എല്ലാവരേയും ബോധ്യപ്പെടുത്താനാകില്ല, ചെയ്യാന്‍ പറ്റുന്നത് ഒന്നേയുള്ളൂ! പ്രണയ ഗോസിപ്പുകളോട് ദില്‍ഷ

മലയാളികള്‍ക്ക് സുപരിചിതയാണ് ദില്‍ഷ പ്രസന്നന്‍. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ദില്‍ഷയെ മലയാളികള്‍ ആദ്യം കാണുന്നത്. പിന്നീട് പരമ്പരയിലൂടെ അഭിനേത്രിയായി മാറി. എന്നാല്‍ ദില്‍ഷയെ മലയാളികള്‍ അടുത്തറിയുന്നത് ബിഗ് ബോസിലൂടെയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ വിന്നറാണ് ദില്‍ഷ. മലയാളത്തില്‍ ബിഗ് ബോസ് വിന്നറാകുന്ന വനിതയാണ് ദില്‍ഷ.

ബിഗ് ബോസിലെ നിറ സാന്നിധ്യമായിരുന്നു ദില്‍ഷ. കയ്യടികള്‍ക്കൊപ്പം തന്നെ വിവാദങ്ങളും നിറഞ്ഞതായിരുന്നു ദില്‍ഷയുടെ ബിഗ് ബോസ് യാത്രയും തുടര്‍ന്നുള്ള കുറച്ച് കാലവും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ദില്‍ഷ. ഇപ്പോഴിതാ നായികയായും അരങ്ങേറുകയാണ് ദില്‍ഷ. ദില്‍ഷയുടെ ഡാന്‍സ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

Dilsha Prasannan

ബിഗ് ബോസ് താരം റംസാനൊപ്പമുള്ള ദില്‍ഷയുടെ ഡാന്‍സ് റീലുകള്‍ക്ക് ഒരുപാട് ആരാധകരുണ്ട്. അതേസമയം ഇരുവരുടേയും ഡാന്‍സ് വീഡിയോകള്‍ വൈറലായി മാറുന്നതിനൊപ്പം തന്നെ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരം വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ദില്‍ഷ. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദില്‍ഷ മനസ് തുറന്നത്.

''ഞങ്ങളുടെ ഒരു ഡാന്‍സ് ഇറങ്ങിക്കഴിഞ്ഞാല്‍ പിന്നെ കാണുന്നത് വേറെ പാട്ടുകളില്‍ ആ ഡാന്‍സ് എഡിറ്റ് ചെയ്യുന്നതാണ്. യൂട്യൂബില്‍ നോക്കിയാല്‍ കാണുക റംസാന്റേയും ദില്‍ഷയുടേയും കല്യാണമായെന്നും അവിടെ പോയി ഇവിടെ പോയി എന്നാകും. ഞാനത് കാണുമ്പോള്‍ അവന് അയച്ചു കൊടുക്കും. അവന് കാണുന്നത് അവന്‍ എനിക്കും അയച്ചു തരും. ഞങ്ങള്‍ രണ്ടു പേരും ഇതൊക്കെ കണ്ട് ചിരിക്കുകയാണ് ചെയ്യാറ്. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും അറിയുന്നൊരു കാര്യമുണ്ട്, എത്രപേരെയാണ് നമുക്ക് പറഞ്ഞ് മനസിലാക്കിക്കാന്‍ പറ്റുക. അത് നമ്മളെക്കൊണ്ട് പറ്റുന്ന കാര്യമല്ല. നമുക്ക് ചെയ്യാന്‍ പറ്റുന്നത് അവരവിടുന്ന് പറയട്ടെ, നമ്മള്‍ക്ക് ഇവിടെ നിന്ന് ഡാന്‍സ് കളിക്കാം എന്നത് മാത്രമാണ്'' ദില്‍ഷ പറയുന്നു.

രിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. റംസാന്‍ ദില്‍ഷ ഡാന്‍സ് കാണാന്‍ തന്നെ പ്രതേക ഭംഗി ആണ്. നിങ്ങളുടെ സൗഹൃദം എന്നും നില നില്‍ക്കട്ടെ, ഒരു ഓഫീസില്‍ ഒരേ ടീമില്‍ വര്‍ക്ക് ചെയ്യുന്ന ആള്‍ക്കാരോട് ആരും ഇങ്ങനെ പറയില്ല. എന്റര്‍ടെയ്ന്‍മെന്റ് ലോകത്ത് വന്നാല്‍ കോ വര്‍ക്കര്‍ ആയിട്ട് കാണുന്ന ശീലം നാട്ടുകാര്‍ക്കില്ല. അവരെ കെട്ടിച്ചാലേ അടങ്ങൂ. എനിക്ക് ദില്‍ഷയെ ഏറ്റവും ഇഷ്ടമുള്ള കാര്യം ദില്‍ഷ ഒരു തീരുമാനം എടുത്തു ഇന്ന് വരെ അതില്‍ തന്നെ ഉറച്ചു നിന്ന് നമ്മുടെ ജീവിതം എന്താണെന്ന് നമ്മള്‍ തന്നെയാണ് തീരുമാനിക്കുന്നത് അല്ലാതെ നാട്ടുകാര്‍ അല്ല എന്ന് സമൂഹത്തിനു മുന്‍പില്‍ കാണിച്ചു കൊടുത്തു. മലയാള സിനിമയില്‍ മാത്രമല്ല south indian സിനിമയില്‍ തന്നെ ദില്‍ഷക്ക് വലിയ ഭാവിയുണ്ട്. എന്നൊക്കെയാണ് കമന്റുകള്‍.

Dilsha Prasannan

നേരത്തെ മറ്റൊരു അഭിമുഖത്തിലും തങ്ങളുടെ പ്രണയ വാര്‍ത്തകളോട് ദില്‍ഷ പ്രതികരിച്ചിരുന്നു. അവന് ഇതൊക്കെ കോമഡിയാണ്. അവനിതൊന്നും കാര്യമായിട്ട് എടുക്കുന്നയാളല്ല. എനിക്ക് ചിലപ്പോള്‍ ചിരി വരും. ഞാന്‍ അപ്പോള്‍ സ്‌ക്രീന്‍ ഷോട്ട് എടുത്ത് അവന് അയച്ചു കൊടുക്കും. ദില്‍ഷയും റംസാനും തമ്മില്‍ ഒമ്പത് മാസമായി പ്രണയത്തിലാണ് എന്നൊക്കെ കാണും. ഞാനവനെ കണ്ടിട്ട് നാലഞ്ച് മാസങ്ങളേ ആയിട്ടുള്ളുവെന്നാണ് ദില്‍ഷ പറഞ്ഞത്.

More from Filmibeat

Read more about: ramzan റംസാന്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X