അച്ഛനും അമ്മയും പിരിയുമ്പോള്‍ ആറ് വയസ്, അച്ഛനയച്ച കാര്‍ഡുകള്‍ ഇപ്പോഴും സൂക്ഷിക്കുന്നു: അപര്‍ണ

കാഴ്ചയില്‍ മലയാളി അല്ലെങ്കിലും മനസു കൊണ്ട് മറ്റാരാളേക്കാലും ഒട്ടും കുറയാതെ മലയാളിയാണ് അപര്‍ണ മള്‍ബറി. സോഷ്യല്‍ മീഡിയയിലൂടെ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന അപര്‍ണയെ മലയാളികള്‍ അടുത്തറിയുന്നത് ബിഗ് ബോസിലൂടെയാണ്. ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു അപര്‍ണ. ഷോയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ അപര്‍ണയ്ക്ക് സാധിച്ചിരുന്നു.

ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ഇത്രത്തോളം പോസിറ്റീവ് വൈബുമായി പടിയിറങ്ങിയ മറ്റൊരു താരമുണ്ടാകില്ല. ഒട്ടും ഹേറ്റേഴ്‌സില്ലാത്ത മത്സരാര്‍ത്ഥിയായിരുന്നു അപര്‍ണ മള്‍ബറി. മലയാളത്തേയും കേരള സംസ്‌കാരത്തേയും ഇത്രമേല്‍ മാനിക്കുകയും സ്‌നേഹിക്കുകയും ചെയ്തതിന് അപര്‍ണയെ അവതാരകനായ മോഹന്‍ലാല്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

Aparna Mullberry

ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് മനസ് തുറക്കുകയാണ് അപര്‍ണ. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അപര്‍ണ മനസ് തുറന്നത്. തന്റെ അച്ഛന്റേയും അമ്മയുടേയും വിവാഹ മോചനത്തെക്കുറിച്ച് അഭിമുഖത്തില്‍ അപര്‍ണ തുറന്ന് സംസാരിക്കുന്നുണ്ട്.

എന്റെ ആറാം വയസിലാണ് അച്ഛനും അമ്മയും വേര്‍പിരിയുന്നതെന്നാണ് അപര്‍ണ പറയുന്നത്. അതിന് ശേഷം അച്ഛന്‍ അമേരിക്കയിലേക്ക് തിരിച്ചു പോയെന്നും താരം പറയുന്നു. അതേസമയം അച്ഛന്‍ എന്നെ വിളിക്കുകയും കത്തുകള്‍ അയക്കുകയും ചെയ്യുമായിരുന്നുവെന്നും അപര്‍ണ പറയുന്നു. അച്ഛന്‍ അന്ന് അയച്ച ആ പോസ്റ്റ് കാര്‍ഡുകളെല്ലാം ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും താരം പറയുന്നു. വേര്‍ പിരിഞ്ഞ ശേഷവും അച്ഛനും അമ്മയും വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. അതിനാല്‍ ഒരിക്കലും അവരുടെ വേര്‍ പിരിയല്‍ എന്നെ സങ്കടപ്പെടുത്തിയിട്ടില്ലെന്നും അപര്‍ണ വ്യക്തമാക്കുന്നുണ്ട്.

കേരളത്തിലെ കുട്ടിക്കാലത്തിന് ശേഷം തന്റെ പതിനഞ്ചാം വയസില്‍ അപര്‍ണ അമേരിക്കയിലേക്ക് തിരിച്ചു പോയിരുന്നു. അതേക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. കേരളത്തില്‍ നിന്നും അമേരിക്കയിലേക്ക് എത്തിയപ്പോള്‍ തനിക്ക് കള്‍ച്ചറല്‍ ഷോക്ക് അനുഭവിക്കേണ്ടി വന്നുവെന്നാണ് അപര്‍ണ പറയുന്നത്.

അതുവരെ ജീവിച്ച സംസ്‌കാരത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായാരു അന്തരീക്ഷത്തിലേക്കാണ് എത്തിയത്. ഞാനാരാണ് എന്ന ചോദ്യമാണ് പതിനഞ്ചാം വയസില്‍ അച്ഛനൊപ്പം അമേരിക്കയിലെത്തിയപ്പോള്‍ നേരിട്ടത്. കാഴ്ചയില്‍ വെള്ളക്കാരിയായ മലയാളം സംസാരിക്കുന്ന പെണ്‍കുട്ടിയെ എല്ലാവരും കൗതുകവസ്തുവിനെ പോലെയാണ് നോക്കിയതെന്ന് അപര്‍ണ പറയുന്നു.

അത് വലിയ നിരാശയുണ്ടാക്കി. ഐഡന്റിറ്റി ക്രൈസിസ് നേരിട്ടു. അത് മറികടക്കാനായി ഞാന്‍ മലയാളി വേരിനെ മായ്ച്ചു കളഞ്ഞ് പൂര്‍ണമായും അമേരിക്കക്കാരിയാകാന്‍ ശ്രമിച്ചുവെന്നും അപര്‍ണ തുറന്ന് പറയുന്നു. പലപ്രതിസന്ധികളും എന്നെ അലട്ടി. അമ്മ കൂടെയില്ല. അച്ഛനാണെങ്കില്‍ കുട്ടികളെ വളര്‍ത്തി പരിചയുമില്ല. എല്ലാവരും എന്നെ ഇന്ത്യനായി കാണുന്നു. അങ്ങനെയുള്ള ചിന്തകള്‍ പുകഞ്ഞു. രണ്ട് വര്‍ഷത്തോളം ഡിപ്രഷന്‍ ഘട്ടത്തിലൂടെ കടന്നു പോയി. ജീവിതത്തിലെ ഏറ്റവും വിഷമകരമായ കാലമായിരുന്നു അതെന്നും താരം പറയുന്നു.

Aparna Mullberry

തന്റെ പേരിന് പിന്നിലെ കഥയും അപര്‍ണ പങ്കുവെക്കുന്നുണ്ട്. കോളേജ് കാലത്ത് ഒരു ദിവസം അപ്രതീക്ഷിതമായി കുറച്ച് മലയാളികളെ പരിചയപ്പെട്ട. എനിക്ക് സന്തോഷമായി. അവര്‍ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. ഞാനും ആ മലയാളി കൂട്ടായ്മയുടെ ഭാഗമായി. ഓണാഘോഷത്തിനും ക്രിസ്മസിനും മറ്റും അവരോടൊപ്പം ചേര്‍ന്നു. അതെന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വന്നുവെന്നാണ് അപര്‍ണ പറയുന്നത്.

അവര്‍ കോക്കനട്ട് എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. അതായത് പുറമേ ഇന്ത്യന്‍ ആണെങ്കിലും ഉള്ളില്‍ അമേരിക്കക്കാര്‍. അവരത് പറഞ്ഞപ്പോള്‍ ഞാന്‍ ചിന്തിച്ചു. പുറമേ അമേരിക്കനും ഉള്ളില്‍ ഇന്ത്യനുമായ ഞാന്‍ ഇന്‍വേര്‍ട്ടഡ് കോക്കനട്ട് ആണെന്ന് തോന്നി. പിന്നീട് സോഷ്യല്‍ മീഡിയ അക്കൗണ്ടിനും അതേ പേരിടുകയായിരുന്നുവെന്നാണ് അപര്‍ണ പറയുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X