For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയെ ഫോളോ ചെയ്യാനും ഫോണില്‍ ബന്ധപ്പെടാനും പലരും ശ്രമിക്കുന്നു; ഒറ്റപ്പെട്ടതിനെക്കുറിച്ചും അപര്‍ണ

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ അകത്തും പുറത്തും ഹേറ്റേഴ്‌സ് ഇല്ലാത്തൊരു മത്സരാര്‍ത്ഥി ആരെന്ന് ചോദിച്ചാല്‍ അത് അപര്‍ണ മള്‍ബറിയായിരിക്കും. ജന്മം കൊണ്ട് മലയാളിയല്ലാതിരുന്നിട്ടും മലയാളത്തെ മലയാളികളെക്കാളും കൂടുതല്‍ സ്‌നേഹിക്കുകയും ഷോയിലുടനീളം തന്റെ പോസിറ്റീവ് സമീപനത്തിലൂടെ പ്രേക്ഷകരുടേയും സഹ താരങ്ങളുടേയും പ്രിയങ്കരിയായി മാറുകയായിരുന്നു അപര്‍ണ.

  Also Read: 'ആ കോൾ എടുക്കാതെ വിൽസൺ ഒഴിഞ്ഞുമാറി, അപ്പോഴാണ് എനിക്ക് സംശയം തോന്നിയത്, പിന്നെ കരച്ചിലായി'; സാന്ദ്ര തോമസ്

  ഷോയുടെ അവതാരകനായ മോഹന്‍ലാല്‍ അപര്‍ണ പുറത്തായപ്പോള്‍ നന്ദി പറഞ്ഞാണ് യാത്രയാക്കിയത്. ഇപ്പോഴിതാ തന്റെ ഭാര്യയെക്കുറിച്ചും മലയാളം പഠിച്ചതിനെക്കുറിച്ചും കേരളത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ അപര്‍ണ മനസ് തുറക്കുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  നിറയെ കൂട്ടുകാരുണ്ടെങ്കിലും തനിച്ചാകാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. കുട്ടിക്കാലത്തെ കൂട്ടുകാരയ കെവിന്‍ അലക്‌സാണ്ടര്‍, ദുര്‍ഗാലക്ഷ്മി, ശില്‍പ തമ്പി എന്നിവരോടൊക്കെ ഇപ്പോഴും സംസാരിക്കാറുണ്ട്. എന്റെ ഭാര്യ കാര്‍ഡിയോളജിസ്റ്റാണ്. സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയും. അവളെ ഫോളോ ചെയ്യാനും ഫോണില്‍ ബന്ധപ്പെടാനും പലരും കുറേ ശ്രമിച്ചിട്ടുണ്ട്. അതിനാല്‍ പേര് പറയരുതെന്ന് നിര്‍ദ്ദേശമുണ്ട്. ഭാര്യ ഫ്രഞ്ചുകാരിയായത് കൊണ്ടാണ് ഞങ്ങള്‍ ഫ്രാന്‍സില്‍ ജീവിക്കുന്നതെന്നും താരം പറയുന്നു.

  Also Read: നമുക്ക് വിധിച്ചത് ആണെങ്കിൽ നടക്കും, ഞാൻ നേരിട്ട് പറയാതെ ഒന്നും വിശ്വസിക്കരുതേ!; വിവാഹത്തെ കുറിച്ച് അനുമോൾ

  2020 ല്‍ കേരളത്തിലേക്ക് തിരിച്ചു വരാനിരുന്നപ്പോഴാണ് കൊവിഡ് ശക്തിയാര്‍ജിക്കുന്നത്. മലയാളം മറന്നു പോകുമോ എന്നു പേടിച്ച് തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടാണ് ഇന്‍വേര്‍ട്ടഡ് കോക്കനട്ട്. വിദേശത്തു വളരുന്ന മലയാളികളെ വിളിക്കുന്നത് കോക്കനട്ട് എന്നാണ്. ഞാന്‍ നേരെ തിരിച്ചാണല്ലോ? അതുകൊണ്ടാണ് ഈ പേരിട്ടതെന്നാണ് അപർണ പറയുന്നത്.

  കേരളത്തിലെ എന്റെ ടീമിനോട് ഞാന്‍ മലയാളത്തിലാണ് കൂടുതലും സംസാരിക്കുന്നത്. ഇപ്പോള്‍ ഒന്നൊരു വര്‍ഷമായി ആയിരക്കണക്കിന് മലയാളികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നു. എനിക്കു മലയാളം പഠിപ്പിച്ചു തന്നതിന്റെ കടം വീട്ടല്‍ കൂടിയാണിതെന്നാണ് അപർണ പറയുന്നത്.

