For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നോ പറഞ്ഞവളെ സ്ലട്ട് ഷെയിം ചെയ്യാം, തന്തയ്ക്ക് വിളിച്ചാലും ചോദ്യം ചെയ്യരുത്; റോബിന്‍ ഫാന്‍സിനെതിരെ ജാസ്മിന്‍

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന്‍ എം മൂസ. വിന്നറാകാന്‍ സാധ്യത കല്‍പ്പിച്ചിരുന്ന ജാസ്മിന്‍ ഒരു ഘട്ടത്തില്‍ ഷോയില്‍ നിന്നും സ്വയം ഇറങ്ങിപ്പോവുകയായിരുന്നു. തന്റെ നിലപാടുകളില്‍ ഉറച്ചു നിന്ന താരമെന്ന നിലയില്‍ ഒരുപാട് ആരാധകരെ നേടാനും ജാസ്മിന് സാധിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ജാസ്മിന്‍.

  Also Read: 'അവളിപ്പോൾ ബോംബെയിലാണ്'; മകളെ മാധ്യമങ്ങളിൽ നിന്നും സോഷ്യൽമീഡിയയിൽ നിന്നും അകറ്റിയതിനെ കുറിച്ച് ശ്വേത മേനോൻ!

  ഇപ്പോഴിതാ ജാസ്മിന്‍ പങ്കുവച്ച വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അന്തം ലോജിക്കുകള്‍ എന്ന തലക്കെട്ടോടെയാണ് ജാസ്മിന്‍ വീഡിയോകള്‍ പങ്കുവച്ചിരിക്കുന്നത്. ജാസ്മിനൊപ്പം മറ്റൊരു ബിഗ് ബോസ് താരമായ നിമിഷയും വീഡിയോയിലെത്തുന്നുണ്ട്. വീഡിയോയില്‍ ബിഗ് ബോസ് താരങ്ങളുടെ ടോക്‌സിക്ക് ആരാധകരെക്കുറിച്ചാണ് ജാസ്മിന്‍ സംസാരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ഇന്നൊരു പുതിയ സംരംഭം തുടങ്ങുകയാണ്. അന്തം ലോജിക്കുകള്‍. അന്തം ലോജിക്ക് ഒന്ന്. ബിഗ് ബോസില്‍ നിന്നും വാക്ക് ഔട്ട് ചെയ്ത ശേഷം ഫിനാലെയ്ക്ക് തിരിച്ചുവന്നാല്‍ ഓഹോ, ബിഗ് ബോസില്‍ നിന്നും ചവിട്ടിപ്പുറത്താക്കിയ ശേഷം ഫിനാലെയ്ക്ക് തിരികെ വന്നാല്‍ ആഹാ. വാട്ട് ഈസ് ദിസ് ബിഹേവിയര്‍ പൂജ, നോട്ട് ഫെയറേ!

  Also Read: എന്റെ പണം മുഴുവൻ പോയി എന്ന് പറയാൻ പറ്റണം; പങ്കാളിക്ക് വേണ്ട ​ഗുണത്തെക്കുറിച്ച് ഐശ്വര്യ

  അന്തം ലോജിക്ക് ടു. ബിഗ് ബോസിനുള്ളില്‍ ഞാന്‍ പുകവലിയ്ക്കും പട്ടവലിയ്ക്കുമൊക്കെ എതിരാണ്. സിഗരറ്റിന്റെ പാക്കറ്റ് തൊടാന്‍ പോലും അറപ്പാണ്. മുമ്പ് ഞാന്‍ അങ്ങനൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോള്‍ ക്ലീനാണ്. പക്ഷെ പുറത്ത് വന്നാല്‍ എനിക്ക് എന്തുമാകാലോ? കാരണം പുറത്ത് എന്റെ അന്തം ഫാന്‍സുണ്ടല്ലോ.

