അന്ന് ജയഭാരതിയെ കണ്ട് ഭ്രമിച്ചവരുടെ പിന്‍തലമുറക്കാരാണ് ഹണിയെ ആഘോഷിക്കുന്നത്: ഹിമ ശങ്കര്‍

ബിഗ് ബോസില്‍ റിയാസ് സലീമും ജാസ്മിനും നിമിഷയുമൊക്കെ സ്ത്രീവിരുദ്ധതയെക്കുറിച്ചും പൊളിറ്റിക്കല്‍ കറക്ട്‌നെസിനെക്കുറിച്ചുമൊക്കെ സംസാരിക്കുന്നത് കയ്യടി നേടിയിട്ടുണ്ട്. എന്നാല്‍ അവര്‍ക്കും മുമ്പ് തന്റെ നിലപാടുകള്‍ തുറന്ന് പറഞ്ഞ് ബിഗ് ബോസ് വീട്ടില്‍ വേറിട്ട ശബ്ദമായ താരമാണ് ഹിമ ശങ്കര്‍. എന്നാല്‍ അന്ന് ഹിമയ്ക്ക് അര്‍ഹമായ ജനപിന്തുണ ലഭിച്ചില്ല. എങ്കിലും ബിഗ് ബോസ് പ്രേമികള്‍ ഓര്‍ത്തിരിക്കുന്ന നിമിഷങ്ങള്‍ സമ്മാനിക്കാന്‍ ഹിമയ്ക്ക് സാധിച്ചു.

ഇപ്പോഴിതാ തനിക്ക് ചിലര്‍ അവസരം നഷ്ടപ്പെടുത്തിയതിനെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ നിന്നും ഇപ്പോള്‍ വരുന്ന സോറി മെസേജുകളെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ഹിമ ശങ്കര്‍. എബിസി മീഡിയയോടായിരുന്നു ഹിമ ശങ്കറിന്റെ പ്രതികരണം. തന്റെ അവസരങ്ങള്‍ ഇല്ലാതാക്കാനായി തന്നെ ഇറങ്ങി തിരിച്ചവരുണ്ടെന്നാണ് ഹിമ പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

Hima Shankar

ചിലര്‍ മനപ്പൂര്‍വ്വം തന്റെ സിനിമയിലെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നാണ് ഹിമ പറയുന്നത്. ഏതെങ്കിലും സിനിമയില്‍ തന്റെ പേര് വന്നാല്‍ തന്നെ ചിലര്‍ തനിക്ക് അവസരം കൊടുക്കരുതെന്ന് വിളിച്ച് പറയുമായിരുന്നുവെന്നാണ് ഹിമ പറയുന്നത്. അങ്ങനെ തന്റെ അവസരം ഇല്ലാതാക്കാനായി ഇറങ്ങിത്തിരിച്ചവരുടെ പേര് കേട്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും ഹിമ പറയുന്നു. പൊതുവെ എല്ലാവരും പറയുന്നത് പോലെ പെണ്ണുങ്ങള്‍ക്ക് പെണ്ണുങ്ങള്‍ തന്നെയാണ് നല്ല കൂട്ട് എന്നത് തന്റെ കാര്യത്തില്‍ ശരിയാണോ എന്ന് അറിയില്ലെന്നും ഹിമ പറയുന്നു.

അതേസമയം പുരുഷന്മാരുമായി തനിക്ക് സൗഹൃദമുണ്ടാക്കാന്‍ സാധിക്കുമെന്നും ഹിമ പറയുന്നു. യാത്രയി ചെയ്യുമ്പോഴും മറ്റും കംഫര്‍ട്ടബിള്‍ പുരുഷന്മാര്‍ ആണെന്നാണ് ഹിമ പറയുന്നത്. സോഷ്യല്‍ മീഡിയയെക്കുറിച്ചും ഹിമ സംസാരിക്കുന്നുണ്ട്. മുമ്പ് തന്നെ ആക്രമിച്ചിരുന്നവരില്‍ പലരും ഇന്ന് വന്ന് സോറി പറയുമെന്നാണ് ഹിമ പറയുന്നത്. തുടക്കത്തില്‍ സൈബര്‍ ആക്രമണമുണ്ടാകുമ്പോള്‍ ദേഷ്യം വരുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊന്നും തന്നെ ബാധിക്കാതായെന്നും ഹിമ പറയുന്നു.

