അത് നാടന്‍ശൈലി! ചരക്ക് പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ എടുക്കരുത്; വിശദീകരണവുമായി സെറീന

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലൂടെ ശ്രദ്ധ നേടിയ താരമാണ് സെറീന. മോഡലിംഗ് രംഗത്തെ വിജയമാണ് സെറീനയെ ബിഗ് ബോസിലെത്തിക്കുന്നത്. ഷോയില്‍ ദീര്‍ഘനാള്‍ നിറഞ്ഞു നില്‍ക്കാനും സെറീനയ്ക്ക് സാധിച്ചിരുന്നു. തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും തുറന്ന് പറഞ്ഞ് സെറീന ആരാധകരെ നേടിയിരുന്നു. ബിഗ ്‌ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സെറീന. ഇപ്പോഴിതാ താരം സിനിമയിലേക്കും കടന്നു വരികയാണ്.

ഈയ്യടുത്ത് സെറീന നടത്തിയൊരു പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വിവാദമായി മാറിയിരുന്നു. കണ്ണാടിയില്‍ നോക്കുമ്പോള്‍ എന്തൊരു ചരക്ക് എന്ന് പറയാന്‍ തോന്നണം എന്നായിരുന്നു സെറീനയുടെ വിവാദമായ പരാമര്‍ശം. ഇതേക്കുറിച്ച് ഇപ്പോഴിതാ സെറീന സംസാരിക്കുകയാണ്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സെറീന മനസ് തുറന്നത്.

Bigg Boss

ഈ ചോദ്യം ചോദിക്കുമോ എന്ന് ഞാന്‍ ആലോചിച്ചിരുന്നു. ചോദിച്ചത് നല്ല കാര്യം. പത്ത് സെക്കന്റുള്ളൊരു വീഡിയോയാണ് റിലീസ് ചെയ്തത്. അവതാരക എന്നോട് ചോദിച്ചത് മേക്കപ്പ് ഇട്ടാലാണോ ഒരാള്‍ക്ക് സൗന്ദര്യം, ഏത് മേക്കപ്പ് പ്രൊഡക്ട് ആണ് ഉപയോഗിക്കുന്നത് എന്നായിരുന്നു. ഒരുപാട് പേര്‍ അവിടെ ഉണ്ടായിരുന്നു. മേക്കപ്പ് പ്രൊഡക്ടിനെ ബൂസ്റ്റ് ചെയ്യാതെയാണ് ഞാന്‍ മറുപടി നല്‍കിയത്. മേക്കപ്പിലല്ല എല്ലാ കാര്യവും എന്നായിരുന്നു തന്റെ മറുപടി എന്നാണ് സെറീന പറയുന്നത്.

ആത്മവിശ്വാസം ഉണ്ടായിരിക്കണം. സമാധനവും സന്തോഷവും ഉണ്ടായിരിക്കണം. കണ്ണാടിയില്‍ നോക്കി ഒബ്ജക്ടിഫൈ ചെയ്യാന്‍ വേണ്ടി വാട്ട് എ ചരക്ക് എന്ന് പറയില്ലല്ലോ. പകരം എന്തൊരു സുന്ദരിയാണ്, എന്തൊരു ആത്മവിശ്വാസമാണ്, എന്തൊരു സ്മാര്‍ട്ട് ആണെന്നല്ലേ പറയുകയെന്നും സെറീന ചോദിക്കുന്നു. അങ്ങനെ സംസാരിക്കുമ്പോ നാടന്‍ശൈലിയില്‍ പറഞ്ഞതാണ്. അല്ലാതെ ഞാന്‍ എന്നെ കണ്ണാടിയില്‍ നോക്കി അങ്ങനെ പറയില്ലെന്നും സെറീന പറയുന്നു.

ഞാന്‍ എന്നെ കണ്ണാടിയില്‍ നോക്കി പറയുക, നല്ല ഭംഗിയുണ്ടല്ലോ സുന്ദരിയാണല്ലോ എന്നായിരിക്കും. അതിനെ അക്ഷരാര്‍ത്ഥത്തില്‍ എടുക്കുന്നവര്‍ സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്തുവെന്ന് പറഞ്ഞേക്കാം. കുറേപ്പേര്‍ എനിക്ക് മെസേജ് അയച്ചു. കുറേപ്പേര്‍ സ്റ്റോറി ഇട്ടിരുന്നു. പക്ഷെ ഞാന്‍ വിശദീകരിച്ച് വീഡിയോയൊന്നും ഇട്ടിരുന്നില്ല. കാരണം എനിക്ക് എന്റെ ഉദ്ദേശം അറിയാം. അവിടെയുണ്ടായിരുന്നവര്‍ക്കും അറിയാം. ഞാനത് പറഞ്ഞപ്പോഴേക്കും എല്ലാവരും കയ്യടിക്കാന്‍ തുടങ്ങിയെന്നും സെറീന പറയുന്നു.

Bigg Boss

നമ്മള്‍ക്ക് സന്തോഷം തരുന്നത് എന്താണോ അതാണ് ചെയ്യുന്നത്. മേക്കപ്പ് ഇട്ടില്ലെങ്കിലും കണ്ണാടിയില്‍ നോക്കുമ്പോള്‍ എനിക്ക് ആത്മവിശ്വാസം തോന്നാറുണ്ട്. അറ്റ് ദ എന്‍ഡ് ഓഫ് ദ അതിലാണ് കാര്യം. അല്ലാതെ മേക്കപ്പ് പ്രൊഡക്ട് ബൂസ്റ്റ് ചെയ്യാനല്ല അവിടെ പോയത്. ഏതെങ്കിലും രീതിയില്‍ ആള്‍ക്കാരെ പ്രചോദിക്കാനാണ് ശ്രമിക്കുന്നത്. അല്ലാതെ ഏതെങ്കിലും തരത്തില്‍ സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്യുകയായിരുന്നില്ലെന്നും സെറീന വ്യക്തമാക്കി.

അഞ്ചാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്ന സെറീന സിനിമയിലേക്കും ചുവട് വെച്ചിരിക്കുകയാണ്. ചന്തുനാഥിനൊപ്പമാണ് സെറീനയുടെ പുതിയ ചിത്രം വരുന്നത്. താന്‍ സിനിമയിലേക്ക് വരാന്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞുവെന്നും സെറീന പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X