For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിന്റെ അമ്മയ്ക്കുള്ളത് തന്നെയാണ് എനിക്കുമുള്ളത്! റോബിനെ ഫോളോ ചെയ്യാന്‍ സൗകര്യമില്ല; തുറന്നടിച്ച് ഡെയ്‌സി

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിട്ട് നാളുകളായി. എങ്കിലും ബിഗ് ബോസുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും ഇതുവരേയും അവസാനിച്ചിട്ടില്ല. നാളിതുവരെ മലയാളത്തില്‍ അരങ്ങേറിയ ബിഗ് ബോസ് സീസണുകളില്‍ ഏറ്റവും നാടകീയവും സംഭവബഹുലവുമായതായിരുന്നു സീസണ്‍ 4. മുന്‍ സീസണുകളെ അപേക്ഷിച്ച് കുറേ പുതിയ മുഖങ്ങളെ മലയാളികള്‍ പരിചയപ്പെട്ടത് സീസണ്‍ 4ലൂടെയാണ്.

  Also Read: നയൻതാരയ്ക്ക് വേണ്ടി വാടകഗർഭം ധരിച്ചത് ബന്ധുവായ മലയാളി സ്ത്രീ; താരങ്ങൾ തുറന്ന് പറഞ്ഞതായി റിപ്പോർട്ട്

  ബിഗ് ബോസ് വീട്ടിനുള്ളില്‍ അടിയും വഴക്കുമൊക്കെ പതിവാണെങ്കിലും പുറത്തിറങ്ങിയ ശേഷം അതൊക്കെ അവസാനിക്കുന്നതായാണ് മുന്‍ സീസണുകള്‍ കാണിച്ചു തന്നിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ സീസണിലെ വഴക്കുകളില്‍ പലതും പുറത്തും പരിഹരിക്കപ്പെടാതെ തുടരുകയാണ്. സുഹൃത്തുക്കളായിരുന്നവര്‍ പിരിയുന്നതിനും ഷോയ്ക്ക് ശേഷം ആരാധകര്‍ കണ്ടു.

  ബിഗ് ബോസ് മലയാളം സീസണ്‍ 4ലൂടെ പുതിയ താരങ്ങളും പിറന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് ഡെയ്‌സി ഡേവിഡ്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തയായ പോരാളികളില്‍ ഒരാളായിരുന്നു ഡെയ്‌സി. പാതി ദൂരത്തില്‍ വീണു പോവുകയായിരുന്നു ഡെയ്‌സി. തന്റെ നിലപാടുകള്‍ പറഞ്ഞും, ഒറ്റയ്ക്ക് ഗെയിം കളിച്ചും ആരാധകരെ നേടാന്‍ ഡെയ്‌സിയ്ക്ക് സാധിച്ചിരുന്നു. താരത്തിന്റെ പുറത്താകല്‍ അകത്തുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും ഒരുപോലെ അമ്പരപ്പുണ്ടാക്കിയതായിരുന്നു.

  Also Read: എവിടെ പീസ് എവിടെ? അമൃതയെക്കുറിച്ചുള്ള അശ്ലീല ചോദ്യത്തിന് ഗോപി സുന്ദര്‍ നല്‍കിയ മറുപടി

  ബിഗ് ബോസ് ഷോയിലൂടെ സോഷ്യല്‍ മീഡിയയുടെ വലിയ തോതിലുള്ള ഹേറ്റ് ക്യാമ്പയിന്‍ നേരിടേണ്ടി വന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ഡെയ്‌സി. ഷോയില്‍ നിന്നും പുറത്ത് വന്ന ശേഷം തനിക്കെതിരെയുള്ള സൈബര്‍ അറ്റാക്കും അത് തന്റെ തൊഴിലിനെ തന്നെ ബാധിച്ചത് എങ്ങനെയാണെന്നും ഡെയ്‌സി വെളിപ്പെടുത്തിയിരുന്നു. അതേസമയം തന്റെ നിലപാടുകളിലൂടെ നിരവധി പേരുടെ കയ്യടി നേടാനും ഡെയ്‌സിയ്ക്ക് സാധിച്ചിരുന്നു.

  ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ ക്യൂ ആന്റ് എയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഡെയ്‌സി നല്‍കിയ മറുപടികളും ശ്രദ്ധ നേടുകയാണ്. തന്നോട് അശ്ലീല ചുവയുള്ള ചോദ്യം ചോദിച്ചയാള്‍ക്ക് ഡെയ്‌സി നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ബൂബ്‌സ് കാണിച്ചു തരൂ എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. നിന്റെ അമ്മയ്ക്ക് ഉള്ളത് തന്നെയാണ് എനിക്കുമുള്ളത് സഹോദരാ. അതില്‍ കൂടുതലോ കുറവോ ഇല്ല. എന്തുകൊണ്ട് അവരോട് ചോദിക്കുന്നില്ല? എന്നാണ് ഇതിന് ഡെയ്‌സി നല്‍കിയ മറുപടി.


  മറ്റൊരാള്‍ ചോദിച്ചത് ഹിന്ദി ബിഗ് ബോസ് കാണാറുണ്ടോ? എന്നായിരുന്നു. എന്നല്‍ താല്‍പര്യം ഇല്ല എന്നായിരുന്നു ഡെയ്‌സിയുടെ മറുപടി. അവളെന്നെ റിജക്ട് ചെയ്തു ചെയ്തു, എനിക്കൊരു മോട്ടിവേഷന്‍ തരുമോ? എന്നായിരുന്നു മറ്റൊരു ചോദ്യം. വിട്ടു കളയണം, നിങ്ങളെ സ്വന്തമാക്കുന്നത് ഭാഗ്യമായി കാണാത്തവരെ ഉപേക്ഷിക്കാന്‍ പേടിക്കരുത്. നിങ്ങള്‍ നല്ലത് അര്‍ഹിക്കുന്നുണ്ടെന്ന് അയാള്‍ക്ക് ഡെയ്‌സി മറുപടി നല്‍കി.

  ദയവ് ചെയ്ത് ഡോക്ടര്‍ റോബിനെ ഫോളോ ചെയ്യൂ, എന്തുകൊണ്ടാണ് റോബിനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല? അവന്‍ നൈസ് ആണ് എന്നായിരുന്നു മറ്റൊരാളൂടെ ചോദ്യം. ഇതിന് ഡെയ്‌സി നല്‍കിയ മറുപടി എന്റെ ഇഷ്ടം. ചേട്ടന്റെ ചെലവിനല്ല ഞാന്‍ ജീവിക്കുന്നത്. ഞാന്‍ ആരെ ഫോളോ ചെയ്യണം ആരെ അണ്‍ഫോളോ ചെയ്യണം എന്നത് എന്റെ ഇഷ്ടമാണ്. വേറെയൊരാള്‍ വന്ന് ഇന്‍ഫ്‌ളൂവെന്‍സ് ചെയ്തിട്ടല്ല ഞാന്‍ അണ്‍ഫോളോ ചെയ്തത്. എന്റെ ഇഷ്ടമാണ്. ഞാനും റോബിനും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല. റോബിന്‍ റോബിന്റെ ജീവിതവുമായും ഞാന്‍ എന്റെ ജീവിതവുമായി മുന്നോട്ട് പോവുകയാണ്. നിങ്ങള്‍ക്ക് എന്താണ് ഇത്ര, പോയേ എന്നായിരുന്നു.

  പിന്നാലെ ബ്ലെസ്ലി ഫാനുമെത്തുന്നുണ്ട്. ബ്ലെസ്ലിനെ ഫോളോ ചെയ്യൂവെന്ന് പറഞ്ഞയാള്‍ക്ക് ഡെയ്‌സി നടുവിരല്‍ നമസ്‌കാരം നല്‍കുകയായിരുന്നു. ബ്ലെസ്ലി ബിഗ് ബോസ് ഹൗസില്‍ എന്തൊക്കെയാ കാണിച്ച് കൂട്ടിയത്. ഇപ്പോള്‍ ഒന്നും അറിയാത്തത് പോലെ നല്ലവനായ ഉണ്ണി എന്നൊരാള്‍ പറഞ്ഞപ്പോള്‍ എല്ലാം ഗെയിമിന്റെ ഭാഗമാണെന്ന് കരുതി സമാധാനിക്കാം എന്ന് ഡെയ്‌സി പ്രതികരിക്കുന്നുണ്ട്.

  Read more about: ബിഗ് ബോസ്
  English summary
  Bigg Boss Fame Daisy David Gives Reply To Questions On Why She Is Not Following Robin Radhakrishnan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X