For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എപ്പോഴും ഒറ്റയ്ക്ക് നടന്നിരുന്ന ആളായിരുന്നു, ആ ഞാൻ ഇവിടെ എത്തിയെങ്കിൽ!; വളർച്ചയെക്കുറിച്ച് റോബിൻ

  |

  കേരളത്തിൽ അടുത്തിടെ വലിയ തരംഗമായി മാറിയ വ്യക്തിയാണ് ഡോ. റോബിൻ രാധാകൃഷ്‌ണൻ. റോബിൻ മച്ചാൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന റോബിൻ താരമായി മാറുന്നത് ബിഗ് ബോസ് സീസൺ 4 ൽ മത്സരാർത്ഥിയായി എത്തിയതോടെയാണ്. ഷോയിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുണ്ടായിരുന്ന മത്സരാർത്ഥിയായിരുന്നു റോബിൻ.

  സീസൺ അവസാനിച്ചിട്ട് നാലു മാസം കഴിഞ്ഞെങ്കിലും റോബിൻ ഇപ്പോഴും പ്രേക്ഷകർക്കിടയിൽ തരംഗമാണ്. ഇതുവരെയുള്ള ബിഗ് ബോസ് മത്സരാര്ഥികളിൽ റോബിനെ പോലെ ഷോയിലൂടെ നേട്ടമുണ്ടാക്കിയവർ ആരും തന്നെയില്ലെന്ന് പറയാം. എഴുപത് ദിവസം മാത്രമാണ് റോബിൻ ബി​ഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ എഴുപത് ദിവസത്തിനുള്ളിൽ തന്നെ നൂറ് ദിവസം നിന്ന് കപ്പ് നേടിയ മത്സരാർഥിയുടേതിന് സമമായ പ്രശസ്തിയുണ്ടാക്കാൻ താരത്തിന് സാധിച്ചിരുന്നു.

  Also Read: ബാത്ത് സീനില്‍ ടോപ് ലെസായിരുന്നോ? ബോള്‍ഡാകുന്നത് കാശിന് വേണ്ടിയോ? മറുപടിയുമായി സ്വാസിക

  ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തെത്തിയ ശേഷമാണ് റോബിന് പ്രേക്ഷകരെ എത്രമാത്രം സ്വാധീനിക്കാൻ കഴിഞ്ഞിരുന്നു എന്ന് പ്രേക്ഷർ ഒന്നടങ്കം മനസിലാക്കിയത്. അത്രയും വലിയ ആരാധകവൃന്ദമാണ് താരത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ അടക്കം എത്തിച്ചേർന്നത്. പിന്നീട് ഉദ്‌ഘാടനങ്ങളും മറ്റുമായി തിരക്കിലായ റോബിൻ എത്തുന്ന ഓരോ പരിപാടികളിലും സ്വീകരിക്കാൻ വലിയ ജനാവലി തന്നെയുണ്ടായിരുന്നു.

  ഇപ്പോഴിതാ, തന്റെ ഈ വളർച്ചയെ കുറിച്ച് സംസാരിക്കുകയാണ് റോബിൻ. കോളേജിൽ പഠിക്കുമ്പോൾ അധികം പരിപാടികളിൽ ഒന്നും പങ്കെടുക്കാതെ നടന്നിരുന്ന താൻ ഇന്ന് ഈ നിലയിൽ എത്തിയെങ്കിൽ അത് ഹാർഡ് വർക്ക് കൊണ്ടാണെന്നാണ് റോബിൻ പറയുന്നത്. ഒപ്പം ജീവിതത്തിൽ ഇത്ര നാൾ കൊണ്ട് ഇവിടെ എത്തണമെന്ന ലക്ഷ്യബോധവും തനിക്ക് ഉണ്ടായിരുന്നെന്ന് റോബിൻ പറയുന്നു. കൈരളി ടിവിക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് റോബിൻ ഇക്കാര്യം പറഞ്ഞത്. റോബിന്റെ വാക്കുകൾ ഇങ്ങനെ.