ഇപ്പോള്‍ ആക്രമണത്തേക്കാള്‍ കൂടുതല്‍ തനിക്ക് വരുന്നത് മാപ്് ചോദിച്ചുള്ള മെസേജുകളാണെന്നാണ് ഹിമ പറയുന്നത്. ബിഗ് ബോസ് കണ്ടപ്പോള്‍ ദേഷ്യം തോന്നിയെന്നും എന്നാല്‍ ഇപ്പോള്‍ ഹിമയോട് ഇഷ്ടമാണെന്നാണ് അവര്‍ പറയുന്നതെന്നും ഹിമ ചൂണ്ടിക്കാണിക്കുന്നു. തനിക്ക് ഇന്‍ബോക്‌സിലൂടെ പ്രൊപ്പോസലുകള്‍ വരുന്നുണ്ടെന്നും ഹിമ വെളിപ്പെടുത്തി. പിന്നാലെ നടി ഹണി റോസിനെക്കുറിച്ചും നടിക്ക് ലഭിക്കുന്ന സ്വീകാര്യതയെക്കുറിച്ചുമൊക്കെ ഹിമ സംസാരിക്കുന്നുണ്ട്.

Hima Shankar

പണ്ടൊക്കെ സെറ്റും മുണ്ടുമായിരുന്നു വേഷം. കുറച്ച് തടിയുള്ളവര്‍ അതിട്ട് കാണുമ്പോള്‍ ഭംഗിയാണെന്നും ഹിമ പറയുന്നു. അത്തരത്തില്‍ ഭംഗിയുള്ള നടിയായിരുന്ന ജയഭാരതി. പക്ഷേ അവരുടെ ബോഡി ഒരുതരത്തില്‍ കാമം ഉണര്‍ത്തുന്ന ബോഡിയാണെന്നും ഹിമ അഭിപ്രായപ്പെടുന്നു. അന്ന് അതിഷ്ട്ടപെട്ട ആളുകളുടെ പിന്തലമുറക്കാര്‍ ആയിരിക്കും ഹണി റോസിനെ കാണുന്നത് എന്നാണ് ഹിമ അഭിപ്രായപ്പെടുന്നത്.

അതേസമയം, അങ്ങനെ പ്രോജക്ട് ചെയ്തിട്ടാണ് ആളുകളുടെ ഇഷ്ടം കിട്ടുന്നതെങ്കില്‍ അങ്ങനെ ആകുന്നതില്‍ എന്ത് തെറ്റാണു പറയാനുള്ളത് എന്നും ഹിമ ചോദിക്കുന്നു. ആസ്വാദകരെ തൃപ്തി പെടുത്തുകയാണല്ലോ ഒരു എന്റര്‍ടെയിനര്‍ ചെയ്യുന്നത്. അതില്‍ അവര്‍ക്ക് ചമ്മല്‍ ഇല്ലെങ്കില്‍ പിന്നെ എന്താണ് എന്നും ഹിമ ചോദിക്കുന്നു. ഹണി റോസ് ചമ്മല്‍ ഇല്ലാതെയാണ് അവരുടെ ശരീരം പ്രദര്‍ശിപ്പിക്കുന്നതെങ്കില്‍ അത് അവരുടെ ആത്മവിശ്വാസമാണെന്നും അതില്‍ തനിക്ക് അവരോട് ബഹുമാനമുണ്ടെന്നും ഹിമ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X