ദണ്ണമുണ്ടെങ്കില്‍ നീ കുടെ കയറിക്കിടക്ക്! എന്തും പബ്ലിസിറ്റിയാക്കുന്നത് ബ്രില്യന്‍സല്ല; ഒളിയമ്പുമായി ജാസ്മിന്‍

ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ജാസ്മിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിക്കാന്‍ ഇനി അധികനാളുകളില്ല. എന്നാല്‍ സീസണ്‍ 4 തുടങ്ങി വച്ച തീ ഇതുവരേയും കെട്ടടങ്ങിയിട്ടില്ല. താരങ്ങള്‍ തമ്മിലുള്ള സോഷ്യല്‍ മീഡിയ പോര് തുടര്‍ന്നു കൊണ്ടിരിക്കുകയാണ് അകത്ത് സുഹൃത്തുക്കളായിരുന്നവര്‍ പിണങ്ങുന്നതിനും പിണക്കത്തിലായിരുന്നവര്‍ കൂടുതല്‍ അകലുന്നതിനുമൊക്കെ ഇതിനോടകം സോഷ്യല്‍ മീഡിയ സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ഇതിനിടെ ഇപ്പോഴിതാ സീസണ്‍ 4 ല്‍ നിന്നും സ്വയം ഇറങ്ങിപ്പോയി കയ്യടി നേടിയ ജാസ്മിന്‍ പങ്കുവച്ച ക്യു ആന്റ് എ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. താരത്തിന്റെ മറുപടികള്‍ റോബിനെതിരെയുള്ള കുത്താണോ എന്ന സംശയവും സോഷ്യല്‍ മീഡിയയ്ക്കുണ്ട്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Jasmine

ക്യു ആന്റ് എയിലേക്ക് കടക്കും മുമ്പ്, സ്ഥിരമായി കാണുന്നൊരു ചോദ്യമുണ്ട് അതിന് മറുപടി നല്‍കാം. എല്ലാവരും അതേ ചോദ്യം ആവര്‍ത്തിക്കേണ്ടതില്ലല്ലോ എന്നു പറഞ്ഞാണ് ജാസ്മിന്‍ ആദ്യമെത്തുന്നത്. ഉയരം കൂടുന്തോറും ചായയുടെ കടുപ്പം കൂടും എന്നു ലാല്‍ സാര്‍ ഒരു പരസ്യത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഉയരം കൂടിയിട്ടും എന്റെ ചായയുടെ കടുപ്പം കൂടിയില്ല എന്ന് പറഞ്ഞു എന്നു കരുതി അത് ലാല്‍ സാറിന്റെ നെഞ്ചത്ത് കൊണ്ടിടേണ്ടതില്ല.

ഒരു കൂട്ടം ആളുകള്‍ ഇതിലും നല്ല ചായ ഞങ്ങളുണ്ടാക്കി താരം എന്ന് പറഞ്ഞ് ആളുകളെ കൂട്ടുകയാണ്. അവര്‍ക്ക് അന്ധമായ ചില കാര്യങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കുകയാണ് വേണ്ടത്. നാട്ടുകാരെ നിങ്ങള്‍ നിങ്ങളുടെ ഉണ്ടക്കണ്ണ് തുറന്ന് കാണുക. എല്ലാവരുടേയും എല്ലാ പ്രശ്‌നങ്ങളിലും പോയി ഇടപെടുന്നവരുണ്ട്. അതിലെ ചില കീടണങ്ങളാണ്. അവര്‍ ചെയ്യുന്ന വൃത്തികേടുകളൊന്നും കാണിക്കാതെ ചെറിയ കാര്യങ്ങളെടുത്ത് കാണിക്കും. എയറിലുള്ളയാളെ താഴെയിറക്കാനാത് എന്നാണ് ജാസ്മിന്‍ യൂട്യൂബ് ചാനലുകളെക്കുറിച്ച് പറയുന്നത്.

അന്തം ആകാതിരിക്കുക എന്ന ഉപദേശവും ജാസ്മിന്‍ നല്‍കുന്നുണ്ട്. എല്ലാ കോണില്‍ നിന്നും കാണാന്‍ ശ്രമിക്കണമെന്നും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് ചെയ്യുന്ന കാര്യങ്ങള്‍ അന്ധമായി വിശ്വസിക്കരുതെന്നും ജാസ്മിന്‍ പറയുന്നുണ്ട്. പിന്നാലെ താരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ്. എന്തുകൊണ്ടാണ് ആളുകള്‍ ബുദ്ധിയില്ലാത്തവരെ പ്രശസ്തരാക്കുന്നതെന്നായിരുന്നു ഒരാളുടെ ചോദ്യം.

