Don't Miss!
- Automobiles
എസ്യുവി ബുക്കിംഗ് റദ്ദാക്കിയാല്‍ രണ്ട് ലക്ഷം രൂപ! ഫോര്‍ഡിന്റെ ഞെട്ടിക്കുന്ന ഓഫര്‍
- Lifestyle
പതിയേ ഓര്‍മ്മശക്തിയും ഏകാഗ്രതയും നശിപ്പിക്കും അഞ്ച് ഭക്ഷണങ്ങള്‍
- Sports
Odi World Cup 2023: ഇന്ത്യ ലോകകപ്പ് നേടും! ആ ദൗര്‍ബല്യം മാറി-പ്രവചിച്ച് വോണ്‍
- News
മധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പ്; 11 ഇടത്ത് ബിജെപി ജയം..8 ഇടത്ത് ജയിച്ച് കോൺഗ്രസും
- Finance
2 ലക്ഷത്തിന്റെ കുറവുണ്ടോ? വേഗത്തിൽ പണം കണ്ടെത്താൻ മുടക്ക ചിട്ടികൾ സഹായിക്കും; എങ്ങനെ എന്നറിയാം
- Travel
ബോട്ടിലെ മൂന്നു മണിക്കൂര്‍ യാത്രയ്ക്ക് വെറും 300 രൂപ, കായല്‍ കാണാൻ വേറെങ്ങും പോകേണ്ട! സീ അഷ്ടമുടി വരുന്നു
- Technology
50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ
ഒരാളുടെ ശരീരത്തെ കളയാക്കിയിട്ട് നിങ്ങള്‍ക്കെന്താണ് കിട്ടുന്നത്? തുറന്നടിച്ച് ഡിംപല്‍ ഭാല്‍
ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ കാഴ്ചപ്പാടുകളും വ്യക്തിത്വവുമൊക്കെ മനസിലാക്കാന്‍ ബിഗ് ബോസ് ആരാധകരെ സഹായിക്കാറുണ്ട്. അതേസമയം പുതിയ താരങ്ങളുടെ ഉദയത്തിനും ബിഗ് ബോസ് വേദിയായി മാറാറുണ്ട്. അങ്ങനെ ബിഗ് ബോസിലൂടെ താരമായി മാറിയ മത്സരാര്‍ത്ഥിയാണ് ഡിംപല്‍ ഭാല്‍.
ബിഗ് ബോസ് വീട്ടിലേക്ക് കടന്നുവരുമ്പോള്‍ ഡിംപലിനെ പലര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ തന്റെ നിലപാടുകളിലൂടേയും പോരാട്ട വീര്യത്തിലൂടേയും ഡിംപല്‍ ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ജീവന് പോലും ഭീഷണിയായ രോഗത്തെ അതിജീവിച്ചാണ് ഡിംപല്‍ ജീവിത വിജയം നേടിയത്. ഷോയ്ക്കിടെ തന്റെ അച്ഛന്റെ മരണത്തെ പോലും ഡിംപലിന് അതിജീവിക്കേണ്ടി വന്നിരുന്നു.

സോഷ്യല്‍ മീഡിയയിലെ താരമാണ് ഡിംപല്‍. ഇപ്പോഴിതാ തന്റേതായ ഫാഷന്‍ ലോകവും സൃഷ്ടിക്കുകയാണ് ഡിംപല്‍ ഭാല്‍. ഭാല്‍ബൂത്ത് എന്ന സ്ഥാപനത്തിലൂടെയാണ് ഡിംപല്‍ ഫാഷന്‍ ലോകത്ത് പുതിയൊരു തരംഗം സൃഷ്ടിക്കുന്നത്. ഇതിനിടെ ഇപ്പോഴിതാ വസ്ത്രങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളില്‍ മാറ്റം വരേണ്ടതിനെക്കുറിച്ച് ഡിംപല്‍ സംസാരിക്കുകയാണ്. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഡിംപല്‍ മനസ് തുറക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഞാന്‍ എന്തു കഴിക്കണമെന്നു സ്വയം തീരുമാനിക്കുന്നതുപോലെ എന്തു ധരിക്കണമെന്നതും ഞാന്‍ തീരുമാനിക്കും എന്നാണ് ഡിംപല്‍ പറയുന്നത്. ആര്‍ക്കും എന്തും ധരിക്കാം; ആണ്‍കുട്ടികള്‍ക്കൊരു ഡ്രസ്, പെണ്‍കുട്ടികള്‍ക്കൊരു ഡ്രസ്, അങ്ങനെയൊരു വ്യത്യാസമൊന്നുമില്ലെന്നും താരം അഭിപ്രായപ്പെടുന്നുണ്ട്. എന്റെ പപ്പയുടെ ഷര്‍ട്ടും ടീഷര്‍ട്ടും ഞാനും എന്റെ സിസ്റ്റേഴ്സും ഇപ്പോഴും ഇടാറുണ്ടെന്നും ഡിംപല്‍ പറയുന്നുണ്ട്.
അത് തെറ്റാണെന്നോ ക്രൈമാണെന്നോ ആരും എഴുതിവച്ചിട്ടില്ല. എനിക്ക് എന്റെ കല്യാണത്തിനു മാത്രം നല്ല ഡ്രസ് ഇടണ്ട, ദുബായിലും പട്ടായയിലും പോകുമ്പോള്‍ മാത്രം ഷോര്‍ട്സ് ഇടണ്ട എന്നാണ് ഡിംപല്‍ ഉറച്ച ശബ്ദത്തോടെ പറയുന്നത്. ബോഡി ഷെയ്മിംഗിനെക്കുറിച്ചും അഭിമുഖത്തില്‍ ഡിംപല്‍ സംസാരിക്കുന്നുണ്ട്.

