For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യമായി പോണ്‍ കാണുന്നത് 21-ാം വയസില്‍, മദ്യവും ആ പ്രായത്തില്‍, ഇതാണ് ഇഷ്ട ബ്രാന്റ്; തുറന്ന് പറഞ്ഞ് ജാനകി

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4ലൂടെയാണ് മലയാളികള്‍ ജാനകി സുധീറിനെ പരിചയപ്പെടുന്നത്. ഷോയില്‍ നിന്നും ആദ്യം തന്നെ പുറത്തായെങ്കിലും മറ്റ് താരങ്ങളും പ്രേക്ഷകരുമൊക്കെ ജാനകി ബിഗ് ബോസില്‍ തുടരാന്‍ അര്‍ഹയാണെന്നും ജെനുവിന്‍ ആണെന്നും അഭിപ്രായപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയിയല്‍ തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടെ തരംഗമായി മാറാറുണ്ട് ജാനകി.

  Also Read: ചോദിച്ചാല്‍ താല്‍പര്യമുണ്ടെങ്കില്‍ കാമത്തിന് വേണ്ടി പ്രണയം നടിക്കേണ്ട; ആദ്യ പ്രണയം ഡിഗ്രി കാലത്ത്: ജാനകി

  ഇപ്പോഴിതാ തന്റെ സിനിമയുമായി എത്തുകയാണ് ജാനകി സുധീര്‍. ഹോളി വൂണ്ട് എന്ന ചിത്രവുമായാണ് ജാനകി എത്തുന്നത്. ഒടിടി റിലീസായ ചിത്രം സംസാരിക്കുന്നത് ലെസ്ബിയന്‍ പ്രണയകഥയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ വച്ച് ജാനകി പങ്കുവച്ച വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.

  തന്റെ മനസിലുള്ളത് തുറന്ന് പറയാന്‍ മടിയില്ലാത്ത വ്യക്തിയാണ് ജാനകി എന്നത് ബിഗ് ബോസില്‍ വച്ചു തന്നെ പ്രേക്ഷകര്‍ മനസിലാക്കിയത്. തന്റെ സിനിമ സംസാരിക്കുന്ന വിഷയം പോലെ തന്നെ ബോള്‍ഡാണ് താനുമെന്നാണ് ജാനകി ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ വ്യ്കതമാക്കുന്നത്. ആ വാക്കുകള്‍ വായിക്കാം വിശദമായി തുടര്‍ന്ന്.


  ആദ്യമായി മദ്യം കഴിച്ചത് ഏത് വയസ്സില്‍ ആണെന്നായിരുന്നു ജാനകിയുടോ ചോദിച്ചത്. ഇതിന് താരം മറുപടി നല്‍കിയത് ഇരുപത്തിയൊന്ന് - ഇരുപത്ത് രണ്ട് വയസ്സില്‍ എന്നായിരുന്നു. ബിയര്‍ ആണ് ആദ്യം കഴിച്ചു നോക്കിയതെന്നും ജാനകി തുറന്ന് പറഞ്ഞു. കൂട്ടുകാര്‍ക്കൊപ്പമുള്ള ഒരു നേരം പോക്കായിരുന്നു അതെന്നും ജാനകി പറയുന്നുണ്ട്. തനിക്ക് ഇഷ്ടമുള്ള ബ്രാന്റ് മദ്യം ബക്കാര്‍ഡിയാണെന്നും എന്നാല്‍ ഇപ്പോള്‍ വര്‍ക്കൗട്ടും കാര്യങ്ങളുമൊക്കെയുള്ളതിനാല്‍ കഴിക്കാറില്ലെന്നും ജാനകി പറയുന്നുണ്ട്.


  ആദ്യമായി പോണ്‍ വീഡിയോ കണ്ടത് എപ്പോഴാണെന്ന ചോദ്യത്തിനും ജാനകി മറുപടി പറയുന്നുണ്ട്. അതും ഇരുപത്തിയൊന്ന്- ഇരുപത്തി രണ്ട് വയസ്സില്‍ തന്നെയാണെന്നായിരുന്നു ജാനകിയുടെ മറുപടി. എന്നാല്‍ ഏതായിരുന്നു ആദ്യമായി കണ്ട പോണ്‍ സിനിമ എന്ന് ഇപ്പോള്‍ ഓര്‍മയില്ലെന്നും ജാനകി പറഞ്ഞു. പിന്നീട് തന്റെ ശരീരത്തില്‍ ഏറ്റവും ഇഷ്ടം കണ്ണുകളാണെന്നും ജാനകി പറയുന്നുണ്ട്.


