'എന്താണ് ഈ സംഭവിക്കുന്നത്! ബിഗ് ബോസ് കാണുന്നത് നിർത്താൻ എനിക്കിപ്പോൾ കൂടുതൽ കാരണങ്ങളായി': ആര്യയുടെ കുറിപ്പ്

ടെലിവിഷൻ ഷോകളിൽ വെച്ച് ഏറ്റവും കൂടുതൽ ആരാധകരുള്ള ജനപ്രിയ പരിപാടിയാണ് ബിഗ് ബോസ്. ഹിന്ദി, മലയാളം, തമിഴ് ഉൾപ്പടെ ഇന്ത്യയിലെ മിക്ക ഭാഷകളിലും സംപ്രേഷണം ചെയ്യുന്ന പരിപാടിക്ക് ആരാധകർ ഏറെയാണ്. ഹിന്ദിയിൽ നടൻ സൽമാൻ ഖാനും തമിഴിൽ കമൽ ഹാസനും മലയാളത്തിൽ മോഹൻലാലുമാണ് ഷോയുടെ അവതാരകരായെത്തുന്നത്.

മലയാളത്തിൽ ഇതുവരെ നാല് സീസണുകളാണ് കഴിഞ്ഞതെങ്കിൽ ഹിന്ദിയിൽ ഇന്നലെ 16 - മത്തെ സീസൺ അവസാനിച്ചിരിക്കുകയാണ്. ഹിന്ദി ബിഗ് ബോസിനെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ. അതിനിടെ, മലയാളം ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന ആര്യ പങ്കുവച്ച പോസ്റ്റും ശ്രദ്ധനേടുകയാണ്.

ആര്യ ബിഗ് ബോസ് മലയാളം സീസൺ 2 വിലാണ് മത്സരാർത്ഥിയായി എത്തിയത്

ബഡായ് ബംഗ്ലാവ് എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അവതാരകയായ ആര്യ ബിഗ് ബോസ് മലയാളം സീസൺ 2 വിലാണ് മത്സരാർത്ഥിയായി എത്തിയത്. കോവിഡിനെ തുടർന്ന് പകുതിക്ക് വെച്ച് നിർത്തിയ ഷോയിൽ ആദ്യ ദിനം മുതൽ അവസാന ദിവസം വരെ പിടിച്ചു നിന്ന ശക്തയായ മത്സരാര്ഥികളിൽ ഒരാളായിരുന്നു ആര്യ.

സംഭവ ബഹുലമായ സീസണിലെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാളായിരുന്ന ആര്യ ബിഗ് ബോസിന് ശേഷവും അടുത്ത ബിഗ് ബോസ് സീസണുകളിലെ ചർച്ചകളിലൊക്കെ സജീവമായിരുന്നു. തന്റെ അഭിപ്രായങ്ങളും മറ്റും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ, ബിഗ് ബോസ് കാണാതിരിക്കാൻ തനിക്ക് വേണ്ടത്ര കാരണങ്ങളായി എന്ന് പറയുകയാണ് ആര്യ.

അഞ്ച് ഫൈനലിസ്റ്റുകളായിരുന്നു ബിഗ് ബോസ് ഹിന്ദി സീസൺ 16 ൽ ഉണ്ടായിരുന്നത്

പ്രിയപ്പെട്ട മത്സരാർഥിയുടെ പുറത്ത് പോക്കിന് പിന്നാലെ ആയിരുന്നു ആര്യയുടെ പോസ്റ്റ്. അഞ്ച് ഫൈനലിസ്റ്റുകളായിരുന്നു ബിഗ് ബോസ് ഹിന്ദി സീസൺ 16 ൽ ഉണ്ടായിരുന്നത്. പ്രിയങ്ക ചാഹർ ചൗധരി, ശിവ് താക്കറെ, എംസി സ്റ്റാൻ, അർച്ചന ഗൗതം, ഷാലിൻ ഭാനോട്ട് എന്നിവരായിരുന്നു അഞ്ച് താരങ്ങൾ. ഇതിൽ ശാലിൻ ഭാനോട്ട് അഞ്ചാം സ്ഥാനത്തായി പുറത്തായപ്പോൾ അർച്ചന ഗൗതം തേർഡ് റണ്ണറപ്പായി.

