twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുട്ടക്കടക്കാരന്റെ മോനൊന്നും പങ്കെടുക്കണ്ട! വൈറ്റില ഹബ്ബിലിരുന്ന് കണ്ണ് നിറഞ്ഞാണ് ആ പരീക്ഷകള്‍ക്ക് പഠിച്ചത്!

    |

    മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന സൂപ്പര്‍ഹിറ്റ് പരിപാടിയാണ് ബിഗ് ബോസ് മലയാളം. മൂന്ന് സീസണുകള്‍ പിന്നീട്ട ബിഗ് ബോസ് മലയാളത്തിലൂടെയാണ് മലയാളികള്‍ അഡോണി ടി ജോണ്‍ എന്ന യുവാവിനെ പരിചയപ്പെടുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയെ ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു അഡോണി. സിനിമയുടെയോ മോഡലിംഗിന്റേയോ വഴിയിലൂടെയായിരുന്നില്ല അഡോണി ബിഗ് ബോസിലെത്തിയത്. തന്റെ വിദ്യാര്‍ത്ഥി ജീവിതത്തിലെ നേട്ടങ്ങളായിരുന്നു അഡോണിയെ ബിഗ് ബോസിലെത്തിയത്.

    അത് കഴിഞ്ഞാല്‍ കഴിഞ്ഞു, അക്കാര്യത്തില്‍ അച്ഛന്റെ പാതയാണ് പിന്തുടരുന്നത്, വെളിപ്പെടുത്തി ധ്യാൻഅത് കഴിഞ്ഞാല്‍ കഴിഞ്ഞു, അക്കാര്യത്തില്‍ അച്ഛന്റെ പാതയാണ് പിന്തുടരുന്നത്, വെളിപ്പെടുത്തി ധ്യാൻ

    തുടക്കത്തില്‍ തന്നെ പുറത്താക്കപ്പെടുമെന്ന് പലരും കരുതിയിരുന്ന അഡോണി ഷോയില്‍ നീണ്ടനാള്‍ സജീവ സാന്നിധ്യമായിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ചില ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് എത്തിയിരിക്കുകയാണ് അഡോണി. ജോഷ് ടോക്കിലൂടെയായിരുന്നു അഡോണി മന്‌സ തുറന്നത്. തുടക്കകാലത്ത് താന്‍ നേരിട്ടൊരു അവഗണനയെക്കുറിച്ചാണ് അഡോണി മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

    വലിയൊരു വേദിയില്‍ നില്‍ക്കുക

    വലിയൊരു വേദിയില്‍ നില്‍ക്കുക, ഒരുപാട് ആളുകളോട് സംസാരിക്കുക എന്നത് വലിയ ആഗ്രഹമായിരുന്നു. അങ്ങനെ ഒരിക്കല്‍ ഒരു വലിയപേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ് പ്രോഗ്രം നടക്കുകയായിരുന്നു. ഫ്രീ രജിസ്‌ട്രേഷന്‍ നടത്താന്‍ എനിക്ക് സാധിച്ചിരുന്നില്ല. പരിപാടിയുടെ രജിസ്‌ട്രേഷന്റെ ഭാഗമായി പ്രൊഫൈല്‍് പൂരിപ്പിച്ച് നല്‍കി. എന്റെ അപ്പന്‍ ജോണ്‍ ടി പീറ്റര്‍ ഒരു മുട്ടക്കടയില്‍ നില്‍ക്കുകയാണ്, കോള്‍ഡ് സ്‌റ്റോറേജില്‍. അവര്‍ ആ തിരക്കിനിടയില്‍ എന്റെ പ്രൊഫൈല്‍ ഒന്ന് നോക്കിയ ശേഷം തിരികെ തന്നു കൊണ്ട് പറഞ്ഞു, മുട്ടക്കടക്കാരന്റെ മോന്‍് ഒന്നും ഈ പരിപാടിയ്ക്ക് വരേണ്ട എന്ന്. കണ്ണുനിറഞ്ഞാണ് അവിടെ നിന്നും ഇറങ്ങിയത്. ആ കണ്ണുനീര്‍് ഒരുപാട് കാലം വേട്ടയാടി. പക്ഷെ അവിടെ നിന്നാണ് ഒരിക്കലെങ്കിലും ആ അപ്പന്റെ മകനെ ഒരു വലിയ വേദിയിലേക്ക് അതിഥിയായി വിളിക്കണമെന്ന വാശിയുണ്ടാകുന്നത്. സത്യം പറഞ്ഞാല്‍ വാശിയായിരുന്നു. പിന്നീടും ഇത് അനുഭവിച്ചിട്ടുണ്ട്. ചിലപ്പോള്‍ മുഖത്ത് നോക്കി പറയില്ല. പക്ഷെ നമ്മളുടെ പ്രൊഫൈല്‍ നോക്കുമ്പോള്‍ അവരുടെ മുഖത്ത് വരുന്ന ഭാവം എല്ലാം പറയും.