  മലയാളത്തില്‍ ആദ്യം പഠിച്ച വാക്ക് അമ്മ എന്നാണ്. അമേരിക്കല്‍ ജനിച്ചു വളര്‍ന്ന അമ്മ വിനയയും അച്ഛന്‍ പ്രേമും കണ്ടുമുട്ടിയത് ഇന്ത്യയില്‍ വച്ചാണ്. ഇന്ത്യ ചുറ്റിക്കറങ്ങുന്നതിനിടയിലായിരുന്നു ഇത്. രണ്ടു പേരും ആത്മീയതില്‍ താല്‍പര്യമുള്ളവരായിരുന്നു. ധ്യാനവും യോഗയും പഠിക്കാനായി അമൃതാ ആശ്രമത്തിലെത്തുകയായിരുന്നു. അവിടെ വച്ച് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. പിന്നീട് അവര്‍ അമേരിക്കയിലേക്ക് തിരിച്ചു പോയി.

  മള്‍ബറി എന്നത് കുടുംബപേരാണ്. അച്ഛന്റെ കുടുംബക്കാര്‍ ബ്രിട്ടനില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരാണ്. ഞാന്‍ ജനിച്ച ശേഷമാണ് വീണ്ടും കേരളത്തിലെത്തുന്നത്. അമ്മ മാതാ അമൃതാനന്ദമയിയുടെ ഭക്തയാണ്. ആശ്രമത്തിലായിരുന്നു താമസം. പിന്നെ അച്ഛന്‍ യുഎസിലേക്ക് മടങ്ങിപ്പോയി. പത്താം ക്ലാസ് കഴിഞ്ഞ് ഞാനും പോയി. പഠനം പൂര്‍ത്തിയാക്കുകയും ജോലി ചെയ്യുകയും ചെയ്തു. പക്ഷെ ഇന്ത്യ എന്നെ തിരിച്ചു വിളിച്ചു എന്നാണ് അപർണ പറയുന്നത്.


  ഇപ്പോള്‍ ഫ്രാന്‍സിലാണ്. സുഹൃത്തുക്കളുമായി സംസാരിക്കുമ്പോള്‍ അമേസിംഗ് എന്ന വാക്കിന് പകരം അറിയാതെ അടിപൊളി എന്ന് പറഞ്ഞു പോകുമെന്നാണ് അപര്‍ണ പറയുന്നത്. മലയാളം പഠിച്ചെടുക്കാന്‍ താന്‍ വല്ലാതെ കഷ്ടപ്പെട്ടുവെന്നും താരം പറയുന്നു. സ്‌കൂള്‍ കാലത്ത് ഭാഷ അറിയില്ലെന്ന കാരണത്താല്‍ ചില കൂട്ടുകാര്‍ എന്നെ കൂട്ടത്തില്‍ കൂട്ടിയിരുന്നില്ലെന്നും താരം പറയുന്നു.

  ഒപ്പമുള്ള കുട്ടികള്‍ പറയുന്നത് കേട്ടാണ് മലയാളം പഠിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ മലയാളം പഠിച്ചെടുത്തു. ഇതോടെ തങ്ങള്‍ക്കിടയിലെ വേര്‍തിരിവ് അപ്രതക്ഷ്യമായെന്നും അപര്‍ണ പറയുന്നുണ്ട്. പിന്നീടുള്ള തന്റെ കുട്ടിക്കാലം സുന്ദരമായിരുന്നുവെന്നും അപര്‍ണ പറയുന്നു. ബിഗ് ബോസില്‍ പങ്കെടുത്തതും മലയാളത്തില്‍ സംസാരിക്കാന്‍ അവസരം കിട്ടുമല്ലോ എന്നു ചിന്തിച്ചാണെന്നാണ് അപര്‍ണ പറയുന്നത്.

  ബിഗ് ബോസില്‍ ഒപ്പമുള്ളവരോട് പറഞ്ഞിരുന്നു, മലയാളം പറയുന്നതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തണമെന്ന്. അവര്‍ തന്നെ നന്നായി സഹായിച്ചെന്നും അപര്‍ണ പറയുന്നു. തനിക്ക് മലയാളത്തിന് പുറമെ ഇംഗ്ലീഷും സ്പാനിഷും അറിയാമെന്നും താരം പറയുന്നുണ്ട്. തന്റെ ഭാര്യയ്ക്ക് ആറു ഭാഷകള്‍ അറിയാം. കഴിഞ്ഞ മൂന്ന് വര്‍ഷമായി അവരെ മലയാളം പഠിപ്പിക്കാന്‍ നോക്കുന്നുണ്ടെങ്കിലും ഇപ്പോഴും വളരെ സാവധാനത്തില്‍ സംസാരിച്ചാല്‍ മനസിലാകും എന്നേയുള്ളൂവെന്നാണ് അപര്‍ണ പറയുന്നത്.

  Read more about: bigg boss
  English summary
  Bigg Boss Fame Aparna Mulberry Talks About Her Wife And Her Connection To Kerala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X