ആരും ബുദ്ധിയില്ലാത്തവരല്ല എന്ന് പറഞ്ഞാണ് ജാസ്മിന്‍ തുടങ്ങുന്നത്. പബ്ലിസിറ്റിയുടെ കാര്യമാണെങ്കില്‍ നെഗറ്റീവ് ആണെങ്കിലും പോസിറ്റീവാണെങ്കിലും പബ്ലിസിറ്റി പബ്ലിസിറ്റിയാണെന്നാണ് ജാസ്മിന്‍ പറയുന്നത്. പബ്ലിസിറ്റി വേണമെന്ന് ഡെസ്പറേറ്റായി ചിന്തിക്കുന്നവര്‍ നിങ്ങള്‍ എന്ത് പറഞ്ഞാലും അതില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ ശ്രമിക്കും. അതാണ് യാഥാര്‍ത്ഥ്യം. അത് ബുദ്ധിയാണെന്ന് ചിലര്‍ക്ക് തോന്നും പക്ഷെ അത് തീര്‍ത്തും ബുള്‍ഷിറ്റാണെന്നും ജാസ്മിന്‍ പറയുന്നു.

അമ്പത് വോട്ട് കൊടുത്ത് ഇപ്പോള്‍ ചട്ടനും പോയി പൊട്ടനും പോയി എന്ന് പറഞ്ഞ് നില്‍ക്കുന്ന ഒരുപാട് പേരുണ്ട്. അവരുടെ സങ്കടം കൂടെ പരിഗണിക്കണം. അമ്പത് വോട്ട് വെറുതെയാണോ. കേസ് കൊടുക്കണം എന്നാണ് ജാസ്മിന്‍ മറ്റൊരു വീഡിയോയില്‍ പറയുന്നത്. ആരാണ് നിങ്ങളുടെ ഹീറോ എന്ന ചോദ്യത്തിനും താരം നല്‍കുന്നുണ്ട്. ബിഗ് ബോസ് സീസണ്‍ 2വിലെ താരമായിരുന്ന രജിത് കുമാറിന്റെ വീഡിയോയാണ് മറുപടിയായി താരം നല്‍കിയത്. അസ്ഥാനത്തായി പുറത്തായതിന്റെ വേദനയാണ്, തനിക്ക് ആ വേദന നല്ലവണ്ണമുണ്ടെന്നുമാണ് രജിത്ത് വീഡിയോയില്‍ പറയുന്നത്.

Jasmine

എല്ലാവരും ടോക്‌സിക്കാണ്. പാലം കടക്കുവോളം ടോക്‌സിക്, പാലം കടന്നാല്‍ നന്മയെന്നും മറ്റൊരു വീഡിയോയില്‍ ജാസ്മിന്‍ പറയുന്നുണ്ട്. പിന്നാലെ ഓള്‍ മൈ ഫ്രണ്ട്‌സ് ആര്‍ ടോക്‌സിക് എന്ന പാട്ടും താരം പ്ലേ ചെയ്യുന്നുണ്ട്. അടുത്ത വീഡിയോയില്‍ മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന പാട്ടാണ് ജാസ്മിന്‍ കേള്‍പ്പിക്കുന്നത്. മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടെ വോട്ട് സ്പ്ലിറ്റിപ്പിച്ചു എന്നാണ് വീഡിയോയില്‍ ജാസ്മിന്‍ കുറിക്കുന്നത്.

അടുത്ത സീസണ്‍ തുടങ്ങാറായി, എന്തിന് ഒരു വര്‍ഷത്തിന് ഇപ്പുറവും നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നുവെന്നായിരുന്നു അടുത്ത ചോദ്യം. ''അയ്യോ സോറി, ഞാന്‍ ബിഗ് ബോസിലേക്ക് പോയത് ആന്റി സ്‌മോക്കിംഗ്, ലൈല മജ്‌നു പ്രൊമോഷന്‍, കുലസ്ത്രീ പ്രൊമോഷന് ഒന്നും പോയതല്ല. എന്തായാലു നനഞ്ഞു, ഇനി കുളിച്ച് കയറാം'' എന്നാണ് ജാസ്മിന്‍ നല്‍കുന്ന മറുപടി. ഖബറില്‍ ഒറ്റയ്ക്കാണ് എന്ന് പറഞ്ഞയാള്‍ക്കും ജാസ്മിന്‍ മറുപടി നല്‍കുന്നുണ്ട്.

അതേ ഒറ്റയ്ക്കാണ്. ഇനിയിപ്പോള്‍ നിനക്ക് അത്രയും ദണ്ണമുണ്ടെങ്കില്‍ നീ കൂടെ കയറിക്കിടക്ക്. നമുക്ക് ഒരുമിച്ച് അതിനകത്ത് സാറ്റ് കളിക്കാം എന്നായിരുന്നു ജാസ്മിന്റെ മറുപടി.

Read more about: jasmine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X