For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാത്തിരുന്ന കൂടിക്കാഴ്ച്ച; മുന്‍ കാമുകിയെ പരിചയപ്പെടുത്തി ജാസ്മിന്‍; രണ്ട് വര്‍ഷത്തിന് അവര്‍ വീണ്ടും..

  |

  പ്രേക്ഷകര്‍ക്ക് നേരത്തെ അറിയാവുന്നവരെ കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കുന്ന ഷോയാണ് ബിഗ് ബോസ്. അതേസമയം, പ്രേക്ഷകര്‍ക്ക് അത്ര പരിചയമില്ലാതിരുന്നവരെ താരങ്ങളാക്കി മാറ്റുകയും ചെയ്യാറുണ്ട് ബിഗ് ബോസ്. പോയ സീസണിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ജാസ്മിന്‍ എം മൂസ. തന്റെ നിലപാടുകളിലും ശക്തമായ വ്യക്തത്വത്തിലൂടെയുമാണ് ജാസ്മിന്‍ ബിഗ് ബോസ് മലയാളം സീസണ്‍ 4ന്റെ ഐക്കണുകളിലൊന്നാിയ മാറിയത്.

  Also Read: 'പറഞ്ഞ് അവസാനിപ്പിക്കും മുമ്പ് അ​ദ്ദേഹം ഞങ്ങളെ വിട്ടുപോയി'; കൊച്ചുപ്രേമനെ കുറിച്ച് വിങ്ങിപൊട്ടി ഭാര്യ!

  തന്റെ ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് ജാസ്മിന്‍. വിവാഹ ജീവിതത്തില്‍ താന്‍ നേരിട്ട പ്രശ്‌നങ്ങളെക്കുറിച്ച് ബിഗ് ബോസില്‍ വച്ചും ജാസ്മിന്‍ മനസ് തുറന്നിരുന്നു. ലെസ്ബിയന്‍ ആയ ജാസ്മിന്റെ പ്രണയവും ബിഗ് ബോസ് വീട്ടില്‍ ചര്‍ച്ചയായിയിരുന്നു. തന്റെ കാമുകിയെക്കുറിച്ച് താരം ഷോയില്‍ വച്ച് മനസ് തുറന്നിരുന്നു.

  സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ജാസ്മിന്‍. ബിഗ് ബോസിന് പുറത്ത് വന്ന ശേഷവും ജാസ്മിന്‍ സോഷ്യല്‍ മീഡിയയിലൂടെ സജീവമായി തുടരുകയാണ്. തന്റെ പ്രണയതകര്‍ച്ചയെക്കുറിച്ചും ജാസ്മിന്‍ സംസാരിച്ചിരുന്നു. മോണിക്കയും താനും പിരിയാനുള്ള കാരണവും താരം വെളിപ്പെടുത്തിയിരുന്നു. ബിഗ്ഗ് ബോസ് ഹൗസില്‍ വച്ചുണ്ടായ ചില തുറന്ന് പറച്ചിലുകളും, മറ്റും തനിക്കെതിരേയും മോണിക്കയ്‌ക്കെതിരേയും സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ വരുത്തിവച്ചുവെന്നും ഇതാണ് പിരിയാന്‍ കാരണമെന്നുമാണ് ജാസ്മിന്‍ പറഞ്ഞത്.

  Also Read: പരിചയപ്പെട്ട് മൂന്ന് മാസത്തിനുള്ളിൽ ഭർത്താവിനോട് ഇഷ്ടം പറഞ്ഞു, കാത്തിരിക്കാൻ വയ്യായിരുന്നു; അനുരാധ പറയുന്നു

  മോണിക്കയുമായ പിരിഞ്ഞ ശേഷം ജാസ്മിന്‍ വീണ്ടുമൊരു റിലേഷന്‍ഷിപ്പിലേക്ക് കടന്നിട്ടില്ല. അതേസമയം തന്റെ കുടുംബത്തിനൊപ്പം വീണ്ടും ഒരുമിച്ചതിന്റേയും മറ്റും ചിത്രങ്ങള്‍ ജാസ്മിന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു കൂടിച്ചേരലിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ജാസ്മിന്‍. തന്റെ മുന്‍ കാമുകിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് ജാസ്മിന്‍ പങ്കുവച്ചിരിക്കുന്നത്.

