For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൊതിച്ചോര്‍ പോയി എന്ന് വച്ചിട്ട് ബിരിയാണി തിന്നാതിരിക്കണോ? ബ്രേക്കപ്പിനെക്കുറിച്ച് ഡെയ്‌സി

  |

  മലയാളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നാല് സീസണുകളാണ് ബിഗ് ബോസ് മലയാളത്തില്‍ പിന്നിട്ടിരിക്കുന്നത്. സ്‌ക്രീനില്‍ മാത്രം കണ്ടു പരിചയമുള്ള ഒരുപാട് പേരെ കൂടുതല്‍ അറിയാന്‍ ഷോയിലൂടെ ആരാധകര്‍ക്ക് സാധിച്ചു. അതേസമയം തന്നെ പുതിയ താരങ്ങളെ സൃഷ്ടിക്കാനും ബിഗ് ബോസിന് സാധിച്ചിട്ടുണ്ട്.

  Also Read: അമ്മയായിട്ടുള്ള ആദ്യ ദിവസങ്ങള്‍ ആസ്വദിക്കാന്‍ പറ്റിയില്ല; വിഷാദം പോലെ വന്നിരുന്നുവെന്ന് നടി മൃദുല വിജയ്

  ഏറ്റവും കൂടുതല്‍ താരങ്ങളെ സൃഷ്ടിച്ച മലയാളം ബിഗ് ബോസ് സീസണ്‍ ആയിരുന്നു നാലാം സീസണ്‍. ഷോയില്‍ ജനപ്രീയ താരങ്ങളും ഉണ്ടായിരുന്നുവെങ്കിലും അത്ര സുപരിചിതാരാകാത്തവരും ഉണ്ടായിരുന്നു. ഷോ അവസാനിക്കുമ്പോഴേക്കും അവരെല്ലാം തന്നെ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറുകയായിരുന്നു.

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ താരമായി മാറിയ ആളാണ് ഡെയ്‌സി ഡേവിഡ്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഡെയ്‌സി ബിഗ് ബോസിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു. താരത്തിന്റെ നിലപാടുകളും ഗെയിം സ്പിരിറ്റുമൊക്കെ കയ്യടി നേടിയിരുന്നു. എന്നാല്‍ ഷോയില്‍ അധികനാള്‍ തുടരാന്‍ ഡെയ്‌സിയ്ക്ക് സാധിച്ചില്ല.

  Also Read: സിദ്ദിഖ് - ലാൽ പിരിഞ്ഞത് നിമിത്തം! പക്ഷേ ഞാൻ ഒരു ഡിമാൻഡ് വെച്ചിരുന്നു; സംവിധായകനായതിനെ പറ്റി മാണി സി കാപ്പൻ

  സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഡെയ്‌സി. തന്റെ ഫോട്ടോഷൂട്ടുകളും മറ്റുമൊക്കെ താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരുമായി ഇന്‍സ്റ്റഗ്രാമിലൂടെ ഡെയ്‌സി നടത്തിയ ചാറ്റ് ശ്രദ്ധ നേടുകയാണ്. രസകരമായ ചോദ്യങ്ങളും മറുപടികളുമൊക്കെ നിറഞ്ഞതായിരുന്നു ആരാധകരുമായുള്ള ഡെയ്‌സിയുടെ ഇന്ററാക്ഷന്‍. വിശദമായി വായിക്കാം തുടര്‍ന്ന്.

