ഗബ്രിയ്‌ക്കൊപ്പമുള്ള ട്രിപ്പിന് പിന്നാലെ കുടുംബവുമായി ട്രിപ്പ്; ലോജിക് കിട്ടിയെന്ന് കമന്റ്; ജാസ്മിന്റെ മറുപടി
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന്‍ ജാഫര്‍. തുടക്കം മുതല്‍ അവസാന നാള്‍ വരെ ശക്തമായ ആധിപത്യം ഷോയില്‍ നേടിയെടുക്കാന്‍ ജാസ്മിന് സാധിച്ചിരുന്നു. വിന്നറായി മാറാന്‍ സാധിച്ചില്ലെങ്കിലും ബിഗ് ബോസ് മലയാളം സീസണ്‍ 6 എന്നും ഓര്‍മ്മിക്കപ്പെടുക ജാസ്മിന്റെ പേരിലായരിക്കും. തന്റെ സൗഹൃദങ്ങളുടെ പേരില്‍ ബിഗ് ബോസ് വീടിന്റെ അകത്തും പുറത്തും ഒരുപാട് വേട്ടയാടലുകളും ജാസ്മിന് നേരിടേണ്ടി വന്നിട്ടുണ്ട്. ജാസ്മിന്റെ നിലപാടുകളും വിമര്‍ശിക്കപ്പെട്ടു.
എന്നാല്‍ അതിനെയെല്ലാം മറി കടന്നു കൊണ്ട് ജീവിതത്തില്‍ മുന്നോട്ട് പോവുകയാണ് ജാസ്മിന്‍. വിവാദമായി മാറിയ ഗബ്രിയുമായുള്ള സൗഹൃദം ഷോ കഴിഞ്ഞും യാതൊരു കോട്ടവും തട്ടാതെ തുടരുന്നുണ്ട് ജാസ്മിന്‍. തന്റെ കുടുംബത്തോടൊപ്പവും ചേര്‍ന്നു നിന്നു തന്നെയാണ് ജാസ്മിന്‍ മുന്നോട്ട് പോകുന്നത്. ഇപ്പോഴിതാ ജാസ്മിന്‍ പങ്കുവച്ച വീഡിയോ വൈറലായി മാറുകയാണ്. കുടുംബസമേതം നടത്തിയ യാത്രയില്‍ നിന്നുള്ള വീഡിയോയാണ് ജാസ്മിന്‍ പങ്കുവച്ചിരിക്കുന്നത്.

എന്റെ കുടുംബമാണ് എനിക്ക് എല്ലാം എന്നു പറഞ്ഞാണ് ജാസ്മിന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ജാസ്മിന്റെ ഉപ്പയും ഉമ്മയും സഹോദരനുമുണ്ട്. പരസ്പരം കെട്ടിപ്പ്ിടിച്ചും പൊട്ടിച്ചിരിച്ചുമൊക്കെ യാത്ര ആസ്വദിക്കുകയാണ് ജാസ്മിനും കുടുംബവും. വീഡിയോയ്ക്ക് താഴെ കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.
'ജാസ്മിന്‍ ബിഗ്‌ബോസ്സില്‍ പറഞ്ഞ ഒരു കാര്യം ഇപ്പോ ഓര്‍മ വരുന്നു. ' എന്റെ കുടുംബത്തിന് ഞാനെ ഉണ്ടായിട്ടുള്ളൂ. ഇനി അങ്ങോട്ടും ഞാനേ ഉണ്ടവുള്ളൂ' കണ്ണുനിറഞ്ഞു. എന്നും ഇങ്ങനെ സന്തോഷത്തോടെ കഴിയാന്‍ സാധിക്കട്ടെ, കുടുംബത്തിന്റെ കുഞ്ഞിളം വാവ ആകുന്നതിലും ന്‌ല്ലൊരു ഫീലിങ് ഇല്ല. എന്നും ഇത് പോലെ സന്തോഷമായി ഇരിക്കാന്‍ സാധിക്കട്ടെ! നെഗറ്റീവ് പറയുന്നവര്‍ പറഞ്ഞുകൊണ്ടേ ഇരിക്കും.. നമ്മുടെ ഫാമിലിക്ക് വേണ്ടി നമ്മളെ ഉണ്ടാവുള്ളു' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍. കമന്റുകള്‍ക്ക് ജാസ്മിന്‍ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്.

അവളെ വീട്ടില്‍നിന്നും പുറത്താക്കിയത്‌കൊണ്ടാണ് കൊച്ചിയില്‍ ഫ്‌ളാറ്റെടുത്ത് ഗബ്രിയോടൊപ്പം താമസിക്കുന്നത് എന്ന കമന്റോളികള്‍ക്കുള്ള വ്യക്തമായ മറുപടി. ഇതുപോലെ സന്തോഷത്തോടെയിരിക്കുക ജാസ്മിന്‍, ആരൊക്കെ തള്ളിപ്പറഞ്ഞാലും ഇട്ടേച്ച് പോയാലും നിന്റെ ഫാമിലി നിന്റെ കൂടെയുണ്ടാകും അവസാനശ്വാസം വരെ, കൂടെ നിന്നെ സ്‌നേഹിക്കുന്ന നല്ലവരായ കുറച്ച് മനുഷ്യരും എന്നായിരുന്നു ഒരു കമന്റ്. ഇതിന് ജാസ്മിന്‍ നന്ദി പറയുന്നുണ്ട്. അതേസമയം ചിലര്‍ പരിഹാസിക്കാനും മുതിരുന്നുണ്ട്.
'വീഡിയോ കണ്ടതില്‍ സന്തോഷം. പക്ഷെ എങ്ങനെ വ്യൂവേഴ്‌സിനെ കണ്ണില്‍ പൊടിയിടാം എന്ന് ജാസ്മിന് അറിയാം. ഗബ്രിയുടെ കൂടെ പോയ ട്രിപ്പിന് പിന്നാലെ കുടുംബവുമായി പോകുമ്പോള്‍ ഉള്ള ലോജിക് വിസിബിള്‍ ആണ്. അത് എല്ലാവര്‍ക്കും മനസിലാകില്ല' എന്നായിരുന്നു ഒരു കമന്റ്. ഇതിന് ജാസ്മിന്‍ മറുപടിയുമായി എത്തുന്നുണ്ട്. 'ക്രൈ മോര്‍' എന്നായിരുന്നു ഇതിന് ജാസ്മിന്‍ നല്‍കിയ മറുപടി. അതേസമയം ജാസ്മിന് പിന്തുണയുമായി നിരവധി പേര്‍ എത്തുന്നുണ്ട്. ഇത്തരക്കാരെ ഗൗനിക്കേണ്ടതില്ല എന്നാണ് ആരാധകര്‍ ജാസ്മിനോട് പറയുന്നത്.


Click it and Unblock the Notifications