  അവസാനം. ഏറ്റവും അധികം കാത്തിരുന്ന കൂടിച്ചേരല്‍ എന്നാണ് കൂടിച്ചേരലിനെ പറ്റി ജാസ്മിന്‍ പറയുന്നത്. തന്റെ വളര്‍ത്തുനായ ആയ സിയാലിനെ സമ്മാനിച്ചത് റിച്ചയാണെന്നാണ് ജാസ്മിന്‍ പറയുന്നത്. ആദ്യ ദിവസം മുതല്‍ അവള്‍ സിയാലോയ്ക്കൊപ്പം ഉണ്ടായിരുന്നു. ഞാനും റിച്ചയും ബ്രേക്കപ്പ് ആയതിന് ശേഷം രണ്ട് വര്‍ഷത്തോളം സിയാലോയും റിച്ചയും തമ്മില്‍ കണ്ടില്ല. അവര്‍ രണ്ട് പേരുടെയും കൂടിച്ചേരലിന് വഴിയൊരുക്കിയതില്‍ എനിക്ക് സന്തോഷം തോന്നുന്നു എന്നാണ് ജാസ്മിന്‍ പറയുന്നത്.


  ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് റിച്ച എന്ന മുന്‍ കാമുകിയെ ജാസ്മിന്‍ പരിചയപ്പെടുത്തിയത്. റിച്ചയുമായി ഡേറ്റിങില്‍ ആയിരുന്ന സമയത്തായിരുന്നുവത്രെ സിയാലോവിനെ ജാസ്മിന് കിട്ടിയത്. നീണ്ട രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം റിച്ചയുടെയും സിയാലോവിന്റെയും കൂടിക്കാഴ്ചയ്ക്ക് സാക്ഷിയായതിനെ കുറിച്ചാണ് ജാസ്മിന്‍ പറയുന്നത്. താരത്തിന്റെ സ്റ്റോറി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ഏറ്റവും ജനപ്രീയ താരങ്ങളില്‍ ഒരാളായിരുന്നു ജാസ്മിന്‍. ഫെെനല്‍ ത്രീയിലെത്താനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്ന, ഒരുപക്ഷെ വിന്നറാകാന്‍ വരെ സാധ്യതയുണ്ടായിരുന്നു ജാസ്മിന്. എന്നാല്‍ ജാസ്മിന്‍ ഷോയില്‍ നിന്നും സ്വയം പുറത്ത് പോവുകയായിരുന്നു. മാലയാളം ബിഗ് ബോസിന്റെ ചരിത്രത്തില്‍ ആദ്യമായി വാക്ക് ഔട്ട് നടത്തിയ താരമാണ് ജാസ്മിന്‍.

  ചുണ്ടില്‍ സിഗരറ്റും വച്ച് മുന്‍ വാതിലിലൂടെ പുറത്തേക്ക് ഇറങ്ങിപ്പോകുന്ന ജാസ്മിനെ ഷോയുടെ പ്രേക്ഷകർ ഒരുകാലത്തും മറക്കില്ല. സഹതാരത്തെ കയ്യേറ്റം ചെയ്തതിന് പുറത്തക്കിയ റോബിനെ തിരികെ കൊണ്ടു വരാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ചായിരുന്നു ജാസ്മിന്‍ ഷോയില്‍ നിന്നും പുറത്ത് പോയത്. തന്റെ നിലപാടിലുറച്ചാണ് ജാസ്മിന് ഗെയിം കളിച്ചതത്രയും അതിലൂടെ ധാരാളം ആരാധകരെ നേടിയെടുക്കാനും ജാസ്മിന് സാധിച്ചിരുന്നു. താരം സോഷ്യല്‍ മീഡിയയിലൂടെ ഫിറ്റ്നസ് ടിപ്പുകളും ഡയറ്റ് പ്ലാനുകളുമൊക്കെ നല്‍കി സജീവമായി തന്നെയുണ്ട്.

  English summary
  Bigg Boss Fame Jasmine Introduces Her Old Girlfriend Richa Who Gifted Her Ciao
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X