ജീവിതത്തില്‍ ഇനിയൊരു വിവാഹമില്ല, സജ്‌നയുമായി ഇനി ഒരുമിക്കില്ല; കാരണം വ്യക്തമാക്കി ഫിറോസ്
ബിഗ് ബോസിലൂടെ മലയാളികളുടെ പ്രിയങ്കരരായി മാറിയ താരങ്ങളായിരുന്നു ഫിറോസ് ഖാനും സജ്‌നയും. ദമ്പതിമാരായ ഇരുവരും ഒരുമിച്ചാണ് ബിഗ് ബോസിലെത്തുന്നത്. ബി്ഗ ബോസ് മലയാളം സീസണ്‍ 3 ലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരുന്നു ഇരുവരും. വന്ന് കയറിയ നിമിഷം മുതല്‍ക്കു തന്നെ വലിയ ഓളമുണ്ടാക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. ഷോയുടെ നിയമം തെറ്റിച്ചതിന് പുറത്താക്കപ്പെട്ടുവെങ്കിലും ആരാധകരെ നേടാന്‍ ഇരുവര്‍ക്കുമായിരുന്നു.
അതേസമയം ഈയ്യടുത്താണ് ആരാധകരെ വേദനിപ്പിച്ചു കൊണ്ടൊരു വാര്‍ത്ത പുറത്ത് വരുന്നത്. സജ്‌നയും ഫിറോസും വിവാഹമോചിതരായി എന്നതായിരുന്നു ആ വാര്‍ത്ത. ഇരുവരും ഇതേക്കുറിച്ച് അഭിമുഖങ്ങളും മറ്റും നല്‍കിയിരുന്നു. എന്നാല്‍ തങ്ങള്‍ വഴക്കിട്ട് പിരിഞ്ഞതല്ലെന്നും സൗഹൃദത്തോടെ അവസാനിപ്പിക്കുകയായിരുന്നുവെന്നുമാണ് സജ്‌നയും ഫിറോസും പറഞ്ഞത്.

ഇപ്പോഴിതാ തങ്ങളുടെ വിവാഹ മോചനത്തെക്കുറിച്ചും ഇനിയൊരു പ്രണയത്തിനുള്ള സാധ്യതകളെക്കുറിച്ചും സംസാരിക്കുകയാണ് ഫിറോസ്. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കം വിശദമായി.
ഞങ്ങളുടെ ജോഡിയെ ആളുകള്‍ ഇത്രത്തോളം ഇഷ്ടപ്പെട്ടിരുന്നുവെന്ന് പിന്നീടാണ് മനസിലാകുന്നത്. ഇപ്പോഴും പുറത്ത് പോകുമ്പോള്‍ നിങ്ങള്‍ വേര്‍ പിരിയണ്ടായിരുന്നു, ഒരുമിച്ച് നില്‍ക്കുന്നതായിരുന്നു നല്ലതെന്ന് പറയുന്നവരുണ്ട്. അവര്‍ ആ ഷോയില്‍ കണ്ടതു വച്ചാണ് പറയുന്നതെന്നും ഫിറോസ് പറയുന്നു.
പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട് ഞങ്ങളുടെ സൗഹൃദത്തിന് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലെന്ന്. ഞങ്ങള്‍ പിരിയുന്നത് ഞങ്ങള്‍ രണ്ടു പേരുടേയും നല്ലത് വേണ്ടിയായിരുന്നു. അദ്ദേഹം അദ്ദേഹത്തിന്റേതായ ജീവിതം സന്തോഷത്തോടെ ജീവിക്കുന്നു. എന്റെ ജീവിതം ഞാനും സന്തോഷമായി ജീവിക്കുന്നുവെന്നാണ് ഫിറോസ് പറയുന്നത്.
വീണ്ടും ഞങ്ങള്‍ ഒരുമിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നവരാണ് ജനങ്ങള്‍. പക്ഷെ ഇനിയൊരിക്കലും ഞങ്ങള്‍ വീണ്ടും ഒരുമിക്കില്ല എന്നതാണ് അതിലെ യാഥാര്‍ത്ഥ്യം. എന്റെ ജീവിതത്തില്‍ ഇനിയൊരു വിവാഹമുണ്ടെന്ന് തോന്നുന്നില്ല. 99 ശതമാനവും ഞാനത് ആഗ്രഹിക്കുന്നില്ലെന്നാണ് താരം പറയുന്നത്. പ്രണയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും താരം പങ്കുവെക്കുന്നുണ്ട്.
പ്രണയം ഭയങ്കര ഇഷ്ടമാണ് എനിക്ക്. പ്രണയം എന്റെ ശ്വാസവും ഹൃദയമിടിപ്പുമാണ്. ദിവ്യമായിട്ടാണ് ഞാന്‍ പ്രണയത്തെ കാണുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ ഒരാളെ പ്രണയിക്കുന്നില്ല. കാരണം ഞാന്‍ കാണുന്ന ക്വാളിറ്റിയില്‍ പ്രണയത്തെ കാണുന്ന ഒരു പ്രണയിതാവും ഈ ഭൂമിയില്‍ ജനിച്ചിട്ടില്ല, ഇനി ജനിക്കാന്‍ പോകുന്നുമില്ലെന്നും ഫിറോസ് പറയുന്നു.

ഇപ്പോള്‍ ഏതൊരു പെണ്‍കുട്ടിയും പ്രണയിതാവിനെ നോക്കുന്നത് സാമ്പത്തികമായി സുരക്ഷിതമാണോ എന്നാണ്. അവിടെ പ്രണയത്തിനല്ല, പണത്തിനാണ് പ്രഥമ പരിഗണന. രണ്ടാമത്തേത് ബാഹ്യമായ സൗന്ദര്യമാണ്. അതിലുപരിയാണ് ആന്തരികമായ സൗന്ദര്യം. അതൊക്കെ ആര് നോക്കുന്നു. അതൊക്കെ ഫിലോസഫിയായി പറയുമെന്ന് മാത്രം എന്നാണ് ഫിറോസ് പറയുന്നത്.
ഞാന്‍ ആഗ്രഹിക്കുന്ന പ്രണയം ഉള്ളിലായിരിക്കണം. അവിടെ പണമുണ്ടോ ഇല്ലയോ എന്നല്ല, കാണാന്‍ രസമുണ്ടോ ഇല്ലയോ എന്നതല്ല. യഥാര്‍ത്ഥ പ്രണയത്തില്‍ ഓരോ നിമിഷവും അവരെ മിസ് ചെയ്യും. ഹൃദയം പോലെ തന്നെ എപ്പോഴും കൂടെ തന്നെയുണ്ടാകുമെന്നും ഫിറോസ് പറയുന്നു.


Click it and Unblock the Notifications