For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാമസൂത്രയിലെ സ്ത്രീകളെ പോലെ, ഭര്‍ത്താവിന് ഇഷ്ടമുള്ള സ്ത്രീ രൂപത്തെ കുറിച്ച് കരീന കപൂറിന്റെ വെളിപ്പെടുത്തല്‍

  |

  ബോളിവുഡിലെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന താരദമ്പതിമാരാണ് സെയിഫ് അലി ഖാനും കരീന കപൂറും. ഏറെ കാലം പുറകേ നടന്നതിന് ശേഷമാണ് സെയിഫിനോട് വിവാഹത്തിനുള്ള സമ്മതം കരീന മൂളുന്നത്. നേരത്തെ വിവാഹമോചിതനും രണ്ട് കുട്ടികളുടെ പിതാവുമായിട്ടുള്ള സെയിഫുമായിട്ടുള്ള വിവാഹത്തെ കുറിച്ച് കരീന തന്നെ പലപ്പോഴായി തുറന്ന് സംസാരിച്ചിട്ടുണ്ട്.

  അതേ സമയം തന്റെ ഭര്‍ത്താവിന് ഇഷ്ടപ്പെടുന്ന സ്ത്രീകളുടെ സൗന്ദര്യത്തെ കുറിച്ച് പറഞ്ഞ കരീനയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. രണ്ടാമതും ഗര്‍ഭിണിയായിരിക്കുന്ന സമയത്താണ് സ്ത്രീ സൗന്ദര്യത്തെ കുറിച്ചും സെയിഫ് അലി ഖാന്‍ പറയാറുള്ള ചില കാര്യങ്ങളെ കുറിച്ചും ഒരഭിമുഖത്തില്‍ കരീന വെളിപ്പെടുത്തിയത്.

  Also Read: എൻ്റെ ദാമ്പത്യത്തിൽ ഭാര്യ റജിലയുടെ ആദ്യ സമ്മാനം; എന്നെ ഉപ്പയെന്ന് വിളിച്ചവന്‍, സന്തോഷം പങ്കുവെച്ച് ഷാഫി കൊല്ലം

  ഗര്‍ഭകാലം ഏറ്റവുമധികം ആഘോഷമാക്കിയ നടിയാണ് കരീന കപൂര്‍. രണ്ട് തവണയും മാതൃകാപരമായ മാറ്റങ്ങളാണ് നടി ജീവിതത്തില്‍ കൊണ്ട് വന്നത്. പ്രസവത്തിന് ശേഷം പഴയ സൗന്ദര്യത്തിലേക്ക് മടങ്ങി വരാനും കരീനയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഗര്‍ഭിണിയായിരുന്ന സമയത്താണ് ഭര്‍ത്താവിന് തന്നെ കാണാന്‍ കൂടുതല്‍ ഇഷ്ടം തോന്നിയിരുന്നതെന്നാണ് നടി പറയുന്നത്. ഗര്‍ഭകാലത്ത് ശരീരഭാരം കൂടിയിരുന്നു. ആ സമയത്ത് അദ്ദേഹം വലിയ ആവേശത്തിലായിരുന്നു എന്നാണ് കരീന പറയുന്നത്.

  Also Read: മറ്റ് പുരുഷന്മാരില്‍ നിന്നും തന്റെ ഭര്‍ത്താവ് വ്യത്യസ്തനാണ്; വിഘ്‌നേശിന്റെ സ്വഭാവത്തെ കുറിച്ച് നയൻതാര പറഞ്ഞത്

  'ഗര്‍ഭിണിയായിരിക്കുമ്പോള്‍ നിന്നെ ഞാന്‍ കൂടുതല്‍ സ്‌നേഹിക്കുന്നുണ്ട്. തുടര്‍ച്ചയായി നീ ഗര്‍ഭിണിയായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണെന്നും', സെയിഫ് പറഞ്ഞതായിട്ടാണ് കരീന വെൡപ്പടുത്തിയത്. ഇതേറ്റവും മികച്ച അഭിനന്ദനമായി ഞാന്‍ കാണുന്നുണ്ട്. എന്നാല്‍ ദൈവമേ എന്നും ഗര്‍ഭിണിയായിരിക്കാന്‍ സാധിക്കില്ലെന്നും നടി തമാശരൂപേണ പറഞ്ഞു. അതേ സമയം സെയിഫിന് എങ്ങനെയുള്ള സ്ത്രീകളെയാണ് ഇഷ്ടമെന്നും നടി പറഞ്ഞിരുന്നു.

  'തനിക്ക് സൈസ് സീറോ ആയിട്ടുള്ള പെണ്‍കുട്ടികളെ ഇഷ്ടമല്ല. അദ്ദേഹത്തിന് കൂടുതലായി വളഞ്ഞതും വൃത്താകൃതിയിലുമുള്ള സ്ത്രീകളെയാണ് ഇഷ്ടം. ഇന്ത്യന്‍ കാമസൂത്രയില്‍ പറയുന്ന തരത്തിലുള്ള സ്ത്രീകളെയാണ്', സെയിഫ് ഇഷ്ടപ്പെടുന്നത്. ഇക്കാര്യം എല്ലാ ദിവസവും തന്നോട് പറയാറുണ്ടെന്നും കരീന കൂട്ടിച്ചേര്‍ത്തു.

  പത്ത് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം വിജയകരമായി മുന്നോട്ട് കൊണ്ട് പോവുകയാണ് സെയിഫ് അലി ഖാനും കരീനയും. 2012 ഒക്ടോബര്‍ പതിനൊന്നിനാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ പത്താം വിവാഹ വാര്‍ഷികം താരങ്ങള്‍ ആഘോഷിക്കുകയും ചെയ്തു. കൂടെ രണ്ട് ആണ്‍മക്കളും ഉണ്ടായിരുന്നു. മൂത്തമകന്‍ തൈമൂര്‍ അലി ഖാന്‍ 2016 ലാണ് ജനിക്കുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം 2021 ഫെബ്രുവരിയില്‍ കരീന രണ്ടാമതും ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്തു.

  നിലവില്‍ ബോളിവുഡിലെ മുന്‍നിര നായികയായി തന്നെ തുടരുകയാണ് കരീന. ഗര്‍ഭകാലവും പ്രസവവുമൊക്കെ വളരെ നിസാര കാര്യം പോലെ കൈകാര്യം ചെയ്യുന്ന കരീന തന്റെ അനുഭവങ്ങള്‍ പുറംലോകവുമായി പങ്കുവെക്കാറുമുണ്ട്. മാതൃകാപരമായി കുട്ടികളെ വളര്‍ത്തുന്ന കാര്യത്തിലും ദാമ്പത്യ വിജയത്തിന് പിന്നിലും കരീനയുടെ ശ്രമങ്ങളാണ്.

  English summary
  Throwback: When Kareena Kapoor Opens Up What Kind Of Women Her Husband Saif Ali Khan Like. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X