എനിക്ക് പ്രണയമില്ല, പക്ഷെ കല്യാണം കഴിക്കാന്‍ ഇഷ്ടമാണ്; പങ്കാളിയെക്കുറിച്ച് ഡിംപല്‍ ഭാല്‍

എന്താണ് ഒരു സ്ത്രീയുടെ ജീവിതം മാറ്റുന്നതെന്ന് ചോദിച്ചപ്പോള്‍ സാമ്പത്തിക സ്വാതന്ത്ര്യം വേണം എന്നാണ് ഡിംപല്‍ പറഞ്ഞത്.

താരങ്ങളെ ജനപ്രീയരാക്കുക മാത്രമല്ല, പുതിയ താരങ്ങളെ സൃഷ്ടിക്കുക എന്നത് കൂടി ബിഗ് ബോസ് ഷോയുടെ പ്രത്യേകതയാണ്. ബിഗ് ബോസിലേക്ക് കടന്നു വരുമ്പോള്‍ ആര്‍ക്കും അറിയാത്തവരായിരുന്നവര്‍ പലരും ഇന്ന് ഒരുപാട് ആരാധകരുള്ള താരങ്ങളാണ്. സോഷ്യല്‍ മീഡിയയില്‍ സിനിമാതാരങ്ങളേക്കാള്‍ ആരാധകരുള്ളവര്‍. അക്കൂട്ടത്തില്‍ ഒരാളാണ് ഡിംപല്‍ ഭാല്‍.

ബിഗ് ബോസ് മലയാളം സീസണ്‍ 3ലൂടെ താരമായ മത്സരാര്‍ത്ഥിയായിരുന്നു ഡിംപല്‍ ഭാല്‍. നട്ടെല്ലിന് വന്ന ക്യാന്‍സറിനെ അതിജീവിച്ച് ജീവിതം വിജയം കണ്ടെത്തിയ താരമാണ് ഡിംപല്‍. ബിഗ് ബോസിലെ ഏറ്റവും ശക്തരില്‍ ഒരാളായിരുന്നു ഡിംപല്‍. ഷോയ്ക്കിടെയുണ്ടായ തന്റെ പപ്പയുടെ മരണത്തില്‍ പോലും ഡിംപല്‍ മത്സരത്തില്‍ നിന്നും പിന്നോട്ട് മാറാന്‍ തയ്യാറായിരുന്നില്ല.

Dimpal Bhal

അക്ഷരാര്‍ത്ഥത്തില്‍ ഒരു ഫിനിക്‌സ് പക്ഷിയായിരുന്നു ഡിംപല്‍. ഇപ്പോഴിതാ ഗൃഹലക്ഷ്മിയ്ക്ക് ന്ല്‍കിയ അഭിമുഖത്തില്‍ ഡിംപല്‍ ഭാല്‍ മനസ് തുറക്കുകയാണ്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഇത്തരം അവസ്ഥയിലും ജീവിതത്തെ ചിരിച്ചു കൊണ്ട് നേരിടുന്നതിനെക്കുറിച്ചാണ് ഡിംപല്‍ സംസാരിക്കുന്നത്. ചിരിക്കാന്‍ മറന്നാല്‍ തീര്‍ന്നു എന്നാണ് ഡിംപല്‍ പറയുന്നത്. അസുഖം എനിക്ക് കൂടുതല്‍ ശക്തിയാണ് തന്നത്. ആരോഗ്യമില്ലാതിരിക്കുമ്പോള്‍ മുതിര്‍ന്നവര്‍ തന്ന മെന്റല്‍ ട്രോമ വളരെ വലുതാണ്. അപക്വമായ അവരുടെ പെരുമാറ്റം തളര്‍ത്തിയിട്ടുണ്ട്. അപ്പോഴും യു ആര്‍ റോങ് ഏഎന്ന് അവരോട് ഞാന്‍ ഉറക്കെ പറഞ്ഞിട്ടുണ്ടെന്നും ഡിംപല്‍ പറയുന്നു.

എന്റെ സന്തോഷം ഞാന്‍ തന്നെ കണ്ടെത്തി. കുടുംബത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ളതുകൊണ്ട് പഠിത്തം കഴിഞ്ഞുടനെ ജോലിക്കു പോയി. 2011 ല്‍ പിജി ചെയ്യാനായി ബാംഗ്ലൂരിലേക്ക്. വെളളിയാഴ്ച കോളേജു വിട്ടാല്‍ കൊച്ചിക്ക് വണ്ടി കയറും. ശനിയും ഞായറും പാഷന്‍ ഷോയോ ഇവന്റോ ചെയ്യും. ഹീല്‍സ് ധരിച്ച് 36 മണിക്കൂറൊക്കെ നിന്നിട്ടുണ്ട്. അവസാനം ബോധം കെട്ടുവീണു.