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഒരു റി യൂണിയന്‍ പ്ലാന്‍ ചെയ്യുന്നത് എപ്പോഴാണ്? എന്നായിരുന്നു ഒരാളുടെ ചോദ്യം. ബിഗ് ബോസ് സീസണ്‍ 4 കഴിഞ്ഞു, ഉടനെ തന്നെ സീസണ്‍ 5 ആരംഭിക്കും. ഇനി എന്തിനാണ് റിയൂണിയനൊക്കെ എന്നാണ് ഡെയ്‌സി ചോദിച്ചത്. നീ എപ്പോഴാണ് എന്നെ കാണാന്‍ വരുന്നതെന്ന് നിമിഷയും ഡെയ്‌സിയോട് ചോദിക്കുന്നു. എനിക്കൊരു വിസ അയക്കൂ. ഞാന്‍ ദുബായിലേക്ക് വരാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. രണ്ട് മൂന്ന് മാസത്തിനുള്ളില്‍. ഇപ്പോള്‍ എനിക്ക് താമസിക്കാന്‍ ഒരു സ്ഥലമുണ്ടല്ലോ. ഇനി മുതല്‍ അവിടെ എത്തിയാല്‍ ബംബിള്‍ ഡേറ്റിന്റെ ആവശ്യമില്ലല്ലോ എന്നായിരുന്നു ഡെയ്‌സിയുടെ മറുപടി.


  ഞാന്‍ എന്റെ കാമുകനുമായി ബ്രേക്കപ്പായി. പക്ഷെ അവന്‍ പാച്ചപ്പ് ചെയ്യാന്‍ വരുന്നില്ല. ഞാന്‍ എന്ത് ചെയ്യണം? മോട്ടിവേഷന്‍ വേണം എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് ഡെയ്‌സി നല്‍കിയ മറുപടി, പൊതിച്ചോര്‍ പോയി എന്ന് വച്ചിട്ട് ബിരിയാണി തിന്നാതിരിക്കണോ? ഇതില്‍ അഭിപ്രായം പറയാന്‍ പറ്റുന്ന ആളല്ല ഞാന്‍ എന്നായിരുന്നു.

  എന്ത് അടിപൊളിയാണ് നിങ്ങളുടെ ജീവിതം. നിങ്ങളില്‍ ഒരാളായിരുന്നുവെങ്കില്‍ എന്ന് തോന്നാറുണ്ട്. സ്വാതന്ത്ര്യമുള്ള ജീവിതം. എന്ന മെസേജിനും ഡെയ്‌സി നല്‍കിയ മറുപടി ശ്രദ്ധേയമാണ്. ഞങ്ങളും സാധാരണ മനുഷ്യരാണ്. ഞങ്ങള്‍ക്കും ജീവിത പ്രശ്‌നങ്ങളുണ്ട്. ഞങ്ങള്‍ നിങ്ങളെ കാണിക്കാന്‍ ആഗ്രഹിക്കുന്നത് മാത്രമാണ് നിങ്ങള്‍ കാണുന്നത്. പക്ഷെ അതിന് അപ്പുറത്തും ഞങ്ങള്‍ക്കൊരു ജീവിതമുണ്ടെന്നാണ് ഡെയ്‌സി പറയുന്നത്.

  ചിലപ്പോള്‍ സങ്കടം തോന്നും. ചിലപ്പോള്‍ ഒന്നും ചെയ്യാനേ തോന്നില്ല. ചിലപ്പോള്‍ ഐ ഫില്‍ അയാം എ പീസ് ഓഫ് ഷിറ്റ്, ചില ദിവസം പ്രൊഡക്ടീവായി എന്തെങ്കിലും ചെയ്‌തെന്ന് തോന്നും. ചില ദിവസം ഭയങ്കര സന്തോഷമായിരിക്കും. ചില ദിവസം ഭയങ്കര സങ്കടമാകും. ഇന്ന് രാവിലെ ഞാന് കരയുകയായിരുന്നു. പക്ഷെ ഞാന്‍ എന്റെ ജോലി ചെയ്തു. ഞങ്ങളുടെ ജീവിതവും നിങ്ങളുടെ ജീവിതം പോലെ തന്നെയാണെന്ന് ഡെയ്‌സ് പറയുന്നു.

  അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 5 നായി കാത്തിരിക്കുകയാണ് ആരാധകർ. മാർച്ചിലായിരിക്കും ഷോ ആരംഭിക്കുക എന്നതാണ് കരുതപ്പെടുന്നത്.

  English summary
  Bigg Boss Fame Daisy David Talks About Reunion And The Real Life Of Influencers
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X