twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഐശ്വര്യയ്‌ക്കെതിരെയുള്ള കമന്റുകള്‍ അതിരു കടന്നപ്പോഴാണ് പ്രതികരിച്ചത്, വിവാഹ വിശേഷങ്ങളുമായി അനൂപ്

    |

    സീരിയലിലൂടെ മലയാളികള്‍ക്ക് സുപരിചിതനായി മാറിയ താരമാണ് അനൂപ് കൃഷ്ണന്‍. പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയിലൂടേയും അനൂപ് ഒരുപാട് ആരാധകരെ സ്മ്പാദിച്ചു. ബിഗ് ബോസിന്റെ ടോപ് ഫൈവിലെത്തിയ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അനൂപ്. ഷോയ്ക്കിടെയാണ് അനൂപ് താന്‍ പ്രണയത്തിലാണെന്നും ഉടനെ തന്നെ വിവാഹമുണ്ടാകുമെന്നുമെല്ലാം അറിയിച്ചത്. ഷോയില്‍ നിന്നും പുറത്ത് വന്നതിന് പിന്നാലെ അനൂപിന്റെ വിവാഹ നിശ്ചയവും നടന്നിരുന്നു. ജനുവരി 23 ന് അനൂപ് വിവാഹിതനാവുകയാണ്. ഡോക്ടറായ ഐശ്വര്യയാണ് അനൂപിന്റെ മനസ് തുറന്നത്.

    എന്താണ് അടി വാങ്ങുന്ന ആണുങ്ങള്‍ക്ക് വേണ്ടി ഫെമിനിസ്റ്റുകള്‍ സംസാരിക്കാത്തത്? വായടപ്പിച്ച് പ്രിയങ്കഎന്താണ് അടി വാങ്ങുന്ന ആണുങ്ങള്‍ക്ക് വേണ്ടി ഫെമിനിസ്റ്റുകള്‍ സംസാരിക്കാത്തത്? വായടപ്പിച്ച് പ്രിയങ്ക

    അനൂപ് സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകര്‍ക്ക് ഐശ്വര്യയെ പരിചയപ്പെടുത്തി കൊടുത്തത്. ഇരുവരുടേയും വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയിരിക്കുകയാണ്. അതേസമയം നേരത്തെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയപ്പോള്‍ ഐശ്വര്യയ്‌ക്കെതിരെ ബോഡി ഷെയ്മിംഗ് നടത്തിക്കൊണ്ട് ചിലര്‍ രംഗത്ത് എത്തിയിരുന്നു. ഇതിനെതിരെ അനൂപ് തന്നെ പ്രതികരിക്കുകയുണ്ടായിരുന്നു. ഇപ്പോഴിതാ സംഭവത്തെക്കുറിച്ച് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ അനൂപ് തന്നെ മനസ് തുറന്നിരിക്കുകയാണ്.

    കമന്റുകള്‍

    തങ്ങളുടെ എന്‍ഗേജ്‌മെന്റിന്റെ ചിത്രം കണ്ടിട്ട് ഒരുപാട് നല്ലതും ചീത്തയുമായ കമന്റുകള്‍ വന്നിരുന്നു എന്നാണ് അനൂപ് പറയുന്നത്. ഐശ്വര്യയെ ബോഡി ഷെയിമിങ് ചെയ്യുന്ന തരത്തിലുള്ളവയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നുവെന്ന് അനൂപ് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഞങ്ങള്‍ അതൊന്നും കാര്യമാക്കുന്നില്ലെന്നാണ് അനൂപ് പറയുന്നത്. ഞാന്‍ ഒരു പുണ്യാളന്‍ ആണെന്നും പറയുന്നില്ല. പക്ഷേ മറ്റുള്ളവരെ ഉപദ്രവിക്കുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്യാറില്ല എന്നും എനിക്ക് ഇഷ്ടപ്പെടാത്ത സാഹചര്യമുണ്ടായാല്‍ അവിടെനിന്ന് മാറിപ്പോവുകയാണ് പതിവ് എന്നും അനൂപ് പറയുന്നു. താന്‍ മറ്റുള്ളവരെ നോവിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കും. പക്ഷെ നമ്മുടെ വളരെ സ്വകാര്യമായ ഇടത്തിലേക്ക് ആരെങ്കിലും കടന്നുകയറിയാല്‍ നമുക്ക് പ്രതികരിക്കേണ്ടിവരും എന്നും അനൂപ് വ്യക്തമാക്കുന്നു. അത് ഏതൊരു ജീവിയും ചെയ്യുന്നതാണെന്നും അതാണ് അന്ന് ഞാനും ചെയ്തത എന്നും അനൂപ് പറയുന്നു. പ്രതികരിക്കണം എന്നുള്ളതുകൊണ്ട് എന്റെ രീതിയില്‍ മാന്യമായ മറുപടി നല്‍കുകയാണ് താന്‍ ചെയ്തതെന്നും അനൂപ് പറയുന്നു.

