റോബിന്‍ അന്ന് എന്നെ ഒരുപാട് സഹായിച്ചു, പക്ഷെ രണ്ടാം ദിവസം ഞാനെല്ലാം മറന്നു; തുറന്ന് പറഞ്ഞ് അപര്‍ണ

ഭാഗ്യത്തിന് നെഗറ്റീവ് കുറവാണ്. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ ശേഷം ഏറ്റവും കൂടുതല്‍ കേട്ടത് നിങ്ങള്‍ ആ ഷോയ്ക്ക് ചേര്‍ന്ന ആളല്ല എന്നാണ്.

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ താരമായി മാറിയ വ്യക്തിയാണ് അപര്‍ണ മള്‍ബറി. ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും ഇന്ന് അടിമുടി മലയാളിയാണ് ഈ വിദേശ വനിത.

സോഷ്യല്‍ മീഡിയയിലെ താരമായ അപര്‍ണയുടെ വീഡിയോകള്‍ ഹിറ്റായി മാറാറുണ്ട്. ഓണ്‍ ലൈനായി നിരവധി പേര്‍ക്ക് ഇംഗ്ലീഷ് പകര്‍ന്നു നല്‍കുന്ന അധ്യാപികയും സംരംഭകയുമൊക്കെയാണ് അപര്‍ണ.

ബിഗ് ബോസില്‍ പങ്കെടുത്തവരില്‍ ഒരുപക്ഷെ ഏറ്റവും കുറവ് വിമര്‍ശനങ്ങള്‍ നേരിടുകയും നെഗറ്റീവ് കമന്റുകള്‍ അധികം കേള്‍ക്കേണ്ടി വരാതിരിക്കുകയും ചെയ്ത മത്സരാര്‍ത്ഥിയായിരിക്കും അപര്‍ണ മള്‍ബറി.

Aparna Mulberry

ഇപ്പോഴിതാ തന്റെ ബിഗ് ബോസ് യാത്രയെക്കുറിച്ച് മനസ് തുറക്കുകയാണ് അപര്‍ണ. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അപര്‍ണ മനസ് തുറക്കുന്നത്.

തനിക്കൊപ്പമുണ്ടായിരുന്ന റോബിന്‍ രാധാകൃഷ്ണന്‍ നല്‍കിയ ഉപദേശങ്ങളെക്കുറിച്ചും അപര്‍ണ തുറന്ന് പറയുന്നുണ്ട്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഭാഗ്യത്തിന് നെഗറ്റീവ് കുറവാണ്. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ ശേഷം ഏറ്റവും കൂടുതല്‍ കേട്ടത് നിങ്ങള്‍ ആ ഷോയ്ക്ക് ചേര്‍ന്ന ആളല്ല എന്നാണ്.

തീര്‍ച്ചയായും. എന്റെ ഭാഗത്തു നിന്നും വന്നൊരു തെറ്റായിരുന്നു ബിഗ് ബോസില്‍ പോയി എന്നത്. ഞാന്‍ വേറെ വൈബാണ്.

പുതിയ ആളുകള്‍ക്ക് ഉപദേശവും നല്‍കുന്നുണ്ട് അപര്‍ണ. നിങ്ങളുടേതായൊരു വ്യക്തിത്വം വേണമെന്നാണ് അപര്‍ണ പറയുന്നത്.

അതേസമയം ഇതൊരു റിയാലിറ്റി ഷോ ആണെന്നും അതുകൊണ്ട് ആളുകളെ എന്റര്‍ടെയ്ന്‍ ചെയ്യിക്കാന്‍ സാധിക്കണമെന്നാണ് അപര്‍ണ പറയുന്നത്. തമാശ പറയാനും മനസില്‍ എന്ത് വന്നാലും പറയാനുമൊക്ക സാധിക്കണമെന്നാണ് അപര്‍ണ പറയുന്നത്.

പ്രശ്‌നമുണ്ടാക്കാന്‍ ചിലര്‍ ഏത് അവസരവും മുതലാക്കും. പക്ഷെ തനിക്ക് അതേക്കുറിച്ചൊന്നും അറിയുമായിരുന്നില്ലെന്നുമാണ് അപര്‍ണ പറയുന്നത്.