ശക്തയായ മത്സരാർത്ഥിയായിരുന്നു പ്രിയങ്ക

എന്നാൽ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച പുറത്താകൽ പ്രിയങ്ക ചാഹർ ചൗധരിയുടേതായിരുന്നു. വിജയ കിരീടം ചൂടുമെന്ന് പലരും പ്രതീക്ഷിച്ച, ഈ സീസണിലെ ഏറ്റവും ശക്തയായ മത്സരാർത്ഥിയായിരുന്നു പ്രിയങ്ക. എന്നാൽ സെക്കൻഡ് റണ്ണറപ്പായാണ് താരം പുറത്തുപോയത്. ആദ്യ രണ്ടു സ്ഥാനങ്ങളിൽ താരത്തിന് എത്താൻ സാധിക്കാതെ പോയതാണ് ആരാധകരെ നിരാശരാക്കിയത്. എങ്കിലും ചിരിയോടെ ആയിരുന്നു പ്രിയങ്ക ബിഗ് ബോസ് വീടിന് പുറത്തേക്ക് വന്നത്.

ബിഗ് ബോസ് ഷോയ്ക്ക് എന്താണ് സംഭവിക്കുന്നത്

പ്രിയങ്കയുടെ ആ ചിരിയുടെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ആര്യയുടെ പോസ്റ്റ്. 'അത് നിനക്കുള്ള ടൈറ്റിൽ തന്നെ ആയിരുന്നു. ഷോയിലെ മറ്റാരേക്കാളും നീയായിരുന്നു അതിന് അർഹതപ്പെട്ടയാൾ. പ്രിയങ്ക.. എനിക്ക് നീയാണ് ആ വിജയി. ബിഗ് ബോസ് ഷോയ്ക്ക് എന്താണ് സംഭവിക്കുന്നത്. വോട്ടിങ് വളരെ മോശം. ഇനി ഈ ഷോ കാണാതിരിക്കാൻ എനിക്ക് കൂടുതൽ കാര്യങ്ങളായി,' എന്നാണ് ആര്യ കുറിച്ചത്.

നേരത്തെ ബിഗ് ബോസ് മലയാളം സീസൺ 4 ഫൈനൽ കഴിഞ്ഞപ്പോൾ റിയാസ് സലീമിനെ പിന്തുണച്ചും ആര്യ പോസ്റ്റ് ഇട്ടിരുന്നു. അതേസമയം, പ്രിയങ്കയുടെ പുറത്താകൽ ഒത്തുകളിയാണെന്നും പക്ഷാപാതപരമാണെന്നും ആരോപിച്ച് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. മൂന്നാമതായിട്ടും ചിരിയോടെ ബിഗ് ബോസ് വീടിന് പുറത്തേക്ക് എത്തിയ താരത്തെ സൽമാൻ ഖാനും അഭിനന്ദനങ്ങളോടെയാണ് വരവേറ്റത്.

പുതിയ സീസണിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും

നിങ്ങൾ തന്നെയാണ് യഥാർത്ഥ വിജയി എന്ന് സൽമാൻ പ്രിയങ്കയോട് പറയുന്നതിന്റെ വിഡിയോയും ആര്യ പങ്കുവച്ചിട്ടുണ്ട്. നിങ്ങൾക്ക് ഇതിൽ കൂടുതൽ എന്ത് വേണം പ്രിയങ്ക എന്ന് കുറിച്ച് കൊണ്ടാണ് ആര്യ വീഡിയോ പങ്കുവച്ചത്.

അതേസമയം, മലയാളത്തിലെ ബിഗ് സീസൺ അഞ്ചിന്റെ അലയൊലികൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. മത്സരാർത്ഥികളുടെ പ്രെഡിക്ഷൻ ലിസ്റ്റും മറ്റും പുറത്തുവരാൻ തുടങ്ങിയിട്ടുണ്ട്. ഉടൻ തന്നെ സീസണിന്റെ പ്രോമോ വീഡിയോയും മറ്റു വിശദാംശങ്ങളും പുറത്തു വരുമെന്നാണ് വിവരം. സംഭവബഹുലമായ നാലാം സീസണിന് ശേഷം വരുന്ന പുതിയ സീസണിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X