സമ്പാദ്യം മുഴുവന്‍ പോയി, രഞ്ജിനി ചേച്ചി ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്തേനെ; വിങ്ങലോടെ ജാന്‍മണി

ബിഗ് ബോസിലൂടെയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി ദാസിനെ മലയാളികള്‍ അറിയുന്നത്. അസം സ്വദേശിയാണ് ജാന്‍മണി. മലയാളം ശരിക്കും പഠിച്ചെടുക്കാന്‍ സാധിച്ചില്ലെങ്കിലും കേരളത്തേയും മലയാളികളേയും പൂര്‍ണമായും ഉള്‍ക്കൊള്ളാനും അവരില്‍ ഒരാളായി മാറാനും ജാന്‍മണിയ്ക്ക് സാധിച്ചിട്ടുണ്ട്. മഞ്ജു വാര്യരും ഭാവനയുമടക്കം മലയാള സിനിമയിലെ വലിയ താരങ്ങളുടെ പ്രിയപ്പെട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ജാന്‍മണി.

എന്നാല്‍ ജാന്‍മണിയുടെ ജീവിതം എല്ലായിപ്പോഴും ഇങ്ങനെയായിരുന്നില്ല. കൊറോണ സമയത്തുണ്ടായ ബിസിനസ് നഷ്ടം കാരണം തനിക്ക് എല്ലാം നഷ്ടമായെന്നാണ് ജാന്‍മണി പറയുന്നത്. അന്ന് താന്‍ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നും ജാന്‍മണി പറയുന്നു. രഞ്ജിനി ഹരിദാസാണ് തന്നെ അന്ന് രക്ഷിച്ചതെന്നും ജാന്‍മണി പറയുന്നു. കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജാന്‍മണി മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Jaanmoni Das

അത് ഓര്‍ക്കാതിരിക്കുന്നതാണ് നല്ലത്. ആളുകള്‍ ഒരു സൈഡ് മാത്രമേ കാണുകയുള്ളൂ. എനിക്ക് കുറേ ബുദ്ധിമുട്ടുകള്‍ ഇപ്പോഴും ഉണ്ട്. വന്ന സമയം മുതല്‍ എന്റെ കൈ പിടിച്ച് വഴി കാണിക്കാന്‍ ആരും ഉണ്ടായിട്ടില്ല. ജാനു ഇങ്ങനെ പോകണം എന്ന് പറയാന്‍ ആരുമുണ്ടായിരുന്നില്ല. ഞാന്‍ സ്വന്തമായിട്ടാണ് എല്ലാം ചെയ്തത്. ജീവിതത്തില്‍ രണ്ട് മൂന്ന് പേര്‍ എന്റെ കൂടെയുണ്ട്. അതില്‍ ഞാന്‍ സന്തുഷ്ടയാണ്. അസമില്‍ എന്റെ ചേച്ചി എല്ലാത്തിനും കൂടെയുണ്ടായിരുന്നു. ഇവിടെ വന്ന ശേഷം എനിക്ക് കൂടെ എല്ലായിപ്പോഴും രഞ്ജിനി ചേച്ചി ഉണ്ടായിട്ടുണ്ട്. പിന്നെ രണ്ട് മൂന്ന് സുഹൃത്തുക്കളുണ്ട്. ഇതൊരു കുടുംബമാണ്.

ജീവിതത്തില്‍ കുറേ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ട്. കൊറോണയുടെ ഒരു മാസം മുമ്പാണ് ഞാന്‍ ബ്രൈഡല്‍ ബുട്ടീക് തുടങ്ങുന്നത്. ഫെബ്രുവരി 24 ല്‍ ഉദ്ഘാടനം, മാര്‍ച്ച് 23 ആയപ്പോഴേക്കും ലോക്ക്ഡൗണ്‍ ആയി. എന്റെ സേവിംഗ്സ് മുഴുവന്‍ പോയി. മൊത്തം പോയി. ലോക്ക്ഡൗണ്‍ കഴിഞ്ഞപ്പോള്‍ തിരിച്ചു പിടിക്കാന്‍ പറ്റിയില്ല. പാര്‍ട്ണേഴ്സുമായി പ്രശ്നമായി. സെറ്റില്‍മെന്റും കേസുമായി തലവേദനയായി. അവരുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിലും ഞാന്‍ അത് തന്നെ ചെയ്തേനെ. എന്റെ സുഹൃത്തുക്കളായിരുന്നു. സൗഹൃദത്തില്‍ ബിസിനസ് കയറ്റാന്‍ പാടില്ല.

എന്റെ കസ്റ്റമേഴ്സ് കൂടുതലും വിദേശത്തുള്ളവരായിരുന്നു. പക്ഷെ അവര്‍ ഇവിടെ വന്ന് കല്യാണം കഴിക്കുന്നത് നിന്നു. അങ്ങനെ ക്ലൈന്റ്സിന്റെ ആ സെക്ഷന്‍ തന്നെ പോയി. ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗുകള്‍ ഇല്ലാതായി. എന്റെ 300 ലധികം കല്യാണങ്ങളാണ് ക്യാന്‍സല്‍ ആയിപ്പോയത്. സേവിംഗ്സും പോയി. രണ്ട് വര്‍ഷത്തെ ജീവിതം വളരെ മോശമായിരുന്നു. ഒരു പ്രശ്നവുമില്ലാതെ പോയിരുന്നതാണ്. ഒന്നും ഇല്ലാതായി.

Jaanmoni Das

ആ സമയത്ത് രഞ്ജിനി ചേച്ചി ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരുപക്ഷെ ആത്മഹത്യ ചെയ്തേനെ. എല്ലാ രാത്രിയും ഇരുന്ന് കരയും. കുറേ ആളുകള്‍ എന്നെ സഹായിച്ചിട്ടുണ്ട്. പക്ഷെ കുറേ ആളുകള്‍ എന്നെ ബുദ്ധിമുട്ടിച്ചുണ്ട്. മൂന്ന് നാല് കേസാണ് എന്റെ തലയില്‍ വന്നത്. ഞാന്‍ ദൈവ വിശ്വാസിയാണ്. അതൊക്കെ തിരിച്ചു കൊടുക്കാന്‍ കുറച്ച് സമയം എടുത്തേക്കും. പക്ഷെ ഞാന്‍ ആരേയും പറ്റിക്കില്ല. ബിഗ് ബോസിന് ശേഷമാണ് ജീവിതം സെറ്റായത്. അതിന് മുമ്പ് ഞാന്‍ ജോലി ചെയ്യുകയായിരുന്നു. പക്ഷെ സേവിംഗ്സ് ഉണ്ടാക്കാനായിരുന്നില്ല. മൊത്തം സേവിംഗ്സുമാണ് ആ ബിസിനസിന് കൊടുത്തത്. ലോക്ക്ഡൗണ്‍ ഇല്ലായിരുന്നുവെങ്കില്‍ വലിയ വിജയമായേനെ ബിസിനസ്.

നമ്മുടെ കൂടെയുള്ള പലരും നമ്മുടെ കയ്യില്‍ ഒന്നുമില്ലാതാകുമ്പോള്‍ കൂടെ ഉണ്ടാകില്ലെന്ന് അപ്പോഴാണ് ഞാന്‍ മനസിലാക്കിയത്. എന്റെ കൂടെ താമസിക്കുകയും അങ്ങനെ വലിയ മേക്കപ്പ് ആര്‍ട്ടിസ്റ്റായി മാറിയവര്‍വരെയുണ്ട്.

Read more about: ranjini haridas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X