    ഞങ്ങള്‍  സ്‌നേഹിക്കുന്നു

    'ഞങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നു. കൂടുതലായി ഒന്നും പറയാനില്ല' എന്നായിരുന്നു തന്റെ പ്രതികരണം എന്ന് അനൂപ് പറയുന്നു. അതേസമയം ഐശ്വര്യയ്ക്ക് ബോഡി ഷെയിമിങ് കമന്റുകള്‍ കേട്ട് പരിചയം ഉണ്ടെന്നും കേരള സമൂഹം ഇങ്ങനെയൊക്കെയല്ലേ പെരുമാറുക എന്നും അനൂപ് പറയുന്നു. അതേസമയം, നമ്മുടെ ശരീരം നമ്മുടെ മാത്രം സ്വന്തമാണ്. തടി കൂടിയാലും കുറഞ്ഞാലും അത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നില്ലെങ്കില്‍ പിന്നെ എന്താണ് കുഴപ്പം എന്നും അനൂപ് വിമര്‍ശകരോടായി ചോദിക്കുകയാണ്. അന്നത്തെ ആ പ്രശ്‌നം ഒന്നുരണ്ടു ദിവസം കൊണ്ട് കെട്ടടങ്ങി എന്ന് പറയുന്ന അനൂപ് എന്നാല്‍ ആരെങ്കിലും കൂടുതല്‍ എന്തെങ്കിലും പറഞ്ഞിരുന്നെങ്കില്‍ എന്റെ പ്രതികരണവും അതിനനുസരിച്ച് മാറിയേനെ എന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതേസമയം സമൂഹത്തില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളെക്കുറിച്ചും അനൂപ് നിലപാട് വ്യക്തമാക്കുന്നുണ്ട്.

    വിവേചനമില്ലാതെ

    വിവേചനമില്ലാതെ മനുഷ്യന് ജീവിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നാണ് അനൂപിന്റെ അഭിപ്രായം. വിവേചനം പലതരത്തില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്നാണ് താരം പറയുന്നത്. ജെന്‍ഡര്‍, നിറം, ജാതി, മതം, സമ്പത്ത് എന്നിങ്ങനെ പലതരത്തില്‍ വിവേചനം നിലനില്‍ക്കുന്നു. ഇതെല്ലാം തലമുറകളായി മനുഷ്യരുടെ മനസ്സിലുണ്ട്. എത്രതന്നെ പുരോഗമിച്ചെന്നു പറഞ്ഞാലും ചില കാര്യങ്ങള്‍ ഒരിക്കലും മാറില്ല എന്നാണ് അനൂപ് അഭിപ്രായപ്പെടുന്നത്. അമ്മമാരെ ഉപദ്രവിക്കുന്ന മക്കള്‍ ഉണ്ടാകും. അതിനു അവര്‍ക്ക് അവരുടേതായ ന്യായീകരണം കാണും. അതുപോലെ മൃഗങ്ങളെ ഉപദ്രവിക്കുന്നവര്‍. അതിനും അവര്‍ കാരണം കണ്ടെത്തും എന്ന് അനൂപ് ചൂണ്ടിക്കാണിക്കുന്നു. ചെയ്യുന്ന പ്രവൃത്തികള്‍ക്ക് എന്തെങ്കിലുമൊക്കെ കാരണങ്ങള്‍ കണ്ടെത്താന്‍ മനുഷ്യന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാറില്ലെന്നും അനൂപ് പറയുന്നു.

    Recommended Video

    Body shaming on Anoop Krishnan's fiancee after their engagement video was out | FilmiBeat Malayalam
    തള്ളിക്കളയുക

    വിവേചനം മനുഷ്യരുടെ ഉള്ളില്‍ പതിഞ്ഞുപോയതാണ്. അനുകൂല സാഹചര്യങ്ങള്‍ വരുമ്പോള്‍ അത് പുറത്തെടുക്കും എന്നാണ് അനൂപ് പറയുന്നത്. ഒരാള്‍ ഒരു കമന്റ് ഇട്ടുകഴിഞ്ഞാല്‍ അതിനു പിറകെ കമന്റുകളുടെ ഘോഷയാത്ര ആയിരിക്കും. എന്നാല്‍ കാരണമോ കാര്യമോ അറിയാതെയാകും ചില കാര്യങ്ങള്‍ക്ക് പിന്തുണ വരിക എന്നും അനൂപ് പറയുന്നു. കൂട്ടമായി ആക്രമിക്കുക എന്നത് മോബ് സൈക്കോളജി ആണെന്നും അനൂപ് വിലയിരുത്തുന്നുണ്ട്. ഇതൊക്കെ എല്ലാ കാലത്തും കണ്ടിട്ടുള്ളതാണ്. ഇനിയും കാണേണ്ടതാണ്. ഇതൊല്ലാം ഇങ്ങനെ തുടര്‍ന്നു കൊണ്ടേയിരിക്കും. അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുക എന്നല്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അനൂപ് കൂട്ടിച്ചേര്‍ക്കുന്നു.

    Read more about: bigg boss
    English summary
    Bigg Boss Fame Anoop Krishnan Opens Up About Body Shaming Against AIshwarya
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X