ബിഗ് ബോസില്‍ മദ്യം കിട്ടും! നിങ്ങള്‍ എല്ലാം കാണുന്നില്ല; ആരാധകനോട് ജാസ്മിന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 അതിന്റെ അമ്പത് ദിവസങ്ങള്‍ പിന്നിടുകയും. വീറും വാശിയുമേറിയ പോരാട്ടമായി മാറിയിരിക്കുകയാണ് ബിഗ് ബോസ്. താരങ്ങള്‍ തമ്മിലുള്ള അടികളും വഴക്കുകളും സൗഹൃദവുമൊക്കെ ശക്തമായി മാറിയിട്ടുണ്ട്. പലരും പൊട്ടിത്തെറിക്കുന്നതിന് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. ചിലരുടെ കണ്ണീരിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു.
താരങ്ങള്‍ക്കിടയില്‍ ശക്തമായ മത്സരം തന്നെ നട്കകുന്നുണ്ട്. അഞ്ചാം സീസണ്‍ പക്ഷെ മുന്‍ സീസണുകളെ അപേക്ഷിച്ച് അത്ര പോരെന്ന് ഒരഭിപ്രായം പ്രേക്ഷകരുടെ ഇടയിലുണ്ട്. പ്രതീക്ഷയോടെ കടന്നു വന്ന വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളും നിരാശപ്പെടുത്തി. പലപ്പോഴും ബുദ്ധിയേക്കാള്‍ കരുത്തിനെ ആശ്രയിച്ചാണ് മിക്കവരും ഗെയിമുകള്‍ കളിക്കുന്നത്. കാര്യമായ കണ്ടന്റുകളില്ലെന്നുമൊക്കെയാണ് വിമര്‍ശനങ്ങള്‍.

വിമര്‍ശനങ്ങള്‍ക്കിടയിലും നാലാം സീസണിനെക്കുറിച്ച് ആളുകള്‍ ഇപ്പോഴും സംസാരിക്കുന്നുണ്ട്. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിലെ ഏറ്റവും നാടകീയവും സംഭവബഹുലവുമായ സീസണായിരുന്നു കഴിഞ്ഞു പോയത്. അതിന് കാരണക്കാരയവരില്‍ ഒരാളായിരുന്നു ജാസ്മിന്‍ എം മൂസ. ബോഡി ബില്‍ഡറായ ജാസ്മിന്‍ ബിഗ് ബോസ് കണ്ട ഏറ്റഴും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു. ആരേയും കൂസാത്ത ഭാവവും നിലപാടുകളുമാണ് ജാസ്മിനെ ജനപ്രീയയാക്കുന്നത്.
അകത്തേയും പുറത്തേയും മുന്‍വിധികളേയും വിമര്‍ശനങ്ങളേയും ജാസ്മിന്‍ കണക്കിലെടുത്തിരുന്നില്ല. ഒടുവില്‍ ഷോയില്‍ നിന്നും പ്രതിഷേധിച്ചിറങ്ങിപ്പോവുമ്പോഴും ജാസ്മിന്‍ തലയുയര്‍ത്തി തന്നെയാണ് മടങ്ങിയത്. സോഷ്യല്‍ മീഡിയയിലൂടെ അഞ്ചാം സീസണിനെക്കുറിച്ചും ജാസ്മിന്‍ സംസാരിക്കാറുണ്ട്. ഇപ്പോഴിതാ ബിഗ് ബോസുമായി ബന്ധപ്പെട്ടൊരു ചോദ്യത്തിന് ജാസ്മിന്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
ആരാധകരുടെ ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ജാസ്മിന്‍ മറുപടി നല്‍കിയിരുന്നു. ഇതിനിടെ ഒരാള്‍ ബിഗ് ബോസില്‍ മദ്യം കിട്ടുമോ എന്ന് ചോദിച്ചു. തന്റേതായ ശൈലിയില്‍ രസകരമായൊരു മറുപടിയാണ് ജാസ്മിന് ഇതിന് നല്‍കിയത്. ബിഗ് ബോസ് വീട്ടില്‍ സിഗരറ്റ് കിട്ടുമെങ്കിലും മദ്യം കിട്ടില്ലെന്ന കാര്യം ഏവര്‍ക്കും അറിയുന്നതാണ്. ഇതിനിടെയാണ് ആരാധകന്റെ ഈ ചോദ്യം. അതിന് ജാസ്മിന്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്.
പിന്നേയ്. അത് നമ്മള്‍ ഓരോരുത്തരും കയറുന്നതിന് മുമ്പ് ഏതാണ് ബ്രാന്റ്, എത്ര പെഗ്ഗ് അടിക്കും ഒരു ദിവസം എന്നൊക്കെ ഒരു ഫോമില്‍ എഴുതി കൊടുക്കും. ഇപ്പോള്‍ 24 മണിക്കൂറും ലൈവുണ്ട്. നൂറ് ക്യാമറയുണ്ട്. നാട്ടുകാര്‍ വിചാരിക്കുന്നത് 24 മണിക്കൂറും അവരെ കണ്ടു കൊണ്ടിരിക്കുകയാണെന്നാണ്. പക്ഷെ അല്ല. ഒരേസമയം ഒരു ക്യാമറയിലല്ലേ കാണിക്കൂ. ബാക്കി 99 ക്യാമറയിലും വേറെ കാര്യങ്ങള്‍ നടക്കുന്നുണ്ട്. അതിലൊരു ക്യാമറയുടെ സൈഡില്‍ കുപ്പി വയ്ക്കും. ആവശ്യമുള്ളപ്പോള്‍ പോയി എടുത്തടിക്കും എന്നാണ് ജാസ്മിന്‍ പറഞ്ഞത്.
കുട്ടി അഖില്‍ ബിഗ് ബോസ് വീടിന്റെ ഉളളില്‍ മദ്യം കൊടുക്കുന്നതില്‍ അതിശക്തമായി പ്രതഷേധിച്ചിരുന്നുവെന്നും ജാസ്മിന്‍ കുറിച്ചിട്ടുണ്ട്.
അതേസമയം മാതൃദിനവുമായി ബന്ധപ്പെട്ട് ജാസ്മിന്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുന്നത്. സീസണ്‍ 5ലെ താരങ്ങളായ ജുനൈസും സാഗര്‍ സൂര്യയും തങ്ങളുടെ അമ്മമാരെക്കുറിച്ച് പറയുന്നതും അവരെ ഓര്‍ത്ത് കരയുന്നതുമായ വീഡിയോയ്‌ക്കൊപ്പമാണ് ജാസ്മിന്‍ കുറിപ്പ് പങ്കുവച്ചത്. തന്റെ കുട്ടിക്കാലത്താണ് ജുനൈസിന് ഉമ്മ നഷ്ടമായത്. സാഗര്‍ സൂര്യയുടെ അമ്മ മരിക്കുന്നത് ഈയ്യടുത്തായിരുന്നു. ജാസ്മിന്റെ പോസ്റ്റ് വായിക്കാം.

