For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയാകാന്‍ ആണിനെ കല്യാണം കഴിക്കുമോ എന്ന് അവതാരക; ഏത് കാലത്താണ് ജീവിക്കുന്നതെന്ന് ജാസ്മിന്‍

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന്‍ എം മൂസ. വിന്നറാകാന്‍ വരെ സാധ്യതയുണ്ടായിരുന്ന താരമായിരുന്നു ജാസ്മിന്‍. എന്നാല്‍ ഷോയില്‍ നിന്നും സ്വയം പുറത്തേക്ക് പോവുകയായിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി വാക്കൗട്ട് ചെയ്ത താരമാണ് ജാസ്മിന്‍. എങ്കിലും ബിഗ് ബോസ് മലയാളം സീസണ്‍ 4 നെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് കടന്നു വരുന്ന ആദ്യത്തെ പേരുകളിലൊന്ന് ജാസ്മിന്റേതാകും.

  Also Read: പുഷ്പയ്ക്ക് ശേഷം വീണ്ടും തരംഗമാവാന്‍ സാമന്ത; യശോദ സിനിമയിലും ഐറ്റം സോംഗുള്ളതായി റിപ്പോര്‍ട്ട്

  തന്റെ നിലപാടുകളിലൂടേയും ടാസ്‌കുകളിലെ ഗംഭീര പ്രകടനങ്ങളിലൂടേയും ഒരുപാട് ആരാധകരെ സ്വന്തമാക്കാന്‍ ജാസ്മിന് സാധിച്ചിരുന്നു. ജാസ്മിന്റെ ജീവിത കഥയും വലിയ ചര്‍ച്ചയായി മാറിയിരുന്നു. ബോഡി ബില്‍ഡറും ഫിറ്റ്‌നസ് ട്രെയിനറുമൊക്കെയായ ജാസ്മിന്‍ സ്വവര്‍ഗാനുരാഗിയാണ്. ഇപ്പോഴിതാ തന്റെ സെക്ഷ്വാലിറ്റിയുമായി ബന്ധപ്പെട്ട് ജാസ്മിന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  കഴിഞ്ഞ ദിവസം കോമഡി സ്റ്റാര്‍സ് ഷോയില്‍ അതിഥിയായി ജാസ്മിന്‍ എത്തിയിരുന്നു. കുട്ടി അഖില്‍, നവീന്‍ അറക്കല്‍ എന്നിവര്‍ക്കൊപ്പമായിരുന്നു ജാസ്മിനെത്തിയത്. ഷോയില്‍ വച്ച് അവതാരക ജാസ്മിനോട് ചില ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു. ജാസ്മിന്‍ യഥാര്‍ത്ഥത്തില്‍ ഒരു സ്ത്രീയല്ലേ, എപ്പോഴെങ്കിലും അമ്മയാകണമെന്നോ കുട്ടികളുണ്ടാകണമെന്നോ തോന്നിയിട്ടുണ്ടോ എന്നും അപ്പോള്‍ ആണിനെ കല്യാണം കഴിക്കാന്‍ തയ്യാറാകുമോ എന്നുമായിരുന്നു അവതാരകയുടെ ചോദ്യം.

  അമ്മയാകാന്‍ ആണിനെ കല്യാണം കഴിക്കണം എന്നുണ്ടോ എന്നായിരുന്നു ജാസ്മിന്റെ മറു ചോദ്യം. നമ്മള്‍ ഏത് കാലത്താണ് ജീവിക്കുന്നത്. ഇത്രയും സാങ്കേതിക വിദ്യയൊക്കെ ഇവിടെയുണ്ട്. ഐവിഎഫ് ട്രീറ്റ്‌മെന്റിനെക്കുറിച്ച് കേട്ടിട്ടില്ലേ, അതുമല്ലെങ്കില്‍ ദത്ത് എടുക്കാലോ എന്നും ജാസ്മിന്‍ മറുപടി നല്‍കുന്നുണ്ട്. ജാസ്മിന്റെ മറുപടി സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

  Also Read: അമ്മയ്ക്ക് കല്യാണമെന്ന് പറഞ്ഞ് സൗഭാഗ്യ; എൻ്റെ രണ്ടാം വിവാഹത്തിന് മകൾക്ക് എതിർപ്പില്ലെന്ന് താര കല്യാൺ

