പണ്ടേ ഒരു പ്രേമരോഗിയാണെന്നാണോ! ബഷീർ ലവ് ലെറ്റർ കൊടുത്ത കഥപറഞ്ഞ് സുഹൃത്ത്; അത് കൂടിപോയെന്ന് മഷൂറ, വീഡിയോ
സോഷ്യൽ മീഡിയയിലെ വലിയ താരങ്ങളാണ് ബഷീർ ബഷിയും കുടുംബവും. മോഡലായിരുന്ന ബഷീർ ബഷി ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്. രണ്ടു ഭാര്യമാരാണ് ബഷീറിന് ഉള്ളത്. രണ്ടു ഭാര്യക്കൊപ്പം ഒരുമിച്ച് ഒരേ വീട്ടിൽ കഴിയുന്നു എന്ന കൗതുകമാണ് പ്രേക്ഷകരെ ബഷീറിലേക്ക് കൂടുതൽ അടുപ്പിച്ചത്.
സുഹാന, മഷൂറ എന്നിവരാണ് ബഷീറിന്റെ ഭാര്യമാർ. ഇന്ന് ഇവരും വലിയ താരങ്ങളാണ്. നിരവധി ആരാധകരാണ് ഇവർക്ക് മൂന്ന് പേർക്കും ഉള്ളത്. ബഷീർ ബിഗ് ബോസിൽ മത്സരിക്കാൻ എത്തുന്നതിന് മാസങ്ങൾക്ക് മുൻപാണ് മഷൂറയെ വിവാഹം ചെയ്തത്. ആദ്യ ഭാര്യ സുഹാനയുടെ പൂർണ സമ്മതത്തോടെ ആയിരുന്നു വിവാഹം. സുഹാനയെയും ബഷീർ പ്രണയിച്ച് വിവാഹം കഴിച്ചതാണ്.

സോഷ്യൽ മീഡിയയിലൂടെ ബഷീറും കുടുംബവും തങ്ങളുടെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സുഹാനയും മഷൂറയും ഒപ്പം ബഷീറിന്റെ രണ്ടു മക്കളും ഇന്ന് സോഷ്യൽ മീഡിയക്ക് പ്രിയപ്പെട്ടവരാണ്. വിവിധ ചാനലുകളിലായി ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്‌സാണ് മൂന്ന് പേർക്കും യൂട്യൂബിൽ ഉള്ളത്.
അതേസമയം പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് ബഷീറും കുടുംബവും. ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറ ഗർഭിണിയാണ്. പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവായത് മുതൽ ഓരോ വിശേഷങ്ങളും ഇവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകരും.

കഴിഞ്ഞ ദിവസം അവസാന ചെക്കപ്പിന്റെയും മറ്റും വീഡിയോ ഇവർ പങ്കുവച്ചിരുന്നു. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാനുള്ളതിന്റെ തയ്യാറെടുപ്പുകൾ ഒക്കെ ഏകദേശം പൂർത്തിയായതായും ഇവർ പറഞ്ഞിരുന്നു. വളരെ കുറച്ചു ദിവസങ്ങൾ മാത്രമാണ് പ്രസവത്തിനുള്ളത്.
അതിനിടെ മഷൂറയുടെ ഒരു ആഗ്രഹം സാധിച്ചു നൽകിയതിന്റെ വിശേഷങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് ബഷീറും കുടുംബവും. എല്ലാവരും ഒന്നിച്ച് സീ ഫുഡ് കഴിക്കാൻ ബഷീറിന്റെ സുഹൃത്തിന്റെ റസ്റ്റോറന്റിൽ പോയ വിശേഷങ്ങളാണ് വീഡിയോയിൽ.

വീട്ടില്‍ എല്ലാവരും സീഫുഡ് ഇഷ്ടമുള്ളവരാണ്. അനൂപ് കുറേക്കാലമായി അവന്റെ റസ്റ്റോറന്റിലേക്ക് വിളിക്കുന്നു. എന്ന് പറഞ്ഞാണ് വീഡിയോ. സീ ഫുഡ് വിഭവങ്ങളൊക്കെ ബഷീർ വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തുന്നത്. മഷൂന്റെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ച് കൊടുക്കണം, ആരോഗ്യമുള്ളൊരു കുഞ്ഞിനെ കിട്ടട്ടെ. ആ നിമിഷത്തിനായി ഞങ്ങളും കാത്തിരിക്കുകയാണ് എന്നൊക്കെ പറഞ്ഞാണ് ആരാധകരുടെ കമന്റുകൾ.

വീഡിയോയിൽ ബഷീറിന്റെ സുഹൃത്ത് അനൂപും സംസാരിക്കുന്നുണ്ട്. ബഷീറിനെ കുറിച്ചാണ് അനൂപിന്റെ വാക്കുകൾ. ഒരു പെണ്‍കുട്ടിക്ക് ലവ് ലെറ്റര്‍ കൊടുത്താല്‍ 10 മഞ്ച് തരാമെന്ന് പറഞ്ഞവനാണ് ബഷീര്‍ ബഷി.
പണ്ടേ ഞാനൊരു പ്രേമ രോഗിയാണെന്നാണോ നീ പറയുന്നത്. ഇത് വേണ്ടിയിരുന്നില്ല എന്നും ബഷീർ തമാശയായി അനൂപിനോട് ബഷീര്‍ പറയുന്നുണ്ട്. 10 മഞ്ച് കൂടി പോയെന്ന് ആയിരുന്നു മഷൂറയുടെ കമന്റ്.

നേരത്തെ ബഷീറിന്റെ പുറകെ ഒരുപാട് പേർ നടന്നിട്ടുണ്ട്. ഇപ്പോൾ നിനക്ക് രണ്ട് മാലാഖമാരെ കിട്ടിയില്ലേയെന്ന് അനൂപ് ചോദിച്ചപ്പോള്‍ ഇവരോ മാലാഖമാരോ, എന്റെ മോളെക്കുറിച്ചാണ് പറയുന്നതെങ്കില്‍ അത് ശരിയാണെന്നുമാണ് ബഷീർ പറഞ്ഞത്. നീ തലയില്‍ കുട്ടയും വെച്ച് മീന്‍ കച്ചവടം നടത്തേണ്ടി വരുമെന്ന് അന്ന് എന്നോടൊരു സാര്‍ പറഞ്ഞിരുന്നു. ആ സാര്‍ ഒരിക്കല്‍ മീന്‍ മേടിക്കാന്‍ വന്നിരുന്നു.
അന്ന് ഞാന്‍ മന:പ്പൂര്‍വ്വം പറഞ്ഞതല്ല, നിന്റെയൊക്കെ കൈയ്യിലിരുപ്പ് കണ്ടിട്ട് പറഞ്ഞതാണ്. ഇപ്പോള്‍ നിന്നോട് തന്നെ വന്ന് മീന്‍ മേടിക്കേണ്ടി വന്നുവെന്നും വന്നപ്പോൾ സാർ പറഞ്ഞെന്നും സുഹൃത്ത് അനൂപ് പറയുന്നുണ്ട്. സാറിനെ ഒരുപാട് ഇഷ്ടമായിരുന്നു എന്നും സാറിനെ കാണണമെന്ന് ആഗ്രഹമുണ്ടെന്നും ബഷീറും പറയുന്നുണ്ട്. വീഡിയോക്ക് ആരാധകരുടെ ധാരാളം കമന്റുകൾ വരുന്നുണ്ട്.


Click it and Unblock the Notifications