For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വേസ്റ്റ് കഴിച്ച് ജീവിച്ചു, ആത്മഹത്യ ചെയ്യാനായി റെയില്‍വെ ട്രാക്കില്‍; തീരുമാനം മാറ്റിയതിനെക്കുറിച്ച് അശ്വിന്‍

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4ലൂടെ മലയാളികള്‍ക്ക് പരിചിതനായി മാറിയ താരമാണ് അശ്വിന്‍. തന്റെ ജീവിതത്തില്‍ ഒരുപാട് കഠിനമായ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് അശ്വിന്. ഇപ്പോഴിതാ സീ കേരളത്തിലെ ബസിംഗ ഫാമിലി ഫെസ്റ്റിവല്‍ എന്ന പരിപാടിയില്‍ പങ്കെടുക്കവെ അശ്വിന്‍ തന്റെ ജീവിത കഥ പങ്കുവെക്കുകയാണ്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Also Read: എങ്ങോട്ട് പോകണമെന്നറിയില്ല! തല്ല് കൂടിയിരുന്നെങ്കില്‍ ജീവിച്ചു പോയേനെ; ഡിവോഴ്‌സിനെപ്പറ്റി ലെന

  പ്ലസ് ടു കഴിഞ്ഞതോടെ വീട്ടില്‍ പ്രശ്‌നങ്ങളായി. സ്വത്തിന്റെ പേരില്‍ തന്നെയാണ്. വീട്ടില്‍ നിന്നും ഇറക്കി വിട്ടു. എന്റെ പതിനേഴാമത്തെ വയസിലാണ് അച്ഛന്റെ വീട്ടുകാര്‍ ഇറക്കി വിടുന്നത്. ഒരു ദിവസം രാവിലെ വീട്ടില്‍ നിന്നും സാധനങ്ങളൊക്കെ എടുത്തിറങ്ങി. രാവിലെ അഞ്ചരയുടെ ബസിലാണ് പോകുന്നത്. പതിനേഴ് വയസാണ്. ഒന്നും അറിയില്ല. ഭക്ഷണമില്ലാത്തതിനാല്‍ മെലിഞ്ഞുണങ്ങിയ പയ്യനാണ്.

  നേരെ കഴക്കൂട്ടത്തേക്ക് പോയി. അവിടെ മാജിക് പ്ലാനറ്റുണ്ട്. പക്ഷെ ഇപ്പോള്‍ സ്ഥിരമായൊരു വേക്കന്‍സിയില്ലെന്നും വിളിക്കാമെന്നും മുതുകാട് സാര്‍ പറഞ്ഞു. തിരിച്ചുവീട്ടില്‍ പോകാന്‍ പറ്റില്ല. കഴക്കൂട്ടം റെയില്‍വെ സ്റ്റേഷനില്‍ പോയി കിടന്നു. പത്ത് രൂപയെങ്ങാനുമേ കയ്യിലുള്ളൂ. ഒരു ചായയും വടയും കഴിച്ച് നാല് ദിവസം റെയില്‍വെ സ്‌റ്റേഷനില്‍ കിടന്നിട്ടുണ്ട്.

  Also Read: എങ്ങോട്ട് പോകണമെന്നറിയില്ല! തല്ല് കൂടിയിരുന്നെങ്കില്‍ ജീവിച്ചു പോയേനെ; ഡിവോഴ്‌സിനെപ്പറ്റി ലെന

  അപ്പോഴാണ് ഞാന്‍ മനസിലാക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ വേദന വിശപ്പാണെന്ന്. ഫുഡ് വേസ്റ്റ് വരെ ഞാനെടുത്ത് കഴിച്ച അവസ്ഥയുണ്ടായിട്ടുണ്ട്. എന്റെ മനസ് പറഞ്ഞൊരു കാര്യമുണ്ട്, എന്നെങ്കിലും ഞാനൊരു ആളായി തീരും. എന്നെ തള്ളിക്കളഞ്ഞവരും എന്നെ ആട്ടിയിറക്കിയവരും എനിക്ക് വേണ്ടി കയ്യടിക്കുന്നൊരു കാലം വരും. ഞാനത് എന്നും മനസില്‍ പറഞ്ഞു കൊണ്ടിരുന്നു.

