അച്ഛന്റെ മദ്യപാനം, വൈറലാക്കിയ ബിക്കിനി ഫോട്ടോഷൂട്ട്; ബിഗ് ബോസ് താരം ജാനകിയുടെ ജീവിതം
ബിഗ് ബോസിലൂടെ താരങ്ങളായി മാറിയ ഒരുപാട് പേരുണ്ട്. സിനിമയിലും സീരിയലിലുമൊന്നും അഭിനയിച്ചിട്ടും കിട്ടാത്ത പേരും പ്രശസ്തിയും ബിഗ് ബോസിലൂടെ നേടിയെടുത്തവര്‍ ഒരുപാട്. ബിഗ് ബോസ് പോലെ ചര്‍ച്ചയാകുന്ന ജനപ്രീയ പരിപാടിയില്‍ ശ്രദ്ധിക്കപ്പെടാന്‍ സാധിച്ചാല്‍ അത് നേടിക്കൊടുക്കുന്ന റീച്ച് വളരെ വലുതായിരിക്കും. അങ്ങനെ ജനപ്രീയരമായി മാറിയ ഒരുപാട് പേരുണ്ട്. അതിലൊരാളാണ് ജാനകി സുധീര്‍.
നേരത്തെ തന്നെ അഭിനയത്തിലും മോഡലിംഗിലും ജാനകി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ജാനകിയെ മലയാളികള്‍ അടുത്തറിയുന്നത് ബിഗ് ബോസിലൂടെയാണ്. ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലാണ് ജനകി മത്സരാര്‍ത്ഥിയായി എത്തുന്നത്. തുടക്കത്തില്‍ തന്നെ പുറത്തായെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടാന്‍ ജാനകിയ്ക്ക് സാധിച്ചിരുന്നു. ജാനകിയെ തിരികെ കൊണ്ടു വരണമെന്ന് അകത്തുള്ളവരും പുറത്തുള്ളവരും പറഞ്ഞിരുന്നു.

