സോനുവിന്റെ മുഖത്തിന് മാറ്റം വന്ന് തുടങ്ങി; കുടുംബത്തിലെ സന്തോഷം പങ്കുവെച്ച് ബഷീര്‍ ബഷിയുടെ രണ്ട് ഭാര്യമാര്‍

നടനും മോഡലും ബിഗ് ബോസ് താരവുമായ ബഷീര്‍ ബഷിയ്ക്ക് ഒത്തിരി ആരാധകരാണുള്ളത്. മുന്‍പൊക്കെ താരം വിമര്‍ശനങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. എന്നാല്‍ മാന്യമായി ജീവിക്കുകയും കുടുംബത്തിന് അത്രത്തോളം പ്രധാന്യം നല്‍കുകയും ചെയ്യുന്ന വ്യക്തിയാണ് ബഷീര്‍. മുന്‍പ് രണ്ട് ഭാര്യമാര്‍ ഉള്ളതിന്റെ പേരിലാണ് ബഷീര്‍ പലപ്പോഴും വിവാദങ്ങളില്‍ കുടുങ്ങിയത്.

എന്നാല്‍ ഒരു വീടിനുള്ളില്‍ തന്നെ രണ്ട് ഭാര്യമാരെയും താമസിപ്പിച്ച് അവരെ ഒരുപോലെ നോക്കിയാണ് താരമിപ്പോള്‍ ശ്രദ്ധേയനാവുന്നത്. നിലവില്‍ ഇന്ത്യ മുഴുവന്‍ ട്രാവല്‍ ചെയ്യുകയാണ് ബഷീര്‍. ഇതിനിടയില്‍ ഭാര്യമാര്‍ക്ക് കൊണ്ട് വന്ന് കൊടുത്ത സമ്മാനങ്ങളുടെ വീഡിയോ മഷൂറ പുറത്ത് വിട്ടിരിക്കുകയാണ്.

Also Read: കാമസൂത്രയിലെ സ്ത്രീകളെ പോലെ, ഭര്‍ത്താവിന് ഇഷ്ടമുള്ള സ്ത്രീ രൂപത്തെ കുറിച്ച് കരീന കപൂറിന്റെ വെളിപ്പെടുത്തല്‍

കിടിലന്‍ സമ്മാനങ്ങളാണ് ബഷീര്‍ ഭാര്യമാർക്കായി കൊണ്ട് വന്നത്

രണ്ടാം ഭാര്യയായ മഷൂറയുടെ ജന്മദിനത്തോട് അനുബന്ധിച്ച് യാത്രയില്‍ നിന്നും ഒരിടവേള എടുത്ത് ബഷീര്‍ തിരിച്ച് വന്നിരുന്നു. ആസാമില്‍ നിന്നും വരികയാണ് താരം ചെയ്തത്. ശേഷം നാല് ദിവസം കൊണ്ട് നാട്ടിലെ കാര്യങ്ങള്‍ ചെയ്തിട്ട് മടങ്ങി പോവുകയും ചെയ്തു. ഇടയ്ക്കുള്ള വരവിലും കിടിലന്‍ സമ്മാനങ്ങളാണ് ബഷീര്‍ കുടുംബത്തിനായി കൊണ്ട് വന്നത്. എണ്ണിയാല്‍ തീരാത്ത അത്രയും ചുരിദാറുകളും ചെരുപ്പും ബാഗുകളും കുട്ടികള്‍ക്കുള്ളതുമടക്കം സമ്മാനങ്ങള്‍ നിരവധിയായിരുന്നു.

ചര്‍മ്മ സംരക്ഷണത്തിനായി ബഷീറിന്റെ പേരില്‍ പുറത്തിറക്കുന്ന ക്രീമാണ് ബിബി ക്രീം

യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ മഷൂറ ഇതെല്ലാം പുറംലോകത്തെ കാണിക്കുകയും ചെയ്തു. വീഡിയോയുടെ അവസാനത്തിലാണ് തങ്ങളുടെ ബിബി ക്രീമിന്റെ പ്രയോജനത്തെ കുറിച്ച് മഷൂറ പറഞ്ഞത്. ചര്‍മ്മ സംരക്ഷണത്തിനായി ബഷീറിന്റെ പേരില്‍ പുറത്തിറക്കുന്ന ക്രീമാണ് ബിബി ക്രീം. ഭാര്യയായ സുഹാന തന്നെ ഇത് പരീക്ഷിക്കുന്നുണ്ട്. ആദ്യ ദിവസങ്ങളില്‍ തന്നെ കാര്യമായ മാറ്റം ഉണ്ടായതിനെ പറ്റിയാണ് ഇരുവരും വീഡിയോയില്‍ സംസാരിക്കുന്നത്.

സോനു ആ ക്രീം ഉപയോഗിക്കാന്‍ തുടങ്ങിയതോടെ മുഖത്തിന് വളരെ മാറ്റം വരുന്നുന്നുണ്ട്

'സോനു ആ ക്രീം ഉപയോഗിക്കാന്‍ തുടങ്ങിയതോടെ നിന്റെ മുഖത്തിന് വളരെ മാറ്റം വരുന്നത് പോലെ തോന്നുന്നുണ്ട്. പാടുകളൊക്കെ മങ്ങി വരുന്നുണ്ട്. ഇങ്ങനൊരു മാറ്റത്തിന് കാരണം എന്താണെന്ന് പറയാന്‍ മഷൂറ ആവശ്യപ്പെടുമ്പോള്‍ ഇതിന് പിന്നില്‍ നമ്മുടെ തന്നെ ബിബി ക്രീം ആണെന്ന് സുഹാന പറയുന്നു.

ഈ ക്രീം സുഹാന മുഖത്ത് പുരട്ടാന്‍ തുടങ്ങിയത് മുതലുള്ള വീഡിയോ ഞങ്ങള്‍ എടുക്കുന്നുണ്ട്. ഒരാഴ്ചയ്ക്ക് ശേഷം ഞങ്ങളത് അപ്ലോഡ് ചെയ്യാം. ഒരാഴ്ച കൊണ്ട് വന്ന മാറ്റമെന്താണെന്ന് നിങ്ങളെ കാണിക്കണമല്ലോ, ഇപ്പോള്‍ തന്നെ നല്ല മാറ്റം തോന്നുന്നുണ്ടെന്നും', മഷൂറ പറയുന്നു.

കുടുംബത്തിന്റെ ഈ ഐക്യം കാണുമ്പോള്‍ സന്തോഷം തോന്നുണ്ടെന്നാണ് ആരാധകരും പറയുന്നു

അതേ സമയം കുടുംബത്തിന്റെ ഈ ഐക്യം കാണുമ്പോള്‍ സന്തോഷം തോന്നുണ്ടെന്നാണ് ആരാധകരും പറയുന്നത്. ഇങ്ങനെ സഹോദരിമാരെ പോലെ സന്തോഷത്തോടെയും സഹകരണത്തോടെയും ജീവിക്കാന്‍ സുഹാനയ്ക്കും മഷൂറയ്ക്കും സാധിക്കുന്നത് വലിയ കാര്യമാണ്. ആദ്യമുണ്ടായ വിമര്‍ശനങ്ങളെയൊക്കെ മറികടക്കാന്‍ ഭാര്യമാരുടെ ഈ യോജിപ്പ് തന്നെ കണ്ടാല്‍ മാത്രം മതിയാവുമെന്ന് ചിലര്‍ പറയുന്നു. മാത്രമല്ല ഇത്രയും ദിവസമായി ഇതിന് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നും ആരാധകര്‍ സൂചിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X