്‍ ശ്രമിക്കുന്നതിന്‌റെ കാരണം രോഹിത് ഗോപാല്‍ എന്ന സുമിത്രയുടെ സുഹൃത്താണ്. മുമ്പൊരിക്കല്‍ സുമിത്രയോട് തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുള്ള സുഹൃത്താണ് രോഹിത്. അതാണ് സിദ്ധാര്‍ത്ഥിന്‌റെ ഭയത്തിന്റെ കാരണം. രോഹിത്തിനേയും മകളേയും കാണുന്ന സുമിത്രയാണ് പുതിയ പ്രൊമോയിലുള്ളത്.

പഴയ കലാലയ വരാന്തയില്‍

പഴയ കലാലയ വരാന്തയില്‍ വീണ്ടും കണ്ടുമുട്ടുകയാണ് സുമിത്രയും രോഹിത്തും. രോഹിത്തിനൊപ്പം മകളുമുണ്ട്. സുമിത്രയോടൊപ്പം സഹപാഠിയും ആത്മാര്‍ത്ഥ കൂട്ടുകാരിയുമായ നിലീനയും ഇളയമകള്‍ ശീതളുമാണുള്ളത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ പരിപാടിയില്‍ പോകുന്നതില്‍ നിന്നും ശീതളിനെ വിലക്കാന്‍ സിദ്ധാര്‍ത്ഥും വേദികയും നടത്തിയ ശ്രമങ്ങള്‍ കണ്ടിരുന്നു. എന്നാല്‍ അമ്മയോടൊപ്പം പോകാന്‍ തന്നെ ശീതള്‍ തീരുമാനിക്കുകയായിരുന്നു.

അമ്പരപ്പോടെ നില്‍ക്കുന്ന സുമിത്ര

ആദ്യ കാഴചയില്‍ തന്നെ സുമിത്രയെ തനിക്ക് മനസിലായെന്ന് രോഹിത്തിന്‌റെ മകള്‍ പറയുന്നതാണ് പ്രൊമോ വീഡിയോയിലുള്ളത്. അച്ഛന്‍ പറഞ്ഞ വാക്കുകളില്‍ നിന്നും യാതൊരു മാറ്റവും സുമിത്രാന്റിയ്ക്ക് വന്നിട്ടില്ലെന്നും താന്‍ മനസില്‍ കണ്ട അതേ രൂപമാണെന്നും രോഹിത്തിന്റെ മകള്‍ പറയുന്നതാണ് വീഡിയോയിലുള്ളത്. അത് കേട്ട് തെല്ലൊരു അമ്പരപ്പോടെ നില്‍ക്കുന്ന സുമിത്രയേയും കാണാം. വരാനിരിക്കുന്ന എപ്പിസോഡുകളില്‍ തീര്‍ത്തും അപ്രതീക്ഷിതമായ സംഭവങ്ങള്‍ക്കായിരിക്കും കുടുംബ വിളിക്ക് സാക്ഷ്യം വഹിക്കുക എന്നുറപ്പാണ്.

Recommended Video

കുഞ്ഞിനെ കേസിലേക്ക് വലിച്ചിഴച്ചത് സഹിച്ചില്ല; ലക്ഷ്മി പ്രമോദിന് പറയാനുള്ളത്
ഇനി സുമിത്രയുടെ നാളുക

സിദ്ധുവിന് ഇനി ഉറക്കമില്ലാത്ത രാത്രികളാണെന്നാണ് പ്രൊമോ വീഡിയോയുടെ കമന്റുകളില്‍ ആരാധകര്‍ പറയുന്നത്. സുമിത്രയും രോഹിത്തും ഒന്നിക്കണമെന്നും അവര്‍ സുഖമായി ജീവിക്കുന്നത് കണ്ട് എല്ലാവരും അസൂയപ്പെടണമെന്നുമാണ്‌ മറ്റൊരു പ്രേക്ഷകയുടെ കമന്റ്. ഇനി സുമിത്രയുടെ നാളുകളാണെന്നാണ് ചിലര്‍ പറയുന്നത്. പുതിയ സംഭവവികാസങ്ങള്‍ കാണാനായി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍ എന്ന് കമന്റുകളില്‍ നിന്നും വായിച്ചെടുക്കാനാകും.

വേദികയുമായുള്ള വിവാഹത്തിന് വേണ്ടി സുമിത്രയുമായുള്ള വിവാഹബന്ധം അവസാനിച്ച വ്യക്തിയാണ് സിദ്ധാര്‍ത്ഥ്. അങ്ങനെയുള്ള സിദ്ധു എന്തിനാണ് സുമിത്രയുടെ കാര്യത്തില്‍ ആവലാതിപ്പെടുന്നതെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. മക്കളില്‍ രണ്ടു പേരും മരുമകളും ഇതിനോടകം തന്നെ അമ്മയുടെ കൂടെയാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മൂത്തമകന്‍ അനിരുദ്ധിന്‌റെ നിലപാടാണ് എതിര്‍പ്പുകളുയര്‍ത്തുന്നത്. അമ്മയെ മറന്ന് വേദികയ്‌ക്കൊപ്പം നില്‍ക്കുന്ന അനിരുദ്ധിനോടുള്ള അമര്‍ഷവും പ്രേക്ഷകര്‍ കമന്റുകളിലൂടെ അറിയിക്കുന്നുണ്ട്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X