ഇക്കണ്ട സ്‌ക്രീന്‍ ടൈം വാങ്ങി തന്ന എന്റെ ഹൃദയം അണ്ണന്‍ കാണാതെ പോയി; നിശ്ചയത്തിന് ക്ഷണിക്കാത്തതില്‍ ജാസ്മിന്‍
അങ്ങനെ ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ താരമായിരുന്ന റോബിന്‍ രാധാകൃഷ്ണനും ആരതി പൊടിയും തമ്മിലുള്ള വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഇന്നലെ നടന്ന വിവാഹ നിശ്ചയത്തോടെ ഇരുവരും കല്യാണത്തിലേക്കുള്ള യാത്ര തുടങ്ങിയിരിക്കുകയാണ്. വര്‍ണാഭമായി നടന്ന വിവാഹ നിശ്ചയ ചടങ്ങളില്‍ പങ്കെടുക്കാന്‍ ബിഗ് ബോസ് താരങ്ങളടക്കം എത്തിയിരുന്നു.
അതേസമയം റോബിന്റേയും ആരതിയുടേയും വിവാഹ നിശ്ചയത്തിന് എല്ലാവരും ഉറ്റു നോക്കിയത് ഒരാള്‍ എത്തുമോ എന്നതായിരുന്നു. ബിഗ് ബോസ് വീടിന് അകത്തും ഇപ്പോള്‍ പുറത്തും റോബിന്റെ പ്രധാന ശത്രുവായ ജാസ്മിന്‍ എം മൂസ എത്തുമോ എന്നായിരുന്നു മിക്കവര്‍ക്കും അറിയാനുണ്ടായിരുന്നത്. എന്നാല്‍ ജാസ്മിന് റോബിന്‍ ആരതി വിവാഹനിശ്ചയത്തിനുളള ക്ഷണമുണ്ടായിരുന്നില്ല.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ തന്നെ വിവാഹ നിശ്ചയത്തിന് ക്ഷണിക്കാത്തതിന് റോബിനെ പരിഹസിച്ചിരിക്കുകയാണ് ജാസ്മിന്‍. ത്ാന്‍ നിശ്ചയത്തിനുള്ള ക്ഷണം കിട്ടുന്നതും പ്രതീക്ഷിച്ചിരിക്കുകയായിരുന്നുവെന്നാണ് ജാസ്മിന്‍ തമാശരൂപേണെ പറയുന്നത്. അതേസമയം താന്‍ കൊച്ചിയില്‍ വരുമ്പോള്‍ തനിക്ക് പാര്‍ട്ടി തരണമെന്നും ജാസ്മിന്‍ പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഇക്കണ്ട സ്‌ക്രീന്‍ ടൈം മൊത്തം വാങ്ങി തന്നിട്ട് ഇന്‍വിറ്റേഷന്‍ പ്രതീക്ഷിച്ച് കണ്ണില്‍ പ്രോട്ടീന്‍ പൗഡര്‍ ഇട്ട് നിന്ന എന്റെ ഹൃദയം അണ്ണന്‍ കാണാതെ പോയി. ഹാ അല്ലേലും ജെനുവിലി ഫേക്ക് ആയവര്‍ ഈ നല്ല മനസുള്ള വ്യത്തികെട്ടവളെ പാലം കടക്കാന്‍ വരെ മതിലോ. ഞാന്‍ കൊച്ചിയില്‍ വരുമ്പോള്‍ നീയെനിക്കൊരു പാര്‍ട്ടി തടരുന്നതാകും നല്ലത്. എന്നാണ് ജാസ്മിന്‍ പറയുന്നത്. കുറിപ്പിനൊപ്പം ബിഗ് ബോസ് വീട്ടില്‍ നിന്നുമുള്ള റോബിനുമായുള്ള നല്ല നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയും ജാസ്മിന്‍ പങ്കുവച്ചിട്ടുണ്ട്.

സിനിമാ താരങ്ങളും ബിഗ് ബോസ് താരങ്ങളുെമല്ലാം പങ്കെടുത്ത പരിപാടിയായിരുന്നു റോബിനും ആരതിയും തമ്മിലുള്ള വിവാഹ നിശ്ചയം. ബിഗ് ബോസ് വീട്ടില്‍ റോബിന്റെ അടുത്ത സുഹൃത്തുക്കളായിരുന്ന ബ്ലെസ്ലിയും ലക്ഷ്മി പ്രിയയും എത്തിയിരുന്നു. അതേസമയം ബിഗ് ബോസ് വീട്ടില്‍ റോബിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന ദില്‍ഷ എത്തിയിരുന്നില്ല. താന്‍ ദില്‍ഷയെ ക്ഷണിക്കില്ലെന്ന് നേരത്തെ തന്നെ റോബിന്‍ അറിയിച്ചിരുന്നതാണ്. മറ്റ് താരങ്ങള്‍ മിക്കവരേയും ചടങ്ങില്‍ കാണാത്തതും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.

ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്ത് വന്ന ശേഷമാണ് റോബിനും ആരതിയും പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. ഒരു യൂട്യൂബ് ചാനലിന് വേണ്ടി റോബിന്റെ അഭിമുഖം എടുക്കാനായി എത്തിയതായിരുന്നു ആരതി. റോബിന്റെ ആരാധികയായിരുന്നു നേരത്തെ ആരതി. ആ അഭിമുഖം വൈറലായി മാറിയതിനോടൊപ്പം തന്നെ ഇരുവരും നല്ല സുഹൃത്തുക്കളാവുകയും ചെയ്തു. പിന്നാലെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു.
അതേസമയം വിവാഹ നിശ്ചയ വാര്‍ത്ത പങ്കുവച്ചതിന് പിന്നാലെ തന്നെ ആരതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പും ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 'ഇന്ന് ഞാന്‍ വളരെ സന്തുഷ്ടയാണ്, കാരണം എന്റെ അഭിലാഷങ്ങളുടെ പകുതിയും ഞാന്‍ നേടിയിട്ടുണ്ട്. ഒരു സംരംഭകയായും, ഒരു ഡിസൈനര്‍, ഒരു നടി എന്നീ നിലകളില്‍ എന്റെ ഭാവി പ്രൊഫഷണല്‍ ജീവിതത്തില്‍ പലതും നേടി. ഇപ്പോള്‍ ഞാനെന്റെ കുടുംബ ജീവിതത്തിലേക്ക് ചുവടുവെക്കാന്‍ പോവുകയാണെന്നാണ് ആരതി പറഞ്ഞത്.

എന്റെ കുടുംബ ജീവിതവും തൊഴില്‍ ജീവിതവും വിജയിച്ചതില്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്. ഞാനിപ്പോള്‍ വളരെയധികം സന്തോഷവതിയാണ്, കാരണം നാളെ ഞാന്‍ വിവാഹ നിശ്ചയം നടത്തുന്ന വ്യക്തി ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഭാവിയിലും അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും എനിക്കും വേണം. നാളെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമാണ്..', എന്നും ആരതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നുണ്ട്.


Click it and Unblock the Notifications