നിന്റെ അടിമയാക്കുമോ? വൃത്തികെട്ട ചോദ്യവും മെസേജുകളും; മറുപടി നല്‍കി ജാസ്മിന്‍ മൂസ
ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ്. പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളുടെ മറ്റൊരു മുഖം കാണാനുള്ള അവസരമാണ് ബിഗ് ബോസ് അവര്‍ക്ക് നല്‍കുന്നത്. അതേസമയം പുത്തന്‍ താരങ്ങളുടെ ഉദയത്തിനും ബിഗ് ബോസ് വീട് വഴിയൊരുക്കാരുണ്ട്. അങ്ങനെ ബിഗ് ബോസിലൂടെ താരമായി മാറിയ ആളാണ് ജാസ്മിന്‍ എം മൂസ. തന്റെ ജീവിത പോരാട്ടങ്ങളിലൂടെ നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ടെങ്കിലും ജാസ്മിനെ മലയാള അടുത്തറിയുന്നത് ബിഗ് ബോസിലൂടെയാണ്.
മനസിലുള്ളത് യാതൊരു മറയുമില്ലാതെ മുഖത്ത് നോക്കി പറയുന്നതാണ് ജാസ്മിന്റെ ശീലം. ഉറച്ചു കാഴ്ചപ്പാടുകളും നിലപാടുകളുമുള്ള ജാസ്മിന്‍ ഷോയിലൂടെ കുറേ ആരാധകരെ നേടിയെടുത്തിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഷോയുടെ നടത്തിപ്പിനെതിരെ പ്രതിഷേധിച്ച് വാക്കൗട്ട് ചെയ്ത താരമാണ് ജാസ്മിന്‍. ജാസ്മിനെ പോലൊരു മത്സരാര്‍ത്ഥി ഇനി ബിഗ് ബോസ് വീട്ടിലേക്ക് കയറി വരില്ലെന്നുറപ്പാണ്. ബിഗ് ബോസുള്ളിടത്തോളം കാലം മലയാളി ജാസ്മിനെക്കുറിച്ച് സംസാരിക്കുമെന്നുറപ്പാണ്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ജാസ്മിന്‍. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ ജാസ്മിന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ആരാധകരുടെ ചോദ്യങ്ങള്‍ക്കും ജാസ്മിന്‍ മറുപടി നല്‍കാറുണ്ട്. ഇപ്പോഴിതാ തന്നോട് മോശം ചോദ്യവുമായി എത്തിയ ഒരാള്‍ക്ക് ജാസ്മിന്‍ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. നിന്റെ അടിമയാകാന്‍ പറ്റുമോ എന്ന് ചോദിച്ചയാള്‍ക്കായിരുന്നു ജാസ്മിന്‍ മറുപടി നല്‍കിയത്.
''സാധാരണ ഇതുപോലുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി അവരെ എന്റര്‍ടെയ്ന്‍ ചെയ്യിക്കാന്‍ ഞാന്‍ താല്‍പര്യപ്പെടാറില്ല. പക്ഷെ നിന്റെ നിരന്തരമായുള്ള വൃത്തികെട്ട മെസേജുകളും മറ്റും കാരണം നീ മറുപടി അര്‍ഹിക്കുന്നുണ്ടെന്ന് തോന്നി. അതിനാല്‍ ഞാന്‍ നിനക്ക് മറുപടി നല്‍കാം. അതെ, എനിക്ക് തോന്നുന്നത് പെര്‍ഫെക്ട് ഫിറ്റ് ആണെന്നാണ്. നിനക്കൊരു അടിമയാകാന്‍ പറ്റും. എന്റെ ഒരുപാട് സുഹൃത്തുക്കളുടെ അപ്പാര്‍ട്ട്‌മെന്റില്‍ വൃത്തികേടായി കിടക്കുന്ന ടോയ്‌ലറ്റും സിങ്കും ബാത്ത്‌റൂമുമൊക്കെയുണ്ട്. അത്തരം ജോലികളൊക്കെ ചെയ്യാന്‍ നീ പൂര്‍ണമായും അനുയോജ്യനാണെന്ന് തോന്നുന്നു'' എന്നാണ് ജാസ്മിന്‍ നല്‍കിയ മറുപടി.
ഇനി, ഞാനൊരു അടിമയെ വെക്കാന്‍ തീരുമാനിച്ചാല്‍ പോലും, നിന്റെ മുഖത്ത് തുപ്പാന്‍ പോലും ഞാന്‍ മടിക്കും. നിന്റെ മുഖം എന്ത് വ്യത്തികേടാണെന്ന് നോക്കൂ. ഞാന്‍ പൊതുവെ ബോഡി ഷെയ്മിംഗിനെ പ്രോത്സാഹിപ്പിക്കാറില്ല. പക്ഷെ നിന്നെ പോലുള്ളവരുടെ കാര്യത്തില്‍ ചില വിട്ടുവീഴ്ചകളുണ്ടെന്നും ജാസ്മിന്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം ജാസ്മിന്‍ നടത്തിയ ക്യു ആന്റ് എയിലെ ചോദ്യത്തരങ്ങളും ശ്രദ്ധ നേടിയിരുന്നു. അതില്‍ ഒരാള്‍ ചോദിച്ചത് അലസാന്ദ്രയെ ഡേറ്റ് ചെയ്യുകയാണോ എന്നായിരുന്നു. പിന്നാലെ താരങ്ങള്‍ മറുപടിയുമായെത്തി. അത് സാറമ്മയോട് തന്നെ ചോദിക്കാം ഓ ഗോഡ്... എന്നായിരുന്നു ജാസ്മിന്റെ പ്രതികരണം. എന്നാല്‍ എന്റെ മാര്‍ക്കറ്റ് ഇപ്പോഴും ഇടിഞ്ഞിട്ടില്ല, സ്ട്രെയിറ്റ് റോഡ് ഓണ്‍ലി എന്നാണ് ഇതിന് അലസാന്ദ്ര നല്‍കിയ മറുപടി. ബിഗ് ബോസ് സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായിരുന്നു അലസാന്ദ്ര. ജാസ്മിനും അലസാന്ദ്രയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചതിന് പിന്നാലെയായിരുന്നു ഈ ചോദ്യവുമായി ചിലരെത്തിയത്.
നിങ്ങളോട് ക്രഷ് ആണ് എന്ന് പറഞ്ഞയാള്‍ക്ക് ജാസ്മിന്‍ മറുപടി നല്‍കിയിരുന്നു. എനിക്കും ക്രഷ് ഉണ്ടാകാറുണ്ട്. താങ്ക്സ് വേറെ എന്താണ് പറയേണ്ടത് എന്നറിയില്ല. ഇതൊരു ധീരമായ കാര്യമാണ്. എനിക്ക് ഈ ധൈര്യമുണ്ടായിരുന്നുവെങ്കില്‍ എന്ന് ആശിച്ച് പോകുന്നു. എനിക്കും ക്രഷ് തോന്നാറുണ്ട്. പക്ഷെ അവരോട് അത് പറയാനുള്ള ധൈര്യം ഉണ്ടാകാറില്ലെന്നായിരുന്നു ജാസ്മിന്റെ മറുപടി.


Click it and Unblock the Notifications











