ഇവരുടെ നാക്കിന്റെ നീളമാണ് നോക്കേണ്ടത്, അനുഭവത്തിൽനിന്ന് പറയുന്നത്; വൈറലായി ബഷിയുടെ വീഡിയോ, പ്രതികരിച്ച് ശ്വേത!

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് ബഷീർ ബഷി. മോഡലായി പേരെടുത്ത ബഷീർ ബഷി ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് കൂടുതൽ പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്. ബിഗ് ബോസ് വീട്ടിൽ വച്ച് തന്റെ കുടുംബത്തെ കുറിച്ച് ബഷീർ തുറന്ന് പറഞ്ഞതോടെ താരത്തെ കൂടുതൽ പേർ ശ്രദ്ധിക്കാൻ തുടങ്ങുകയായിരുന്നു.

രണ്ടു പേരെ വിവാഹം കഴിച്ചിട്ടുള്ള ബഷീർ തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന് ആദ്യം തന്നെ ഷോയിൽ പറഞ്ഞിരുന്നു. ഇത് ആദ്യം വലിയ രീതിയിൽ ട്രോളുകൾക്കും വിമർശനങ്ങൾക്കും കാരണമായെങ്കിലും പിന്നീട് ഇവരെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. സുഹാന, മഷൂറ എന്നിവരാണ് ബഷീറിന്റെ ഭാര്യമാർ.

ഒരുപാട് പേരുടെ ഇഷ്‍ട താരങ്ങളാണ് ഇന്ന് ബഷീറും ഭാര്യമാരായ സുഹാനയും മഷൂറയും

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ബഷീറും കുടുംബവും തങ്ങളുടെ കുടുംബജീവിതവും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് പേരുടെ ഇഷ്‍ട താരങ്ങളാണ് ഇന്ന് ബഷീറും ഭാര്യമാരായ സുഹാനയും മഷൂറയും. ബഷീറിന്റെ മക്കളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. യൂട്യൂബിലൂടെ മൂന്ന് പേരും തങ്ങളുടെ ഓരോ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്.

കദേശം ഏഴോളം ചാനലുകളാണ് ബഷീറിനും കുടുംബത്തിനും ഉള്ളത്

ഇവർക്ക് ഓരോരുത്തർക്കും യൂട്യൂബ് ചാനലുകളും അതിലെല്ലാമായി ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്‌സുമുണ്ട്. പ്രാങ്ക് വീഡിയോകൾ, പാചക പരീക്ഷണങ്ങളും, വെബ് സീരീസ്, യാത്ര വിശേഷങ്ങൾ എന്നിങ്ങനെയെല്ലാം യൂട്യൂബിലൂടെ ബഷീർ പങ്കുവയ്ക്കാറുണ്ട്. ഏകദേശം ഏഴോളം ചാനലുകളാണ് ബഷീറിനും കുടുംബത്തിനും ഉള്ളത്.

മുൻപ് വെബ് സീരീസുകൾ ചെയ്തിരുന്നെങ്കിലും ഇന്ന് ഡെയ്‌ലി ലൈഫ് വ്‌ളോഗുകളിലും ബിസിനസിലുമാണ് ബഷീറിന്റെ ശ്രദ്ധ. ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ ഷോർട്ട് വീഡിയോകളിലൂടെയും റീലുകളിലൂടെയും ബഷീർ തന്റെ അഭിനയ മികവ് കാണിക്കാറുണ്ട്. ഭാര്യമാർക്കും കുട്ടികൾക്കുമൊപ്പമാണ് താരം റീലുകൾ ചെയ്യാറുള്ളത്. ഇപ്പോഴിതാ, ബഷീറിന്റെ ഒരു പുതിയ റീൽ വീഡിയോ വൈറലായി മാറുകയാണ്.

ഒരു ഹിറ്റ് ഡയലോഗ് വെച്ചാണ് ബഷീറിന്റെ വീഡിയോ

സുരാജ് വെഞ്ഞാറമൂടിന്റെ ഒരു ഹിറ്റ് ഡയലോഗ് വെച്ചാണ് ബഷീറിന്റെ വീഡിയോ. 'പിഴവുകളെ കുറിച്ച് പറയുകയാണ് എങ്കിൽ നേരത്തെ വിവാഹിതൻ ആയതിന്റെ അനുഭവത്തിൽ നിന്നും പറയുകയാണ്, വിവാഹം കഴിക്കുമ്പോൾ പെണ്ണിന്റെ മുടിയുടെ നീളം എത്രയാണ്, തൊലിയുടെ നിറം എന്താണ്, ഉയരം എത്രയാണ് എന്നൊന്നും നോക്കരുത്. പകരം അവരുടെ നാക്കിന്റെ നീളം എത്രയാണ് എന്ന് മാത്രം നോക്കിയാൽ മതി' എന്നാണ് ഡയലോഗ്.

ശ്വേത മേനോൻ ഉൾപ്പെടെയുള്ളവർ വീഡിയോക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്

ഭാര്യമാരായ മഷൂറയും സുഹാനയും വീഡിയോയിൽ ഉണ്ട്. വീഡിയോ വൈറലായതോടെ നടി ശ്വേത മേനോൻ ഉൾപ്പെടെയുള്ളവർ വീഡിയോക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്. ബഷീ ഒരു അടി നിനക്ക് കിട്ടും എന്നായിരുന്നു ശ്വേതയുടെ കമന്റ്.

സുഹാനയുടെയും മഷൂറയുടെയും അവസാനത്തെ എക്സ്പ്രഷൻ ചൂണ്ടിക്കാണിച്ചും നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. ബഷിക്ക് ഒപ്പം ഇരുവരും തകർത്തു എന്നാണ് പലരുടെയും കമന്റ്. ഇത്രയ്ക്ക് വേണോയെന്നും ചിലർ ബഷിയോട് ചോദിക്കുന്നുണ്ട്.

കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകരും

അതേസമയം, കുടുംബത്തിലെ പുതിയ അതിഥിയെ വരവേൽക്കാൻ ഒരുങ്ങി ഇരിക്കുകയാണ് ഇവർ. ബഷീറിന്റെ രണ്ടാമത്തെ ഭാര്യ മഷൂറ ഗർഭിണിയാണ്. പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവായത് മുതൽ ഓരോ വിശേഷങ്ങളും ഇവർ ആരാധകരുമായി പങ്കുവച്ചിരുന്നു. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകരും.

കഴിഞ്ഞ ദിവസങ്ങളിൽ ഡോക്ടറെ കാണാൻ പോയതിന്റെയും ചെക്കപ്പിന്റെയും വിശേഷങ്ങൾ മഷൂറ പങ്കുവച്ചിരുന്നു. മഷൂറ ഒമ്പതാം മാസത്തിലേക്ക് കടന്നെന്ന് പറഞ്ഞ് ഒരു വീഡിയോയുമായി ബഷീറും എത്തിയിരുന്നു.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X