ഈ ശരീരത്തില്‍ ഇത് കൊള്ളൂല, ഈ ശരീരത്തിന് ഇത് ചേരില്ല' എന്നു പറയുന്നവരോട് പിന്നെ ഏതു ശരീരത്തില്‍ കൊള്ളും എന്നു മാത്രമാണ് തനിക്ക് ചോദിക്കാനുള്ളതെന്നാണ് ഡിംപല്‍ പറയുന്നത്. ഒരാളിടുന്ന വസ്ത്രത്തെയും അയാളുടെ ശരീരത്തെയും കളിയാക്കുന്നതുകൊണ്ട് നിങ്ങള്‍ക്ക് ഒന്നും കിട്ടാനില്ലെന്ന് താരം ബോഡി ഷെയ്മിംഗ് നടത്തുന്നവരോടായി പറയുന്നു.
ഫാഷന്റെ കാര്യത്തില്‍ സാമ്പത്തിക സ്ഥിതിയോ ചുറ്റുപാടോ ഒന്നുമല്ല തടസ്സം, നമ്മുടെ കാഴ്ച്ചപ്പാട് മാത്രമാണെന്നാണ് ഡിംപലിന്റെ അഭിപ്രായം. ഈ 2023ലെങ്കിലും ജീവിതത്തിലും വസ്ത്രത്തിലും കുറേ നിറങ്ങള്‍ കൊണ്ടുവരൂവെന്നാണ് മറ്റുള്ളവരോടായി ഡിംപലിന് പറയാനുള്ളത്. ഡിംപല്‍ ഭാലിന്റെ കാക്കനാടുള്ള വീടിന്റെ താഴത്തെ നിലയിലാണ് ഭാല്‍ബൂത്ത് പ്രര്ത്തിക്കുന്നത്. ജീവിതം കൂടുതല്‍ കളര്‍ഫുള്‍ ആക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ് തന്റെ സ്ഥാപനം എന്നാണ് ഡിംപല്‍ പറയുന്നത്.

ബിഗ് ബോസ് മലയാളം സീസണ് 3യിലെ ഏറ്റവും ജനപ്രീയ താരങ്ങളില്‍ ഒരാളായിരുന്നു ഡിംപല്‍. മണിക്കുട്ടന് വിന്നറായ ഷോയില്‍ ഡിംപല്‍ ടോപ് ത്രീയിലെത്തിയിരുന്നു. ഷോയില്‍ വച്ച് വസ്ത്ര സ്വാതന്ത്ര്യത്തിലടക്കമുള്ള ഡിംപലിന്റെ നിലപാടുകള്‍ കയ്യടി നേടിയിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും ടാസ്കുകളില് ശക്തമായ പോരാട്ടം കാഴ്ചവച്ച് കയ്യടി നേടിയിരുന്നു ഡിംപല്‍.

ഷോയുടെ ഇടയില്‍ വച്ചായിരുന്നു ഡിംപലിന്റെ പിതാവ് മരിക്കുന്നത്. ഇതോടെ താരം ഷോയില്‍ നിന്നും പുറത്ത് പോവുകയായിരുന്നു. എന്നാല്‍ പിന്നീട് ഡിംപല്‍ ബിഗ് ബോസ് വീട്ടിലേക്ക് തന്നു. തുടര്‍ന്നും ശക്തമായ പോരാട്ടം കാഴ്ചവച്ച ഡിംപല്‍ ആരാധകര്‍ക്ക് മുന്നിലൊരു ഫിനിക്സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. ഷോയ്ക്ക് ശേഷവും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഡിംപല്‍ ഭാല്‍.