  മീര റിയാസ് വരുമ്പോള്‍ ഇതുപോലെ ചോദിക്കരുത് നല്ല മറുപടി കിട്ടും ഇതേ ടിം സ്റ്റാര്‍ മ്യൂസിക് വന്നു ആര്യഎത്ര നല്ല രീതിയില്‍ ആണ് അവരോട് പെരുമാറിയത്, ഈ എപ്പിസോഡ് പുറത്തുവരുന്നതിനു മുന്‍പുവരെ മീര വിചാരിച്ചിരുന്നത്... മീര ജാസ്മിനെ എടുത്തിട്ട് അലക്കി... അതുകൊണ്ട് എപ്പിസോഡ് പുറത്തുവരുമ്പോള്‍ ഡോക്ടർ ഫാന്‍സ് മീരയെ സപ്പോര്‍ട് ചെയ്യും എന്നൊക്കെ ആയിരിക്കും... എപ്പിസോഡ് പുറത്തുവന്നുകഴിഞ്ഞപ്പോള്‍ ബിഗ്ഗ്ബോസ് ഇതുവരെ കാണാത്തവരുപോലും മീരയെ എയറില്‍ കേറ്റിനിര്‍ത്തിയേക്കുവ, കുറച്ചു വിവരം ഉള്ള ഒരു അവതാരകയെ വെക്കൂ..

  ജാസ്മിനെ അപമാനിക്കുമ്പോ അവള്‍ക്ക് എന്തോ സുഖം കിട്ടുന്നുണ്ടെന്ന് തോന്നുന്നു. ജാസ്മിന്‍ ജീവിതത്തോടും സമൂഹത്തോടും പടവെട്ടിയാണ് ഇന്ന് ആ സ്റ്റേജ് വരെ എത്തിയത്. ജാസ്മിന്റെ അയലത്തുപോലും നിന്ന് സംസാരിക്കാന്‍ കുറച്ചെങ്കിലും വിവരം വേണം. തറയെക്കാള്‍ വളിച്ച കോമഡിയും, സ്ത്രീകളെ വ്യഗ്യാര്‍ത്ഥത്തില്‍ അപനിക്കുകയും ചെയ്യുന്ന പ്രോഗ്രാം അവതാരികയില്‍ നിന്നും ഇതല്ലേ വരൂ, അമ്മയാകാന്‍ കല്യാണം കഴിക്കണം എന്ന് കരുതുന്നത്ര വിവരദോഷിയാണോ അവതാരക എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.

  Recommended Video

  Dr. Robin Crazy Fan Girl: റോബിനെ കാണാൻ മഴയത്തും എത്തിയ ഫാൻ ഗേൾ | *BiggBoss

  എന്തുകൊണ്ടാണ് തനിക്ക് ഷോയില്‍ വച്ച് മെന്റല്‍ ബ്രേക്ക് ഡൗണ്‍ ഉണ്ടായതെന്നും ജാസ്മിന്‍ പറയുന്നുണ്ട്. ചുറ്റുമുള്ള ടോക്‌സിസിറ്റിയും അടിയും വഴക്കുമൊക്കെ തന്നെ തളര്‍ത്തിയെന്നാണ് ജാസ്മിന്‍ പറഞ്ഞത്. റോബിനുമായി വഴക്കുണ്ടാകാന്‍ കാരണം റോബിന്‍ തന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി വഞ്ചിച്ചുവെന്നതാണെന്നും ജാസ്മിന്‍ പറയുന്നു. തന്നോട് ശബ്ദമുയര്‍ത്തി സംസാരിച്ചാല്‍ താനും തിരിച്ച് സംസാരിക്കുമെന്നും എന്നാല്‍ താന്‍ ദേഷ്യപ്പെടുന്നത് മാത്രമേ പുറത്ത് കാണിച്ചുള്ളൂവെന്നും ജാസ്മിന്‍ പറയുന്നുണ്ട്.

  English summary
  Bigg Boss Fame Jasmine Answers Her Dreams About Being A Mother In Comedy Stars
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X