  നാല് ദിവസം ആയപ്പോള്‍ പോലീസുകാര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും ഓടിച്ചു വിട്ടു. എങ്ങോട്ട് പോകണമെന്നറിയില്ല. എന്റെ അമ്മൂമ്മ അവസാനമായി തന്നൊരു മോതിരുമുണ്ടായിരുന്നു. എന്നും സൂക്ഷിക്കണം എന്ന് കരുതിയതാണ്. പക്ഷെ വിശപ്പിന് മുന്നില്‍ അതൊന്നും ഒന്നുമല്ല. ഞാനത് വിറ്റു. 2500 രൂപ കിട്ടി. അത് കൊടുത്തൊരു ഹോസ്റ്റലില്‍ കയറി. ടെക്‌നോ പാര്‍ക്കിലൊരു കമ്പനിയില്‍ ജോലിയ്ക്ക് കയറി. പക്ഷെ മൂന്ന് മാസം ശമ്പളമില്ല. ഒടുവില്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും ആക്രി പെറുക്കി വിറ്റു.

  ഒരു പതിനേഴുകാരന് ഇതിലും മോശം അനുഭവമുണ്ടാകില്ലെന്നാണ് കരുതിയത്. ഹോസ്റ്റലിലെ എന്റെ ചില സുഹൃത്തുക്കള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരായിരുന്നു. എന്നോടും ഉപയോഗിക്കാന്‍ പറഞ്ഞു. ഞാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ എന്നെ കെട്ടിയിട്ട് മയക്കുമരുന്ന് കുത്തിവച്ച് എന്നെ ലൈംഗികമായി ഉപദ്രവിച്ചു. പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് പറഞ്ഞു. ഞാന്‍ അന്ന് രാത്രി ഹോസ്റ്റലില്‍ നിന്നും ചാടി.

  റെയില്‍വെ ട്രാക്കിലെ പൊന്തക്കാട്ടില്‍ പോയി ഒളിച്ചിരുന്നു. ജീവിതത്തില്‍ ഒന്നുമില്ല. ആത്മഹത്യ ചെയ്യാമെന്ന് തീരുമാനിച്ചു. എന്തോ ഒരു പ്രപഞ്ച ശക്തിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്. നീ മരിച്ചാല്‍ നിന്നെ താഴ്ത്തിവര്‍ക്ക് അതൊരു വിജയമായിരിക്കും അതിനാല്‍ ഞാന്‍ മരിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചു. പിന്നീട് എന്റെ രണ്ടാം ജന്മമായിരുന്നു. വീണ്ടും മാജിക് പ്ലാനറ്റിലെത്തുകയും ജോലി നേടുകയും ചെയ്തു.

  22-ാം വയസിലാണ് അമ്മയെ കാണണം എന്ന് തോന്നുന്നത്. കഠിന പ്രയത്‌നം ആരംഭിച്ചു. യാദൃശ്ചികമായ മാജിക് പ്ലാനറ്റില്‍ ജോലി ചെയ്യുന്നൊരു ചേച്ചിയോട് എന്റെ അമ്മയെക്കുറിച്ച് സംസാരിക്കവെയാണ് ആ ചേച്ചിയുടെ വീട് എന്റെ അമ്മയുടെ വീടിന് അടുത്താണെന്നറിയുന്നത്. യൂണിവേഴ്‌സിന്റെ മാജിക് ആയിരുന്നു അത്. ഞെട്ടിപ്പോയി. ഈശ്വരന്‍ എന്റെ കൂടെയുണ്ടെന്ന് ഞാന്‍ മനസിലാക്കിയത് അപ്പോഴാണ്.

  അമ്മയുള്ള ഓര്‍ഫനേജിലേക്ക് എത്തിപ്പെട്ടു. അമ്മ എന്നെ കാണുമ്പോള്‍ മോനെ എന്ന് വിളിക്കും കെട്ടിപ്പിടിക്കും എന്നൊക്കെയാണ് മനസില്‍. പക്ഷെ അമ്മയ്ക്ക് എന്നെ തിരിച്ചറിയാന്‍ പറ്റിയില്ല. അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളായിരുന്നു. ദൈവം അവിടെ എന്നെ തോല്‍പ്പിച്ചു. പക്ഷെ ഞാന്‍ തളര്‍ന്നില്ല. അമ്മയുമായി അടുത്തു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ എന്നെ ഈയ്യടുത്ത് മോനേ എന്ന് വിളിച്ചു.

  English summary
  Bigg Boss Fame Aswin Opens Up About His Life Journey And Why He Decided To Not End His Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X