ഫ്രണ്ട്‌സ് വിത്ത് ബെനഫിറ്റിനുണ്ടോന്ന് ഞാന്‍ ചോദിച്ചെന്ന്; ചതിച്ചത് സഹോദരനെ പോലെ കണ്ട യൂട്യൂബര്‍
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന്‍. തുടക്കം മുതല്‍ ഒടുക്കം വരെ ഷോയിലെ ഏറ്റവും വലിയ കണ്ടന്റ് മേക്കേഴ്‌സില്‍ ഒരാളായിരുന്നു ജാസ്മിന്‍. വിന്നറാകുമെന്ന് പലരും പ്രതീക്ഷിച്ചിരുന്ന ജാസ്മിന് പക്ഷെ മൂന്നാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധങ്ങളും ഉയര്‍ന്നു വന്നിരുന്നു.
ഇപ്പോഴിതാ താന്‍ ബിഗ് ബോസിലായിരുന്ന കാലത്ത് തനിക്കെതിരെ നിരന്തരം വീഡിയോകള്‍ ചെയ്തിരുന്ന യൂട്യൂബര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിന്‍. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജാസ്മിന്‍ മനസ് തുറന്നത്. താന്‍ സഹോദരനെ പോലെ കണ്ടയാളാണ് തന്നെക്കുറിച്ച് ഇല്ലാത്തത് പറഞ്ഞതെന്നാണ് ജാസ്മിന്‍ പറയുന്നത്. ജാസ്മിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഈ പറയുന്ന പയ്യന്‍ രണ്ടു മൂന്ന് പേരോട് പറഞ്ഞ കാര്യമാണ്. ഞാന്‍ ഇവനോട് ഫ്രണ്ട്‌സ് ബിത്ത് ബെനഫിറ്റ്‌സിന് താല്‍പര്യമുണ്ടോ എന്ന് ചോദിച്ചുവെന്ന്. അവന് ജാസ്മിനോട് ഇഷ്ടമുണ്ടായിരുന്നുവെന്നും ജാസ്മിനെ വളക്കണമെന്നും ആരോടൊക്കെയോ പറഞ്ഞിരുന്നു. നിനക്ക് ഫോളോവേഴ്‌സ് കുറവാണല്ലോ എന്ന് ഞാന്‍ കളിയാക്കിയെന്നും പറഞ്ഞിരുന്നു. എന്റെ അമ്മച്ചിയാണേ ഞാന്‍ അങ്ങനെ പറഞ്ഞതായി ഓര്‍ക്കുന്നില്ല. ഞാന്‍ ഒരിക്കലും അങ്ങനെ പറയത്തുമില്ല. അതിനാല്‍ എന്നോടുള്ള പ്രതികാരം ചെയ്യണം എന്ന് ഈ പയ്യന്‍ രണ്ട് ചിലരോട് പറഞ്ഞത് ഞാന്‍ ഇപ്പോഴാണ് അറിയുന്നത്.
ഈ പുള്ളിയ്ക്ക് എന്തിന്റെ പ്രശ്‌നമാണെന്ന് എനിക്കറിയില്ല. ഈ വ്യക്തിയ്ക്ക് ഞാന്‍ ഈ നിമിഷം വരെ ഒരു ഹായ് പോലും ഇട്ടിട്ടില്ല. ജീവിതത്തില്‍ ഞാന്‍ ഇത്രയും വെറുത്ത മറ്റൊരു മനുഷ്യനില്ല. ഞാന്‍ എന്റെ ആങ്ങളയെ പോലെ കണ്ടവനാണ്. ഞാന്‍ പലരോടും പറഞ്ഞിട്ടുണ്ട് ഈ പയ്യന്‍ എനിക്കൊരു ആങ്ങളെ പോലെയാണെന്ന്. അവനോടും ഞാനത് പറഞ്ഞിട്ടുണ്ട്. അങ്ങനെ ഞാന്‍ ഏല്‍പ്പിച്ചു പോയത്. ആ അവനാണ് ഇങ്ങനൊക്കെ പറയുന്നത്. അതാണ് പ്രശ്‌നം.
ആദ്യം പിന്തുണച്ചത് ഞാന്‍ ഇത്രയും ഏല്‍പ്പിച്ച് പോയതല്ലേ, അതില്‍ നിന്നും പെട്ടെന്ന് മാറി നെഗറ്റീവ് ആയാല്‍ എല്ലാവര്‍ക്കും സംശയം തോന്നുമല്ലോ. അതുകൊണ്ടാകാം. പതിയെ ചെയ്യുന്നതിനാല്‍ എന്റെ വീട്ടില്‍ കയറാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്റെ വീട്ടില്‍ കയറി എന്റെ ലാപ് ടോപ്പില്‍ കുത്തി സാധനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് ഞാന്‍ വീട്ടുകാര്‍ക്ക് കൊടുത്ത വാക്കിന്റെ പുറത്താണ്. അതിനാല്‍ ആദ്യമേ നെഗറ്റീവ് അടിച്ചാല്‍ അത് കിട്ടില്ലല്ലോ. അതുകൊണ്ടാകാം പതുക്കെ ചെയ്യാം എന്ന് കരുതിയത്.

വ്യൂവര്‍ഷിപ്പിന് വേണ്ടിയാണോ ചെയ്തത് എന്നും അറിയില്ല. ഈ വ്യക്തിയെ ഒരു തരത്തിലും ബന്ധപ്പെടാന്‍ പിന്നീട് ഞാന്‍ ശ്രമിച്ചിട്ടില്ല. എന്നെക്കൊണ്ട് ഒരുപക്ഷെ അത് കൈകാര്യം ചെയ്യാനാകില്ല. ഞാന്‍ എത്ര വിചാരിച്ചാലും കൂളായി കൈകാര്യം ചെയ്യാന്‍ പറ്റില്ല.
ബിഗ് ബോസില്‍ പോകാന്‍ നേരം ഞാന്‍ പലരോടും പറഞ്ഞിട്ടുണ്ട്, ഇതൊക്കെ എനിക്ക് സിമ്പിളാണ് കാരണം ജീവിതം എന്നെ കുറേ പഠിപ്പിച്ചിട്ടുണ്ട് എന്ന്. പക്ഷെ ബിഗ് ബോസ് എന്നെ പഠിപ്പിച്ചത് പോലെ ജീവിതം എന്നെ പഠിപ്പിച്ചിട്ടില്ല. ബിഗ് ബോസ് എന്നെ ജീവിതം പഠിപ്പിച്ചു. അകത്തും പുറത്തുമായി കുറേ കാര്യങ്ങള്‍ പഠിപ്പിച്ചു.


Click it and Unblock the Notifications