കേരളത്തിലുള്ളവര്‍ ലെസ്ബിയന്‍ ബന്ധം പറയാന്‍ മടിയായിരുന്നു; തുറന്ന് പറയാന്‍ കാരണം ആ മെസേജ്!

ബിഗ് ബോസില്‍ നിന്നും പുറത്ത് വരുമ്പോള്‍ ആരാധകരേക്കാള്‍ വിമര്‍ശകരെ സ്വന്തമാക്കുന്നതാണ് പലപ്പോഴും കണ്ടിട്ടുള്ളത്. എന്നാല്‍ അതില്‍ നിന്നും വിപരീതമായി അകത്ത് പോകുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ ആരാധകരെ നേടി തിരിച്ചു വന്ന ചുരുക്കം ചിലരില്‍ ഒരാളാണ് അപര്‍ണ മള്‍ബറി. വിദേശിയായ അപര്‍ണയുടെ മലയാളത്തോടും കേരളത്തോടുമുള്ള സ്‌നേഹം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

ലെസ്ബിയനായ അപര്‍ണ തന്റെ പ്രണയത്തെക്കുറിച്ചും ബിഗ് ബോസില്‍ വച്ച് മനസ് തുറന്നിരുന്നു. ഇപ്പോഴിതാ തന്റെ പ്രണയകഥ ഒരിക്കല്‍ കൂടി പങ്കുവെക്കുകയാണ് അപര്‍ണ മള്‍ബറി. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അപര്‍ണ മനസ് തുറന്നത്.

 Aparna Mulberry

യുഎസില്‍ വച്ചാണ് അമൃതശ്രീയെ ആദ്യമായി പരിചയപ്പെടുന്നത്. കാര്‍ഡിയോളജിസ്റ്റാണ് അമൃതശ്രീ. നല്ല സുഹൃത്തുക്കളായി. ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. നല്ല സുഹൃത്തുക്കളായി. ലോങ് ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പായിരുന്നു രണ്ട് വര്‍ഷം. പിന്നീട് ഒന്നിച്ച് താമസിക്കാന്‍ തുടങ്ങി. കോവിഡ് കാലം ഞാന്‍ ഫ്രാന്‍സില്‍ അമൃതശ്രീയുടെ കൂടെയായിരുന്നു. ഇപ്പോള്‍ അമൃതശ്രീ എന്റെ കൂടെ കേരളത്തിലുണ്ടെന്നും അപര്‍ണ പറയുന്നു.

തങ്ങളുടെ റിലേഷനെക്കുറിച്ച് തുറന്ന് പറയാനുണ്ടായ കാരണവും അപര്‍ണ പറയുന്നുണ്ട്. കേരളത്തിലുള്ളവരോട് എന്റെ ബന്ധത്തെക്കുറിച്ച് പറയാന്‍ ആദ്യകാലത്തൊക്കെ മടിയായിരുന്നു. പങ്കാളിയുടെ കൂടെയുള്ള ഫോട്ടോകള്‍ക്ക് ബെസ്റ്റ് ഫ്രണ്ട് എന്നാണ് ക്യാപ്ഷന്‍ കൊടുത്തിരുന്നതെന്നാണ് അപര്‍ണ പറയുന്നത്. തുറന്നു പറഞ്ഞാല്‍ എന്തായിരിക്കും ആളുകളുടെ പ്രതികരണം എന്നൊരു ആശങ്കയുണ്ടായിരുന്നു. കൊവിഡ് കാലത്ത് ഒരാള്‍ സന്ദേശമയച്ചു. ബന്ധത്തെപ്പറ്റി സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് പറഞ്ഞാല്‍ ഒരുപാട് പേര്‍ക്ക് പ്രചോദനമാകും എന്നതായിരുന്നു ഉള്ളടക്കമെന്നും അപര്‍ണ പറയുന്നു.

അത് ശരിയാണെന്ന് എനിക്ക് തോന്നി. സമൂഹത്തില്‍ ഒരു മാറ്റം ഉണ്ടാക്കാന്‍ എന്റെ ഇടപെടലിന് സാധിക്കുമെന്ന ചിന്തയാണ് തുറന്നു പറച്ചിലിന് കാരണമായത്. വളരെ നല്ല പ്രതികരണം ആ പോസ്റ്റിന് ലഭിച്ചുവെന്നും അപര്‍ണ പറയുന്നു. കേരളത്തിലും വിദേശത്തും ജീവിച്ചിട്ടുള്ളയാളാണ് അപര്‍ണ. രണ്ട് ജീവിതങ്ങളും അനുഭവിച്ചയാളെന്ന നിലയില്‍ രണ്ടും തമ്മിലുള്ള വ്യത്യാസവും അപര്‍ണ പങ്കുവെക്കുന്നുണ്ട്.

വെസ്റ്റേണ്‍ വേള്‍ഡില്‍ ആളുകള്‍ കുറച്ചുകൂടി തന്നിലേക്ക് ഒതുങ്ങി ജീവിക്കുന്നവരാണ്. കേരളത്തില്‍ കമ്യൂണിറ്റി കള്‍ച്ചറാണുള്ളത്. അതിന് പോസിറ്റീവും നെഗറ്റീവുമുണ്ട്. ഒരു പ്രശ്‌നം വന്നാല്‍ എല്ലാവരും കൂടെ നില്‍ക്കും എന്നതാണ് പോസിറ്റീവ്. അനാവശ്യമായി മറ്റുള്ളവരുെ സ്വകാര്യ ജീവിതത്തില്‍ ഇടപെടും എന്നതാണ് നെഗറ്റീവെന്നാണ് അപര്‍ണ പറയുന്നത്.

 Aparna Mulberry

ഇവിടെ കുടുംബപ്പേര്, തറവാട്, എന്നിവയൊക്കെ അഭിമാന പ്രശ്‌നങ്ങളാണ്. അതുകൊണ്ട് പലര്‍ക്കും അവരുടേതായ വഴിയില്‍ ജീവിക്കാന്‍ പറ്റുന്നില്ല. അച്ഛന്റേയും അമ്മയുടേയും സ്വപ്‌നങ്ങളാണ് മക്കള്‍ സാക്ഷാത്കരിക്കാന്‍ നോക്കുന്നത്. അല്ലാതെ സ്വന്തം സ്വപ്‌നമല്ല. എന്നാല്‍ അമേരിക്കയില്‍ സ്വന്തം സ്വപ്‌നം സാക്ഷാത്കരിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. നമ്മുടെ സ്വപ്‌നങ്ങളെയാണ് നമ്മള്‍ പിന്തുടരേണ്ടത്. അല്ലാതെ വീട്ടുകാരുടേതല്ലെന്നും അപര്‍ണ പറയുന്നു.

അതേസമയം ഇപ്പോഴിതാ സിനിമയില്‍ നായികയായി എത്തുകയാണ് അപര്‍ണ. മോണിക്ക ഒരു എഐ സ്‌റ്റോറി എന്നാണ് സിനിമയുടെ പേര്. മാളികപ്പുറം എന്ന സിനിമയിലൂടെ ജനപ്രീയനായ ബാലതാരം ശ്രീപദ് ആണ് എനിക്കൊപ്പം പ്രധാന വേഷം ചെയ്യുന്നത്. ഒരു ഫീല്‍ഗുഡ് ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രമായിരിക്കുമെന്നും അപര്‍ണ പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X