  അന്തം ലോജിക്ക് 3. ടാസ്‌കിനിടയില്‍ കയ്യില്‍ കയറി പിടിക്കാം. ആ പിടിക്കുന്നത് ഞെക്കി പിടിക്കാം, ഞെക്കാതെ പിടിക്കാം. പക്ഷെ തിരിച്ചൊന്നും ചെയ്യാന്‍ പാടില്ല. അതുപോലെ തന്നെ കണ്ണിടിച്ച് പൊട്ടിക്കാം. കയ്യില്‍ കുത്താം. കട്ട വച്ചിടിക്കാം. എല്ലാം അനുവദനീയമാണ്. പക്ഷെ ഹിറ്റ് അടിക്കാന്‍ പാടില്ല. അതും അടച്ചിട്ട മുറിയില്‍ താഴെ, കാരണം സഫോക്കേഷന്‍ ഗായ്‌സ്. ഹിറ്റട്ചാല്‍ അവരെ പുറത്താക്കണം ബിഗ് ബോസ്. എന്നാല്‍ കണ്ണടിച്ച് പൊടിച്ചാല്‍ അതേ മന്ദബുദ്ധിയായ മത്സരാര്‍ത്ഥി കരയില്ല, കാരണം ഇറ്റ്‌സ് പാര്‍ട്ട് ഓഫ് ദ ഗെയിം.

  അന്തം ലോജിക്ക് നാല്. ഉറങ്ങി പോയാല്‍ ജയിലിലേക്ക് വിടുന്ന ബിഗ് ബോസില്‍ ഒരാളെ പ്രഭാകരന്റെ മോനെ എന്ന് വിളിച്ചാല്‍ അത് തന്തയ്ക്ക് വിൡായ പരിഗണക്കുന്ന സമൂഹമുണ്ട്. പക്ഷെ അതിന് പ്രതികരിക്കുമ്പോള്‍ എന്താണിതെന്ന് ചോദിച്ച് ഒരു മൂലയ്ക്ക് പോയിരുന്ന് പൊട്ടിക്കരയും. അല്ലാതെ സ്വന്തം തന്തയെ വിളിച്ചതിനെ ചോദ്യം ചെയ്താല്‍ യു ആര്‍ സോ ബാഡേ.

  അന്തം ലോജിക്ക് അഞ്ച്. എനിക്ക് ഒരാളോട് പ്രേമമുണ്ട്. പക്ഷെ അയാള്‍ക്കതുണ്ടാകണമെന്നില്ല. അയാള്‍ നേരത്തെ തന്നെ താല്‍പര്യമില്ല എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ അത് സാരമില്ല, പുറത്ത് എന്റെ ആര്‍മിയുണ്ടല്ലോ അവര്‍ പേടിപ്പിച്ചോളും. ഒരിക്കല്‍ പോലും യെസ് പറയാത്തൊരു പ്രണയം. പക്ഷെ പുറത്തിറങ്ങിയപ്പോഴേക്കും തേപ്പ് കിട്ടിയെന്ന് എല്ലാവരും ഉറപ്പിക്കുന്നു. എന്നിട്ട് മാസായിട്ട് ആ എന്ന് അലറി വിളിക്കാം. അപ്പോള്‍ ആര്‍മി പിന്നില്‍ നിന്നും ആര്‍ത്തുവിളിക്കുന്നു.

  അന്തം ലോജിക്ക് ആറ്. ദ മോസ്റ്റ് ഇന്‍ഫേമസ് ബൊമ്മ. ഈ കഥ നടക്കുന്നത് മുംബൈയിലാണ്. അവിടെയിത് വെയിലുള്ള സീസണാണ്. ഒരു സെറ്റിനുള്ളില്‍ ഒരു ദിവസം മുഴുവന്‍ വെയിലും കൊതുകു കടിയും കൊണ്ട് പുറത്തിരുന്ന് കഷ്ടപ്പെടുകയാണ്. പക്ഷെ അവരന്റെ കുഞ്ഞമ്മയുടെ മക്കളൊന്നുമല്ലല്ലോ. ഇനി കുറച്ച് കഴിഞ്ഞാല്‍ ഞാന്‍ അവരെ കാമുകിയൊക്കെ ആക്കും. അങ്ങനെയുള്ളവര്‍ അവിടെ കിടന്ന് കഷ്ടപ്പെട്ടാലും ഒന്ന് പോരാത്തതിന് രണ്ടെണ്ണം എടുക്കാം. പക്ഷെ ആ കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് ഗ്രഡ്ജ് വെക്കാന്‍ പറ്റില്ല. ഗ്രഡ്ജ് വെക്കുന്നത് എന്ത് അര്‍ഹതയാണുള്ളത്. പുറത്തുള്ളവര്‍ വെയിലും മഴയും കൊണ്ടാലോ കൊതുകു കടി കൊണ്ടാലോ എന്താണ്. ഇതൊരു ടാസ്‌കാണ് ഹേ. ഇത് അത്യാഗ്രഹമാണെന്ന് ചിന്തിച്ചാല്‍ അത് പേഴ്‌സണല്‍ ഗ്രഡ്ജ് ഉള്ളില്‍ കൊണ്ട് നടക്കുന്ന അന്ധയായ സ്ത്രീയാകും.