ഒരമ്മ ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിക്കുന്നവനും,
തനിക്ക് ഒരമ്മയുണ്ടായിട്ടും .... എന്ന് ചിന്തിക്കുന്നവനും, എനിക്ക് ആരുമില്ലേലും എന്റെ അമ്മയുണ്ട് എന്ന് ചിന്തിക്കുന്നവനും ഒരുമിച്ച് നിക്കുമ്പോള്‍ വല്യ 'വ്യത്യാസ്' തോന്നുകയില്ല. ജീവിതത്തില്‍ കളിയാക്കാനും നമ്മള്‍ ചെയ്യുന്നതും പറയുന്നതും ആയ കാര്യത്തിലെ കുറ്റങ്ങള്‍ മാത്രം കണ്ടെത്തി ആഘോഷിക്കാനും ആര്‍പ്പ് വിളിക്കാനും ഒരുപാട് ആള്‍കൂട്ടം ഉണ്ടാവും നമുക്ക് പുറകില്‍.
ഒരു പക്ഷേ നമ്മള്‍ എല്ലാവരും ദിവസവും കണ്ട്,കേട്ട് വരുന്ന ഒരു കൂട്ടം ആളുകള്‍ ചെയ്യുന്നതും പറയുന്നതും ആയിട്ടുള്ള ഒരു നൂറ് സംഭവങ്ങള്‍ നമ്മള്‍ റിലേറ്റ് ചെയ്യുമ്പോ ചില not so 'Fortunate' ആയിട്ടുള്ള നമുക്കിടയില്‍ ഒരുപാട് ഉദാഹരണങ്ങള്‍ വെക്കാന്‍ ഇല്ലാത്ത കുറച്ചു ആളുകള്‍ ചെയ്യുന്നതും പറയുന്നതും ആയ കുറ്റങ്ങളും കുറവുകളും എന്തോ വലിയ ഒരു സംഭവം ആയി നമുക്കിടയില്‍ തോന്നിപ്പോവാറുണ്ട്, ആന്റ് ദാറ്റ്‌സ് ഓക്കെ. എന്നാണ് താരം കുറിക്കുന്നത്.


Click it and Unblock the Notifications