താനും അനു ജോസഫും ബിസിനസ് പങ്കാളികള്‍ മാത്രം; അനാവശ്യ കാര്യങ്ങളില്‍ അവരുടെ പേര് പറയരുത്: റോക്കി

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ വിവാദ താരമായിരുന്നു അസി റോക്കി. സഹതാരമായ സിജോയെ ഇടിച്ചതിലൂടെ ബിഗ് ബോസിലെ നിയമലംഘനത്തിന്റെ പേരില്‍ താരത്തെ ഷോയില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഫിനാലെ വീക്കില്‍ പോലും റോക്കിയ്ക്ക് തിരികെ വരാന്‍ സാധിച്ചിട്ടില്ല. അതേസമയം ബിഗ് ബോസില്‍ നിന്നും പുറത്തായ ശേഷം സോഷ്യല്‍ മീഡിയയില്‍ നിരന്തരം ബിഗ് ബോസിനെക്കുറിച്ച് സംസാരിച്ചും മറ്റും റോക്കി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

ബിഗ് ബോസ് വീട്ടിലെ റോക്കി മാത്രമല്ല, റോക്കിയുടെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. റോക്കിയുമായി ബന്ധപ്പെട്ട് ചര്‍ച്ചയായി മാറിയ പ്രധാന വിഷയങ്ങളിലൊന്നായിരുന്നു റോക്കിയുടെ വീടായ റോക്കി മാന്‍ഷന്‍. നേരത്തെ നടിയും മുന്‍ ബിഗ് ബോസ് താരവുമായ അനു ജോസഫ് തന്റെ വീടെന്ന് പറഞ്ഞ് ഹോം വീഡിയോ കാണിച്ചതും ഇതേ വീട് ആണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ആരോപണം.

Asi Rocky

ഇതോടെ റോക്കിയും അനുവും തമ്മിലുള്ള ബന്ധം എന്തെന്ന ചോദ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറാറുണ്ട്. റോക്കിയും അനുവും ഒരുമിച്ചുള്ള വീഡിയോകളും ഇതിനിടെ ചര്‍ച്ചയായി മാറുകയുണ്ടായി. നേരത്തെ അനു പങ്കുവച്ച ഹോം വീഡിയോയിലും റോക്കിയുണ്ടായിരുന്നു. ഇപ്പോഴിതാ താനും അനുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് റോക്കി. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് റോക്കിയുടെ തുറന്നു പറച്ചില്‍.

റോക്കിയുടെ വീട് എന്തുകൊണ്ടാണ് അനു തന്റെ വീടെന്ന പേരില്‍ ഹോം ടൂര്‍ കാണിച്ചതെന്നായിരുന്നു അവതാരകയുടെ ചോദ്യം. എന്നാല്‍ പുള്ളിക്കാരി എവിടുന്ന് വന്നു? അവരുടെ പേര് പറയേണ്ട കാര്യമില്ല. വിവാദമുണ്ടാക്കാന്‍ ശ്രമിക്കരുത്. അവര്‍ കല്യാണമൊന്നും കഴിയാത്ത ആളാണ്. ഇതൊക്കെ മോശമാണെന്നായിരുന്നു റോക്കിയുടെ ആദ്യ പ്രതികരണം. അതേസമയയം, ചോദിച്ചതിനാല്‍ ഉത്തരം പറയാം എന്നും റോക്കി പറഞ്ഞു.

ഞങ്ങളുടെ വണ്‍ ലൈഫ് എന്നൊരു പ്രൊജക്ട് ആണത്. ഞാനും അവരും പങ്കാളിത്തത്തില്‍ ചെയ്യുന്ന പ്രൊജക്ട് ആണത്. രണ്ട് പ്രൊജക്ടുകളും കൂടെ കൊളാബ് ചെയ്താണ് ചെയ്യുന്നത്. അങ്ങനെയാണ് അത് നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ അത് വില്‍ക്കും. എങ്കിലും ഞങ്ങളുടെ ഗസ്റ്റ് ഹൗസ് പോലെ ആ വീട് ഉപയോഗിക്കുന്നുണ്ടെന്നാണ് റോക്കി പറയുന്നത്.

Asi Rocky

ഈ അഭിമുഖത്തില്‍ തന്നെ ജിന്റോ ബിഗ് ബോസ് വിന്നറകാന്‍ യോഗ്യനല്ലെന്നും റോക്കി പറയുന്നുണ്ട്. ഞാന്‍ വളരെയധികം നിരാശയിലാണ്. മാനഹാനിപ്പെട്ട്, വേദനിപ്പിക്കപ്പെട്ട്, നാണം കെട്ട്, അപമാനിക്കപ്പെട്ട്, ഓരോ ദിവസവും ഓരോ തരത്തില്‍ മാനസികമായി തളര്‍ത്തി, പലതരം വിവാദങ്ങള്‍ ഉണ്ടാക്കി, റോക്കി പോയ ശേഷം ഷോ കൊണ്ടു പോയ ഒരേയൊരാള്‍ ജാസ്മിന്‍ മാത്രമാണ്. ഫസ്റ്റ് കൊടുത്തില്ലെങ്കിലും മിനിമം സെക്കന്റെങ്കിലും ജാസ്മിന് കൊടുക്കണമായിരുന്നു. എന്തുകൊണ്ടാണ് ജാസ്മിനെ തഴഞ്ഞത്? എന്നായിരുന്നു റോക്കി ചോദിച്ചത്.

എനിക്കത് ആലോചിച്ചിട്ട് പിടി കിട്ടുന്നില്ല. ജാസ്മിന്‍ രണ്ടാമത് വരണമായിരുന്നു. പക്ഷെ അപ്പോഴും ഫസ്റ്റ് കിട്ടിയ ആളെ ഞാന്‍ അംഗീകരിക്കുന്നില്ല. ഞാന്‍ കണ്ട 16 ദിവസത്തെ ജിന്റോ എങ്ങനെ കപ്പെടുത്തുവെന്ന് എനിക്ക് ഊഹിക്കാനേ സാധിക്കുന്നില്ലെന്നാണ് റോക്കി പറയുന്നത്. ഞാന്‍ ആദ്യം നോമിനേറ്റ് ചെയ്തയാള്‍ ജിന്റോ ആയിരുന്നു. ജിന്റോ വഴിതെറ്റി വന്നയാളെ പോലെയാണ് തോന്നിയത്. പരക്കം പായുന്നൊരാള്‍ ആയിരുന്നുവെന്നും റോക്കി പറയുന്നുണ്ട്. കൂടാതെ ജിന്റോ കപ്പടിച്ചതിന് പിന്നില്‍ എന്തൊക്കെയോ നിഗുഢതകളുണ്ടെന്നും റോക്കി പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X