    ആ വാക്കുകള്‍

    അങ്ങനെ മത്സരങ്ങളിലേക്ക് തിരിഞ്ഞു. ഒരുപാട് മത്സരങ്ങളില്‍ പങ്കെടുത്തു. ഒരുപാട് മത്സരങ്ങളില്‍ പരാജയപ്പെട്ടു. പിന്നീട് പിജിയ്ക്ക് ചേര്‍ന്നപ്പോള്‍ ചിലതൊക്കെ ജയിച്ചു. എങ്ങനെയാണ് ഒരു മത്സരത്തിന് തയ്യാറെടുക്കേണ്ടത് എന്ന് പഠിച്ചു. തോറ്റ് തോറ്റാണ് പഠിച്ചത്. 25 മത്സരങ്ങള്‍ പരാജയപ്പെട്ടുകഴിഞ്ഞപ്പോള്‍ മതിയായി നിര്‍ത്തുകയാണെന്നായിരുന്നു പറഞ്ഞത്. അന്ന് എന്റെ അധ്യാപകന്‍ പക്ഷെ തടഞ്ഞു. നീ ഇനിയും മത്സരങ്ങളില്‍ പങ്കെടുക്കണം. ജയിക്കണം. അവിടെ നീയൊരു വിധികര്‍ത്താവാകണം. എന്നിട്ട് വേണം എന്നെ വന്നു കാണാന്‍ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 25 മത്സരങ്ങളില്‍ തോറ്റുവെങ്കില്‍ ജയിക്കുന്നത് 26-ാമത്തെ മത്സരത്തിലാണെങ്കിലോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. അങ്ങനെ ആ വാക്കുകള്‍ വീണ്ടും മത്സരിക്കാനുള്ള ഊര്‍ജമായി. പക്ഷെ ഒടുവിലൊരു മത്സരം ജയിച്ചപ്പോള്‍ ചെന്ന് കാണാന്‍ അദ്ദേഹമുണ്ടായിരുന്നില്ല. പിന്നീട് ഞാന്‍ പങ്കെടുത്ത ആ മത്സരങ്ങളില്‍ പലതിലും ഞാന്‍ പിന്നീട് വിധി കര്‍ത്താവുമായി മാറി. പരാജയങ്ങളില്‍ നിന്നുമാണ് ഞാന്‍ പഠിച്ചത്.

    വൈറ്റില ഹബ്ബില്‍

    കോളേജില്‍ ചേര്‍ന്ന കാലത്ത് ഞാന്‍ ആദ്യമെടുത്ത തീരുമാനം എന്റെ പഠന ആവശ്യങ്ങള്‍ക്ക് വീട്ടുകാരെ ബുദ്ധിമുട്ടിക്കില്ലെന്നും അവരുടെ പൈസ ഉപയോഗിക്കില്ലെന്നുമായിരുന്നു. വീട്ടുകാര്‍ പൈസ തരുമായിരുന്നു. പക്ഷെ ഞാനത് എടുക്കാറില്ലായിരുന്നു. പത്തിരുപത്തിനാല് വയസായി, നല്ല ആരോഗ്യമുണ്ട് പിന്നെ എന്തിനാണ് വീട്ടുകാരോട് പൈസ ചോദിക്കുന്നതെന്നായിരുന്നു ചിന്ത. മത്സരങ്ങളില്‍ തുടര്‍ പരാജയങ്ങള്‍ ആകുമ്പോള്‍ കൈയ്യിലെ പൈസ കുറയും. ആദ്യമൊക്കെ കൂട്ടുകാരോട് ചോദിക്കും. പക്ഷെ എപ്പോഴും ചോദിക്കുമ്പോള്‍ കയ്യിലുണ്ടാകണമെന്നില്ല. അങ്ങനെയൊരിക്കല്‍ സെമസ്റ്റര്‍ എക്‌സാമിന്റെ സമയത്ത് ഞാന്‍ താമസിക്കുന്ന ഹോസ്റ്റലില്‍ നിന്നും ഫീസ് അടക്കാത്തതിന് എന്നെ പുറത്താക്കി. അടുത്ത ഹോസ്റ്റല്‍ കിട്ടാന്‍ വൈകി. അന്ന് അഞ്ചാറ് പരീക്ഷയുള്ളത് രണ്ട് മൂന്നെണ്ണം ഞാന്‍ പഠിച്ചത് വൈറ്റില ഹബ്ബില്‍ ഇരുന്നാണ്. അതിന് ശേഷം കൂട്ടുകാരുടെ കൂടെ കൂടുകയായിരുന്നു.

    ബിഗ് ബോസ്

    ബിഗ് ബോസ് ഒരു തുടക്കമാണ്. ഒരുപാട് ബന്ധങ്ങളുണ്ടാക്കന്‍ സാധിച്ചു. ആഗ്രഹങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ഇനി വേദികളില്‍ സംസാരിക്കേണ്ടത് പുതിയ കാര്യങ്ങളെക്കുറിച്ചും പുതിയ ആളുകളോടുമാണെന്നും അഡോണി പറയുന്നു. കണ്ണുനീരിന് ഒരു മറുമരുന്നുണ്ടെന്നും കാലം മായ്ക്കാത്ത മുറിവില്ലെന്നും താരം പറയുന്നു.

    Read more about: bigg boss bigg boss malayalam
    English summary
    Bigg Boss Fame Adoney T John Opens Up About His Struggles During Initial Days
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X