കോളേജില്‍ നിന്നും ലീവ് തരാതിരിക്കുമ്പോള്‍ പ്രിന്‍സിപ്പലിനെ കണ്ട് കാര്യം പറയും. നിങ്ങള്‍ക്ക് ഫീസ് വേണമെങ്കില്‍ ഞാന്‍ തന്നെ അധ്വാനിക്കണം. ഞാന്‍ അധ്വാനിച്ച് പൈസയുണ്ടാക്കി പഠിക്കുന്നതാണ്. ഞാനൊരിക്കലും ആഢംബര ജീവിതം നയിച്ചിട്ടില്ല. ഇന്നും ഡല്‍ഹി സരോജിനി നഗറില്‍ പോയി മിനിമം പൈസയ്ക്ക് ഷോപ്പിംഗ് ചെയ്ത വസ്ത്രങ്ങളാണ് ഇടാറെന്നും ജാസ്മിന്‍ പറയുന്ു.

ഞാന്‍ വസ്ത്ര സ്വതന്ത്ര്യത്തെക്കുറിച്ചാണ് സംസാരിച്ചു തുടങ്ങിയത്. ചന്ദ്രനില്‍ വീടുവയ്‌ക്കേണ്ട സമയമായി, അപ്പോഴാണ് വസ്ത്രത്തിന്റെ അളവ് നോക്കി നടക്കുന്നത്. നീ തിന്നുന്നതൊക്കെ മുടിയിലാണ് പോകുന്നത്, കാറ്റത്ത് പറന്നു പോകും എന്നൊക്കെ കളിയാക്കുന്നവരുണ്ട് ഇപ്പോഴും. പക്ഷെ ആരും എന്റെ ആരോഗ്യസ്ഥിതി ഓര്‍ക്കാറില്ല. എനിക്ക് ശരീരഭാരം 50 കിലോയില്‍ നിലനിര്‍ത്തണം. നട്ടെല്ലിന് സ്‌ക്രൂ ഇട്ടതു കൊണ്ട് ഭാരം കൂടിയാല്‍ ഞാന്‍ വളഞ്ഞു പോകും.

Dimpal Bhal

എന്താണ് ഒരു സ്ത്രീയുടെ ജീവിതം മാറ്റുന്നതെന്ന് ചോദിച്ചപ്പോള്‍ സാമ്പത്തിക സ്വാതന്ത്ര്യം വേണം എന്നാണ് ഡിംപല്‍ പറഞ്ഞത്. എന്തു ചെയ്യുമെന്ന് ചോദിച്ച് ആകാശത്തേക്ക് നോക്കരുത്. ചായയുണ്ടാക്കി വിറ്റിട്ടെങ്കിലും ജീവിക്കണം. പൊന്നുമോളേ നിനക്ക് എന്ത് സംഭവിച്ചാലും നീയിങ്ങ് പോരേ എന്ന് പറയണം അച്ഛനമ്മമാരെന്നാണ് താരം പറയുന്നത്.

അതേസമയം തനിക്ക് പ്രണയമില്ലെന്നും സമാധാനമുണ്ടെന്നും ഡിംപല്‍ പറയുന്നു. ആളുകള്‍ കരുതുന്നത് എനിക്ക് വിവാഹത്തിന് താല്‍പര്യമില്ലെന്നാണ്. പക്ഷെ കല്യാണം കഴിക്കാന്‍ ഇഷ്ടമാണ്. എന്നെ ബഹുമാനിക്കുന്ന ഒരു പങ്കാളിയെയാണ് എനിക്കിഷ്ടം. ആര്‍ഭാടങ്ങളിഷ്ടമല്ല. സ്വര്‍ണം ഉപയോഗിക്കാറില്ല. ആരുടേയും കല്യാണം കൂടാന്‍ പോവാറില്ല. വല്ലവന്റേയും കല്യാണത്തിന് പോകാന്‍ ഇല്ലാത്ത പൈസയുണ്ടാക്കി വസ്ത്രങ്ങളും വാങ്ങിയിട്ട് കുറ്റം പറയാറില്ല. അനാവശ്യ ഷോ ഓഫുകള്‍ എന്തിനാണെന്നും ഡിംപല്‍ ചോദിക്കുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X