  അടുത്ത വീഡിയോയില്‍ നിമിഷ അതിഥിയായി എത്തുകയാണ്. തുടര്‍ന്ന് നിമിഷയാണ് ഈ വീഡിയോയില്‍ സംസാരിക്കുന്നത്. അന്തം ലോജിക്ക്് എഴ്. വീടിനകത്ത് ഞാനൊരു ബാലാമണിയാണ്. എന്റെ കണ്ണനെ കണ്ടോ എന്റെ കണ്ണനെ കണ്ടോ. പക്ഷെ വീടിന് പുറത്ത് ഞാനൊരു സില്‍ക്ക് സ്മിതയാണെന്ന് നിമിഷ പറയുന്നു. ഈ സമയം മുക്കാല മുക്കാബല പാടി ഡാന്‍സ് ചെയ്യുന്ന ജാസ്മിന്‍ മോളെ ദിലൂ എന്നോടൊന്നും തോന്നരുതേ എന്നും പറയുന്നു.

  അന്തം ലോജിക്ക് എട്ട്. ബിഗ് ബോസ് ഒക്കെ കഴിഞ്ഞില്ലേ. ഇതൊക്കെ ഒന്ന് നിര്‍ത്തിക്കൂടെ. ആ മനുഷ്യനെ വെറുതെ വിട്ടൂടെ. അതേസമയം തന്നെ, ബിഗ് ബോസ് കഴിഞ്ഞ ശേഷം, ഷോ ഈസ് ഓവര്‍. നിങ്ങളെ വിവാഹം കഴിക്കാന്‍ എനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞാല്‍ അവളെ സ്ലട്ട് ഷെയിം ചെയ്യാം. അവളെ യൂണിവേഴ്‌സല്‍ തേപ്പുകാരിയാക്കിയിട്ട് നമുക്ക് ചെയ്യാന്‍ സാധിക്കുന്നതൊക്കെ ചെയ്യാം. ആ വ്യക്തിയേയും അവരുടെ കുടുംബത്തേയും വലിച്ച് താഴെയിടാം.

  അന്തം ലോജിക്ക് ഒമ്പത്. ചിലരെക്കുറിച്ച് നല്ലത് മാത്രമേ പറയാന്‍ പാടുള്ളൂ. നെഗറ്റീവായിട്ട് എന്തെങ്കിലും പറഞ്ഞാല്‍ രാജാവിനെ വിറ്റ് ജീവിക്കുന്നു. കണ്ടന്റില്ല എന്ന് പറയും. ഇവര്‍ പറയുന്നത് കേട്ടാല്‍ തോന്നും രാജാവിനെ കണ്ടാണ് ഇന്‍സ്റ്റഗ്രാമും ഫെയ്‌സ്ബുക്കും ട്വിറ്ററുമൊക്കെ തുടങ്ങിയതെന്ന്. ബിഗ് ബോസില്‍ പോയതും രാജാവുണ്ടെന്ന് അറിഞ്ഞത് കൊണ്ട് മാത്രമണെന്ന് പറഞ്ഞാണ് ജാസ്മിന്‍ വീഡിയോ നിര്‍ത്തുന്നത്.

  English summary
  Bigg Boss Fame Jasmine M Moosa Slams Robin Fans And Their Logic In A Series Of Videos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X