ബിഗ് ബോസില്‍ കോമ്പോകള്‍ വളരെ പ്രധാനപ്പെട്ടതാണെന്നും അപര്‍ണ പറയുന്നത്. പ്രണയം മാത്രമല്ല, സുഹൃത്തുക്കളും ശത്രുക്കളും ടോം ആന്റ് ജെറിയുമൊക്കെ കോമ്പോയാണെന്നാണ് അപര്‍ണ പറയുന്നത്.

ആളുകള്‍ക്ക് കോമ്പോകള്‍ ഇഷ്ടമാണ്. അത് താന്‍ മനസിലാക്കുന്നത് പുറത്ത് ഇറങ്ങിയ ശേഷമാണെന്നാണ് അപര്‍ണ പറയുന്നത്.

പിന്നാലെയാണ് റോബിനെക്കുറിച്ച് അപര്‍ണ സംസാരിക്കുന്നത്. ആദ്യമൊക്കെ റോബിന്‍ തന്നെ കുറെ സഹായിച്ചിട്ടുണ്ടെന്നാണ് അപര്‍ണ പറയുന്നത്.

പാവയുടെ ടാസ്‌കില്‍ താന്‍ നവീന്‍ ചേട്ടന്റെ പാവ ഇസ്‌കി കൊണ്ടു പോയി. എന്നാല്‍ കുറച്ച് കഴിഞ്ഞതും ഗില്‍റ്റ് തോന്നി പാവ തിരികെ നല്‍കിയെന്നാണ് അപര്‍ണ പറയുന്നത്.

ഈ സമയം റോബിന്‍ തന്നെ മാറ്റി നിര്‍ത്തി ഉപദേശിച്ചുവെന്നാണ് താരം പറയുന്നത്. അങ്ങനെ ചെയ്യാന്‍ പാടില്ലെന്നും ഇതൊരു മത്സരമാണെന്നും അതിനാല്‍ പോരാടണമെന്നുമായിരുന്നു റോബിന്‍ പറഞ്ഞത്.

തിരികെ കൊടുത്തത് തന്റെ വ്യക്തിത്വമായിരുന്നുവെന്നും എന്നാല്‍ റോബിന്‍ ഇക്കാര്യം പറഞ്ഞതോടെ തനിക്ക് ഗെയിം മനസിലായെന്നും അപര്‍ണ പറയുന്നു. റോബിന്‍ തനിക്ക് വേറേയും ഉപദേശങ്ങള്‍ നല്‍കിയിരുന്നതായാണ് അപര്‍ണ പറയുന്നത്.

എന്നാല്‍ ഈ ഉപദേശങ്ങള്‍ താന്‍ കുറച്ച് നേരം പാലിക്കുമെങ്കിലും ഒന്ന് രണ്ട് ദിവസം കഴിയുമ്പോള്‍ എല്ലാം മറന്ന് പഴയ താനായി മാറുമെന്നാണ് അപര്‍ണ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.

Aparna Mulberry

ബിഗ് ബോസ് വീട്ടില്‍ അവസാനത്തോളം എത്താനായില്ലെങ്കിലും കയ്യടികളോടെയാണ് അപർണ പുറത്തിറങ്ങിയത്. അവതാരകനായ മോഹന്‍ലാലും അപർണയെ അഭിനന്ദിച്ചിരുന്നു.

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 4 ആരംഭിക്കാനിരിക്കുകയാണ്. മാർച്ച് 26 നാണ് ആദ്യത്തെ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുക.

പോയ സീസണ്‍ പോലെ തന്നെ പുതിയ സീസണും 24 മണിക്കൂറും ഹോട്ട്സ്റ്റാറിലൂടെ ലഭ്യമായിരിക്കും. ആരൊക്കെയാണ് അഞ്ചാം സീസണിലുണ്ടാവുക എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ദില്‍ഷ പ്രസന്നന്‍ ആയിരുന്നു നാലാം സീസണിലെ വിജയി. ധാരാളം പുതിയ താരങ്ങളുടെ പിറവിയ്ക്കും പോയ സീസണ്‍ കാരണമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X