  നിരന്തരം സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണങ്ങള്‍ നേരിടേണ്ടി വരാറുണ്ട് ജാനകിയ്ക്ക്. പക്ഷെ ആ കമന്റുകള്‍ ഒന്നും തന്നെ ബാധിക്കാറില്ലെന്നാണ് ജാനകി പറയുന്നത്. കമന്റുകള്‍ ൃ നോക്കാറില്ല. ഇഷ്ടപ്പെട്ട ഫോട്ടോകള്‍ ആണ് ഞാന്‍ എന്റെ ഇന്‍സ്റ്റഗ്രാം പേജ് വഴി പോസ്റ്റ് ചെയ്യുന്നത്. അതിന് താഴെ വരുന്ന കമന്റുകള്‍ കുത്തിയിരുന്ന് നോക്കുന്ന ശീലം എനിക്കില്ലെന്നും ജാനകി പറഞ്ഞു.

  ചങ്ക്‌സിലൂടെയാണ് ജാനകി സുധീര്‍ വെള്ളിത്തിരിയില്‍ എത്തുന്നത്. പിന്നീട് ദുല്‍ഖര്‍ നായകനായ ഒരു യമണ്ടന്‍ പ്രേമ കഥയിലും ജാനകി സുധീര്‍ വേഷമിട്ടു. ഹോളിവൂണ്ടാണ് ജാനകിയുടെ പുതിയ സിനിമ. അമൃത വിനോദ്, സാബു പ്രൗദീന്‍ എന്നിവരാണ് ചിത്രത്തില്‍ ജാനകിക്ക് പുറമെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത് സന്ദീപ് ആര്‍ നിര്‍മിക്കുന്ന സിനിമയാണ് ഹോളിവൂണ്ട്. പോള്‍ വിക്ലിഫ് ആണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിനെതിരെയുള്ള വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്ന് ജാനകി നേരത്തെ തന്നെ വ്യക്തമാക്കുന്നുണ്ട്.

  Recommended Video

  Janaki Sudheer Reveals: ബിഗ്ഗ്‌ബോസിന്റെ യഥാർത്ഥ വിജയിയെ കുറിച്ച് Biggboss ജാനകി സുധീർ


  ഏറെ വിവാദങ്ങള്‍ക്കുശേഷം ചിത്രം ആഗസ്റ്റ് 12ന് ഒടിടി പ്ലാറ്റ്‌ഫോമായ എസ്.എസ് ഫ്രെയിമ്‌സിലൂടെ പ്രേക്ഷകരിലേക്ക് എത്തും. ചിത്രത്തിന്റെ ട്രെയിലര്‍ ചര്‍ച്ചയായി മാറിയിരുന്നു. ചിത്രത്തിലെ രംഗങ്ങള്‍ക്കെതിരെ സദാചാരവാദികളും മറ്റും രംഗത്തെത്തിയിരന്നു. അതേസമയം ജാനകിയുടേതായി പുറത്തിറങ്ങാനുള്ള മറ്റൊരു പ്രധാന ചിത്രം ഈറന്‍നിലാവാണ്. തേനും വയമ്പും തുടങ്ങിയ സീരിയലുകളിലൂടെയും ജാനകി സുധീര്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ നടിയാണ്. ബിഗ് ബോസിലൂടെയാണ് കൂടുതല്‍ ശ്രദ്ധ നേടുന്നത്. ഷോയിലേക്ക് തിരികെ വരണമെന്ന് ആഗ്രഹിക്കുന്ന താരം ആരെന്ന ചോദ്യത്തിന് പലരും ജാനകിയുടെ പേരായിരുന്നു പറഞ്ഞിരുന്നത്.

  Read more about: bigg boss
  English summary
  Bigg Boss Fame Janaki Sudheer's Holy Wound Releases This Week She Talks About Her Firsts
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X