  'ഒറ്റയ്ക്ക് നടന്നിരുന്ന ആളാണ് ഞാൻ. എനിക്ക് അങ്ങനെ ഫ്രണ്ട്സ് ഒന്നും ഉണ്ടായിരുന്നില്ല. കോളേജ് ലൈഫൊക്കെ ഞാൻ വെറുതെ കളയുവായിരുന്നു എന്ന് പലരും പറഞ്ഞിട്ടുണ്ട്. ഞാൻ അങ്ങനെ അധികം കോമ്പറ്റീഷനുകളിൽ ഒന്നും മത്സരിച്ചിട്ടില്ല. അധികം പഠിക്കുന്ന കുട്ടി ആയിരുന്നില്ല. കോളേജിൽ പഠിക്കുമ്പോൾ ഒരു പരിപാടിക്കും പങ്കെടുത്തിട്ടില്ല. അത് എനിക്ക് പറ്റാത്തത് കൊണ്ടല്ല. എനിക്ക് തോന്നിയിട്ടില്ല എനിക്ക് തോന്നിയാൽ അക്കാര്യം ഞാൻ ചെയ്യും,'

  'ആ സമയത്ത് ഞാൻ ഭാവിയിലേക്ക് പ്രിപ്പയർ ചെയ്യുകയായിരുന്നു. ഭാവിയിൽ എന്തെങ്കിലും ഒക്കെ അച്ചീവ് ചെയ്യണം എന്നൊക്കെ ആയിരുന്നു. അതിൽ ഞാനിപ്പോൾ സക്സസ്ഫുൾ ആണെന്ന് കരുതുന്നു. അങ്ങനെ ഒരു സാധാരണ കുട്ടി ആയിരുന്ന ഞാൻ ഇന്ന് ഇവിടെ എത്തിയെങ്കിൽ അത് എന്റെ ജീവിതത്തിൽ ഞാൻ ഹാർഡ് വർക്ക് ചെയ്തത് കൊണ്ട് മാത്രമാണ്,'

  'കോളേജിൽ പഠിക്കുമ്പോൾ പത്ത് കൊല്ലം കഴിയുമ്പോൾ ഇതാവണം എന്ന് ഞാൻ പ്ലാൻ ചെയ്യാറുണ്ടായിരുന്നു ഇപ്പോഴും ഞാൻ അത് ചെയ്യുന്നുണ്ട്. അടുത്ത അഞ്ചു വർഷത്തിൽ സക്‌സസ്ഫുള്ളാവണം ഇത് അച്ചീവ് ചെയ്യണം എന്നൊക്കെ. എന്റെ മനസ്സിൽ ലോങ്ങ് ടെം ഗോളുകളുണ്ട്. ഒപ്പം ഷോർട്ട് ടെം ഗോളുകളും. നേരത്തെ ഡോ. റോബിൻ രാധാകൃഷ്ണൻ എന്ന വ്യക്തിയെ ആർക്കും അറിയില്ലായിരുന്നു. ഇപ്പോൾ അറിയുന്നുണ്ടെങ്കിൽ അത് എന്റെ ഹാർഡ് വർക്ക് കൊണ്ടാണ്. എന്നെ പോലുള്ള ഒരു സാധാരണ കുട്ടിക്ക് ഇങ്ങനെ ആവാൻ പറ്റിയെങ്കിൽ മറ്റു കുട്ടികൾക്കും കഴിയും എന്ന് കാണിച്ചു കൊടുക്കുകയാണ് ഞാൻ,'

  Also Read: എന്റെ സിനിമകൾ മക്കളെ കാണിച്ചിട്ടില്ല; സിനിമാ നടിയാണെന്ന് കൂട്ടുകാർ പറഞ്ഞാണ് അവർ അറിഞ്ഞത്: ജോമോൾ

  'ലോകത്ത് വലിയ പ്രശ്‌നങ്ങൾ ഒന്നും ഇല്ലാതെ എല്ലാവരും ഹാപ്പി ആയിട്ട് ഇരിക്കണം. അതാണ് എന്റെ ആഗ്രഹം. ആരും സഫർ ചെയ്ത് ഇരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. കാരണം, ഒരു ഡോക്ടറായിട്ട് ഏഴ് വർഷം വർക്ക് ചെയ്ത ആളാണ് ഞാൻ. എല്ലാവരും ഹാപ്പി ആയിട്ട് ഇരിക്കണം. അവനോന്റെ കാര്യം നോക്കി ജീവിക്കണം. ഒപ്പം മറ്റുള്ളവരെ സഹായിക്കാനും ശ്രമിക്കണം', റോബിൻ പറഞ്ഞു.

  Read more about: robin radhakrishnan
  English summary
  Bigg Boss Fame Dr. Robin Radhakrishnan Opens Up About His Success, Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X