For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ട് വര്‍ഷത്തെ കഷ്ടപ്പാടിനൊടുവില്‍ ആ സന്തോഷമെത്തി; കുടുംബത്തിലെ പുതിയ നേട്ടം പങ്കുവെച്ച് ബഷീര്‍ ബഷി

  |

  ബിഗ് ബോസ് താരവും മോഡലുമായ ബഷീര്‍ ബഷിയ്ക്ക് വലിയ പിന്തുണയാണുള്ളത്. രണ്ട് വിവാഹം കഴിച്ച് ഭാര്യമാരുടെ കൂടെ ഒരുമിച്ച് താമസിക്കുന്നതിന്റെ പേരില്‍ നിരന്തരം വിമര്‍ശനങ്ങള്‍ താരത്തിന് ലഭിക്കാറുണ്ട്. എന്നാല്‍ സന്തോഷത്തോടെ ഓരോ ദിവസവും മുന്നോട്ട് കൊണ്ട് പോവുകയാണ് താരകുടുംബം ചെയ്യുന്നത്.

  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യ മുഴുവന്‍ കാറില്‍ സഞ്ചരിച്ച് കൊണ്ടിരിക്കുകയായിരുന്നു ബഷീറും സുഹൃത്തും. പെട്ടെന്ന് യാത്ര അവസാനിപ്പിച്ച് വീട്ടിലേക്ക് വരികയും ഭാര്യമാര്‍ക്ക് സര്‍പ്രൈസ് കൊടുക്കുകയും ചെയ്തു. അതേസമയം തന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു സന്തോഷം ബഷീര്‍ പങ്കുവെച്ചതിന്റെ പുതിയ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

  ഇന്ത്യ മുഴുവന്‍ കറങ്ങാനിറങ്ങിയ യാത്ര പാതി വഴിയില്‍ അവസാനിപ്പിച്ചിട്ടാണ് ബഷീറും സുഹൃത്തും വീട്ടിലേക്ക് എത്തുന്നത്. നബിദിനവും മറ്റ് ആഘോഷവുമൊക്കെ കുടുംബത്തോടൊപ്പം ആഘോഷിക്കാനായിരുന്നു പദ്ധതി. അങ്ങനെ കുടുംബത്തോടൊപ്പം രസകരമായ നിമിഷങ്ങള്‍ ബഷീര്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ ഉള്‍പ്പെടുത്തി. ഇതിന് പിന്നാലെയാണ് ഭാര്യ മഷൂറയും മറ്റൊരു വീഡിയോയുമായി എത്തിയത്.

  Also Read: അമിതാഭ് ബച്ചനെ കല്യാണം കഴിക്കാന്‍ ആഗ്രഹിച്ചു; അദ്ദേഹത്തോട് നേരിട്ട് ഇഷ്ടം പറഞ്ഞതിനെ കുറിച്ച് നടി ശ്വേത മേനോൻ

  ബഷീറിന്റെ ഉടമസ്ഥതയില്‍ വരുന്ന കോസ്റ്റ്‌മെറ്റിക് പ്രൊഡക്ടുകള്‍ എത്തിയതിന്റെ സന്തോഷമാണ് ദമ്പതിമാര്‍ പങ്കുവെച്ചിരിക്കുന്നത്. ബിബി എന്ന് പേരിട്ടിരിക്കുന്ന വൈറ്റനിങ്ങ് ക്രീമും താട്ി വളരുന്നതിനുള്ള ഒയിലുമാണ് ആദ്യഘട്ടത്തില്‍ പുറത്തെത്തിച്ചിരിക്കുന്നത്. ആളുകള്‍ക്ക് എളുപ്പത്തില്‍ വാങ്ങിക്കാവുന്ന തരത്തിലാണ് താരങ്ങള്‍ ഇതിന്റെ വിതരണം ക്രമീകരിച്ചിരിക്കുന്നത്. അതേ സമയം പ്രൊഡക്ടിന്റെ ക്വാളിറ്റിയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ലെന്നാണ് താരങ്ങള്‍ ഒരുപോലെ പറയുന്നത്.

  Also Read: ആഴ്ചയില്‍ 12 ലക്ഷം വരെ; ബിഗ് ബോസിലെ മത്സരാര്‍ഥികള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ കണക്ക് വിവരം പുറത്ത് വന്നു

  രണ്ട് വര്‍ഷം ഇതിന്റെ പിന്നാലെയായിരുന്നു. ലക്ഷങ്ങളും ഇതിന് വേണ്ടി ചിലവാക്കി. അങ്ങനെ കാത്തിരുന്നത് പോലൊരു സംരംഭം എത്തിക്കാന്‍ ബഷീറിന് സാധിച്ചിരിക്കുന്നതെന്നും വീഡിയോയില്‍ സൂചിപ്പിച്ചിരുന്നു. എന്തായാലും ബഷീര്‍ തിരിച്ച് വന്നതോടെ കുടുംബത്തിന് പഴയ സന്തോഷം തിരിച്ച് കിട്ടിയെന്നാണ് വീഡിയോയുടെ താഴെ വരുന്ന കമന്റുകളില്‍ പറയുന്നത്. ഒരാളുടെ അസാന്നിധ്യം എത്രത്തോളം കുറവുണ്ടാക്കുമെന്ന് ഈ വീഡിയോയിലൂടെ വ്യക്തമാവുന്നുണ്ട്.

  Also Read: രണ്ട് കുഞ്ഞുങ്ങള്‍ക്ക് നയന്‍താരയും ഭര്‍ത്താവും ജന്മം കൊടുത്തത് വലിയ കാര്യം; വിമര്‍ശകരോട് വനിത വിജയകുമാര്‍

  ഇന്ത്യ മുഴുവന്‍ കറങ്ങുന്ന യാത്ര പകുതി വഴിയില്‍ നിര്‍ത്തിയെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ ബഷീര്‍ തിരിച്ച് പോവുമെന്നാണ് അറിയുന്നത്. അത്യാവശ്യം വീട്ടിലെ കാര്യങ്ങളൊക്കെ ചെയ്ത് പൂര്‍ത്തിയാക്കിയതിന് ശേഷം താരം വീണ്ടും തിരികെ ഹൈദരബാദിലേക്ക് പോവും. എയര്‍പോര്‍ട്ടിലെ പാര്‍ക്കിങ്ങില്‍ കാര്‍ നിര്‍ത്തിയതിന് ശേഷം ഫ്‌ളൈറ്റില്‍ കയറിയാണ് വീട്ടിലേക്ക് വന്നത്. തിരിച്ചും അതുപോലെ തന്നെ പോയി രണ്ടാളും യാത്ര തുടരുമെന്നാണ് വിവരം. ഇനിയുള്ള വീഡിയോയില്‍ ഇത് കാണിച്ചേക്കുമെന്നാണ് വിവരം.

  English summary
  Bigg Boss Fame Basheer Bashi And Wife Mashura Shares Their New Happiness Video Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X