മുമ്പൊരിക്കല്‍ ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതകഥ ജാനകി തുറന്ന് പറഞ്ഞിരുന്നു. തന്റെ കുട്ടിക്കാലത്തെക്കുറിച്ചും മോഡലിംഗിനെക്കുറിച്ചുമെല്ലാം ജാനകി അന്ന് മനസ് തുറന്നിരുന്നു. തിരുവനന്തപരും വെഞ്ഞാറമൂട് സ്വദേശിയാണ് ജാനകി. അഭിനയവും മോഡലിംഗുമൊക്കെ കരിയറാക്കാന്‍ തീരുമാനിച്ചതോടെയാണ് കൊച്ചിയിലേക്ക് താമസം മാറുന്നത്.
എട്ട് വര്‍ഷം മുമ്പാണ് ജനകിയുടെ അച്ഛന്‍ മരിക്കുന്നത്. ഇപ്പോള്‍ അമ്മയും സഹോദരിയുമാണ് വീട്ടിലുള്ളത്. ജാനകിയാണ് ഇളയമകള്‍. അഭിനേത്രിയാവുക എന്ന മോഹം ജാനകിയുടെ മനസില്‍ മുളയ്ക്കുന്നത് സ്‌കൂള്‍ കാലഘട്ടത്തിലാണ്. ഇന്ന് യൂത്ത് ഫെസ്റ്റിവല്‍ ഉദ്ഘാടനത്തിന് വരുന്ന താരങ്ങളേയും അവരെ എല്ലാവരേയും ആരാധനയോടെ നോക്കി നില്‍ക്കുന്നതുമൊക്കെയാണ് ജാനകിയുടെ മനസില്‍ ഒരുനാള്‍ തനിക്കും താരമാകണമെന്ന ചിന്ത ജനിപ്പിക്കുന്നത്.
തന്റെ കുട്ടിക്കാലത്തെക്കുറിച്ചും ജനകി സംസാരിക്കുന്നുണ്ട്. അത്ര സുഖകരമല്ലാത്ത ബാല്യമായിരുന്നു ജാനകിയുടേത്. അച്ഛന്റെ മദ്യാപനം ആയിരുന്നു കാരണം. അതിനാല്‍ പഠനത്തില്‍ ശ്രദ്ധിക്കാന്‍ പോലും സാധിച്ചില്ല. പ്ലസ് ടു വരെ ഒരു പരീക്ഷയും പഠിച്ചെഴുതിയിരുന്നില്ലെന്നും പഠനം കൊണ്ട് ഒന്നുമാവാന്‍ പോവില്ലെന്ന് അറിയാമായിരുന്നു എന്നുമായിരുന്നു ജാനകി പറയുന്നത്. അഭിനേത്രിയാവുക എന്ന സ്വപ്‌നത്തിലേക്കുള്ള യാത്രയെക്കുറിച്ചും ജാനകി സംസാരിക്കുന്നുണ്ട്.
സാധാരണക്കാരിയായ ജാനകിയ്ക്ക് അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും എങ്ങനെ അതിലേക്ക് എത്താം എന്നറിയില്ലായിരുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ ഒരു മാസികയില്‍ തന്റെ മുഖം കവര്‍ ചിത്രമായി വന്നിരുന്നു. അതിന് ശേഷം അവസരങ്ങള്‍ വന്നെങ്കിലും താന്‍ ചെറുതായതിനാല്‍ നഷ്ടമായെന്നാണ് ജാനകി പറയുന്നത്. പിന്നീട് കൊച്ചിയിലേക്ക് മാറുകയായിരുന്നു. തുടര്‍ന്ന് മോഡലിംഗും സീരിയലുമൊക്കെ ചെയ്തു തുടങ്ങി. ഇക്കാലത്താണ് ചങ്ക്‌സില്‍ അഭിനയിക്കുന്നതും.
ഇതിനിടെയാണ് ജാനകി സോഷ്യല്‍ മീഡിയയില്‍ താരമായി മാറുന്നത്. അതിന് വഴിയൊരുക്കിയത് ഒരു ബിക്കിനി ഫോട്ടോഷൂട്ടായിരുന്നു. അതിന് ശേഷം തന്നെ തേടി അവസരങ്ങളെത്തി. കുറച്ച് എക്സ്പോസ്ഡും ബോള്‍ഡായിട്ടുള്ളതുമായ ക്യാരക്ടറുകളാണ് തനിക്ക് അന്ന് ലഭിച്ചിരുന്നതെന്നും ജാനകി പറയുന്നു. അങ്ങനെ പോകുന്നതിനിടെയാണ് ബിഗ് ബോസ് എത്തുന്നത്. കൂടുതല്‍ ആളുകള്‍ അറിയുന്ന താരമാകണം എന്ന ആഗ്രഹം തന്നെയാണ് ജാനകിയെ ബിഗ് ബോസിലെത്തിക്കുന്നത്.

ഷോയില്‍ ഒരാഴ്ചയേ നില്‍ക്കാനായുള്ളൂവെങ്കിലും ഞാന്‍ ആഗ്രഹിച്ചത് നേടിയെടുത്താണ് അവിടെ നിന്നും ഇറങ്ങിയത്. എന്നെ കൂടുതല്‍ പേര്‍ അറിയണമെന്നുണ്ടായിരുന്നു. അത് യാഥാര്‍ത്ഥ്യമായി എന്നാണ് തന്റെ ബിഗ് ബോസ് യാത്രയെക്കുറിച്ച് ജാനകി പറയുന്നത്. മോഹന്‍ലാലിനൊപ്പം സ്റ്റേജ് പങ്കിടാന്‍ സാധിച്ചതിനെക്കുറിച്ചും ജാനകി സംസാരിക്കുന്നുണ്ട്.
അതേസമയം അഭിനേത്രിയാകാനുള്ള തന്റെ തീരുമാനത്തെ ചിലര്‍ എതിര്‍ത്തിരുന്നുവെന്നും ജാനകി പറയുന്നു. ''അമ്മയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. അതൊന്നും നടക്കുന്ന കാര്യമല്ല, എന്തിനാണ് അതിലേക്ക് പോവുന്നതെന്നായിരുന്നു അവരുടെ ചോദ്യങ്ങള്‍. അന്ന് എവിടെയും എത്തില്ലെന്ന് പറഞ്ഞവര്‍ നീ രക്ഷപ്പെടുമെന്ന് അന്നേ അറിയാമായിരുന്നുവെന്നാണ് ഇന്ന് പറയുന്നത്'' എന്നാണ് ജാനകി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ജാനകി. ഈയ്യടുത്ത് ജാനകി പങ്കുവച്ച ബോള്‍ഡ് ചിത്രങ്ങളും വൈറലായിരുന്നു.


Click it and Unblock the Notifications