For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇതുപോലൊരാളെ കിട്ടിയത് നിങ്ങളുടെ ഭാഗ്യമാണ്!'; മഷൂറയ്ക്കും സുഹാനയ്ക്കുമൊപ്പം ബഷീറിന്റെ വീഡിയോ!

  |

  സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള സെലിബ്രിറ്റി കുടുംബമാണ് ബഷീർ ബഷിയുടേത്. മോഡലിങ് രംഗത്ത് തിളങ്ങി കൊച്ചിയിലെ ഫ്രീക്കന്മാർക്കിടയിൽ ഒരുകാലത്ത് തരംഗമായി നിന്ന ബഷീർ ബഷി ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്.

  ആദ്യ സീസണിലെ മത്സരാർത്ഥിയായ ബഷീർ ഏകദേശം 70 ദിവസത്തോളം ബിഗ് ബോസ് വീട്ടിൽ തുടർന്നിരുന്നു. തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും താരം ഷോയിൽ പങ്കുവച്ചിരുന്നു. തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന ബഷിയുടെ വെളിപ്പെടുത്തൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

  Also Read: 'ഒടുവിൽ നായകനും നായികയും ഒന്നിക്കുന്നു... ഇത് ഒട്ടും പ്രതീക്ഷിച്ചില്ല...'; വരനെ പരിചയപ്പെടുത്തി നടി മാളവിക

  നിരവധി പരിഹാസങ്ങളും വിമർശനങ്ങളും താരത്തിനും കുടുംബത്തിനുമെതിരെ ഉണ്ടായിരുന്നു. സുഹാന, മഷൂറ എന്നിവരാണ് ബഷീറിന്റെ ഭാര്യമാർ. ഇരുവരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തങ്ങളുടെ കുടുംബജീവിതവും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

  ഇടവർക്കിടയിലെ ഒത്തൊരുമയും സ്നേഹവുമാണ് പിന്നീട് വിമർശകരുടെ വായടപ്പിച്ചത്. ഇപ്പോൾ ബഷീറും കുടുംബവും പുതിയ സന്തോഷത്തിലാണ്. വീട്ടിലേക്ക് പുതിയൊരു അതിഥി വരാൻ പോവുകയാണ്. രണ്ടാമത്തെ ഭാര്യ മഷൂറ ആദ്യത്തെ കുഞ്ഞിനെ ​ഗർഭിണിയായിരിക്കുകയാണ്. ഗർഭിണി ആയ വിശേഷങ്ങളും ആഘോഷങ്ങളുമൊക്കെ ഇവർ ആരാധകരുമായി പങ്കുവച്ചിരുന്നു.

  കഴിഞ്ഞ ദിവസം പങ്കുവച്ച ബേബി ഷവറിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ, മഷൂറയുടെ അപത്ത മംഗല ചടങ്ങിന്റെ ഒരുക്കങ്ങളെക്കുറിച്ച് പറഞ്ഞുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് ബഷീര്‍ ബഷി. മഷൂറയുടെ നാടായ മാംഗ്ലൂരില്‍ ആണ് ചടങ്ങ് നടത്തുന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളേയുമെല്ലാം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് മഷൂറ പറഞ്ഞിരുന്നു. ചടങ്ങിന് മുന്നോടിയായുള്ള പർച്ചേസ് വിശേഷങ്ങളും ഇവര്‍ പങ്കുവെച്ചിരുന്നു.

  മാംഗ്ലൂരിലെത്തി ഒരു ദിവസം മുഴുവനും വിശ്രമത്തിലായിരുന്നു. ഇപ്പോൾ ക്ഷീണമൊക്കെ മാറ്റി എല്ലാവരും വീണ്ടും ആക്ടീവായിരിക്കുകയാണ്. മഷുവിന്റെ ഏഴാം മാസത്തെ ചടങ്ങ് അപത്ത മംഗലയുടെ തിരക്കിലാണ് എല്ലാവരും. കൊച്ചിയില്‍ കിട്ടാത്ത പലതും ഇവിടെ നിന്ന് സംഘടിപ്പിക്കേണ്ടതുണ്ട്. അതാണ് ഇത്ര നേരത്തെ വന്നതെന്ന് ബഷീര്‍ പറഞ്ഞിരുന്നു.

  നമ്മുക്കും ചടങ്ങില്‍ പങ്കെടുക്കുന്ന കുടുംബാംഗങ്ങള്‍ക്കും ഡ്രസ് എടുക്കാനുണ്ട് എന്ന് ബഷി പറയുന്നുണ്ട്. കല്യാണത്തേക്കാളും കൂടുതല്‍ ഗ്രാൻഡാക്കി മാറ്റണം ഈ ഫങ്ക്ഷൻ. മഷുവും മമ്മയുമൊക്കെ ഒരുപാട് പേരെ വിളിച്ചിട്ടുണ്ടെന്നും ബഷീർ പറയുന്നുണ്ട്. സുഹാനയ്ക്ക് സാരി മേടിക്കുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്.

  എപ്പോഴത്തെയും പോലെ നിരവധി പേരാണ് ഇവരുടെ പുതിയ വീഡിയോക്ക് കമന്റ് ചെയ്യുന്നത്. നിങ്ങളുടെ ഒത്തൊരുമയും സ്‌നേഹവുമാണ് നിങ്ങളുടെ വിജയം. മരണം വരെ ഈ സ്‌നേഹം നിലനില്‍ക്കട്ടെ. ഫങ്ഷന് വേണ്ടിയുള്ള വെയ്റ്റിംഗിലാണ്. എപ്പോഴത്തേയും പോലെ ഈ പരിപാടിയും കളറാവട്ടെ. സോനു മഷൂ നിങ്ങളുടെ ഭാഗ്യമാണ് ഇതുപോലെ ഒരാളെ കിട്ടിയത്.

  Also Read: ആരോ​ഗ്യ പ്രശ്നങ്ങളാണ് എപ്പോഴും, അതിനപ്പുറം ഒന്നുമില്ല; നൊമ്പരമായി കൽപ്പനയുടെ വാക്കുകൾ

  എന്നും സ്‌നേഹത്തിലും സന്തോഷത്തിലും ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ. ഫങ്ഷന്റെ വീഡിയോയ്ക്കായി കാത്തിരിക്കുകയാണ്, എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കണം എന്നിങ്ങനെ പലരും വീഡിയോക്ക് കമന്റ് ചെയ്യുന്നുണ്ട്. കൂടുതൽ പേരും പരിപാടി കാണാൻ കാത്തിരിക്കുകയാണ് എന്നാണ് കമന്റ് ചെയ്യുന്നത്.

  Read more about: basheer bashi
  English summary
  Bigg Boss Fame Basheer Bashi's Latest Vlog With Wife Mashura And Suhana Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X