ഈ അച്ഛന്‍ എന്തുകൊണ്ട് മകനെ ഉപദേശിച്ചില്ല? സത്യം ഒരുനാള്‍ എല്ലാവരും കാണുമെന്ന് ജാസ്മിന്‍
ഒരുനാള്‍ ആളുകള്‍ സത്യം കാണുമെന്ന് എനിക്കറിയാമായിരുന്നു എന്നാണ് ജാസ്മിന്‍ പറയുന്നത്.
മലയാളത്തില്‍ നാല് ബിഗ് ബോസ് സീസണുകളാണ് പിന്നിട്ടത്. നാലു സീസണുകളിലേക്കും തിരഞ്ഞു നോക്കുമ്പോള്‍ ഏറ്റവും നാടകീയവും സംഭവബഹുലവുമായ സീസണായിരുന്നു കഴിഞ്ഞ പോയത്. നാലാം സീസണില്‍ തുടങ്ങിവച്ച പല പ്രശ്‌നങ്ങളും ഇപ്പോഴും ആളി കത്തിക്കൊണ്ടിരിക്കുകയാണ്. ബിഗോ ബോസ് മലയാളം സീസണ്‍ 4 ലൂടെ താരങ്ങളായി മാറിയ രണ്ടു പേരാണ് റോബിനും ജാസ്മിനും.
ബിഗ് ബോസ് വീട്ടില്‍ വച്ച് തന്നെ ഇരുവരും തമ്മില്‍ കനത്ത പോരാട്ടം തന്നെ നടന്നിരുന്നു. ഒരേ ആഴ്ചയാണ് ഇരുവരും ഷോയില്‍ നിന്നും പുറത്താകുന്നത്. റോബിനെ മറ്റൊരു താരത്തെ കയ്യേറ്റം ചെയ്തതിന് പുറത്താക്കിയപ്പോള്‍ ജാസ്മിന്‍ ഷോയില്‍ നിന്നും പ്രതിഷേധിച്ച് ഇറങ്ങിപ്പോയ താരമാണ്. പുറത്തും ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അതുപോലെ തുടരുന്നതാണ് കണ്ടത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം റോബിനാണ്. റോബിനെതിരെ മുമ്പ് സുഹൃത്തുക്കളായിരുന്ന ശാലു പേയാട്, ആരവ് തുടങ്ങിയവര്‍ നടത്തിയ തുറന്നു പറച്ചിലുകള്‍ വലിയ ചര്‍ച്ചയായിരുന്നു. റോബിന്റെ സിനിമാ പ്രവേശനം മുതല്‍ ആരാധകര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ വരെ റോബിന്റെ തന്നെ തലച്ചോറിയെ ബുദ്ധിയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവര്‍ വെളിപ്പെടുത്തിയത്.
ഇതിനിടെ റോബിനൊപ്പമുണ്ടായിരുന്ന വിനീത് എന്നയാളെ റോബിന്റെ അച്ഛന്‍ ഫോണ്‍ ചെയ്യുന്നതിന്റെ ഓഡിയോയും പുറത്ത് വന്നിരുന്നു. റോബിനതെിരെ ശാലു പേയാട് ഉള്‍പ്പടെയുള്ളവര്‍ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങളായിരുന്നു. കൂടെ നിന്നവരെ പോലും റോബിന്‍ തമ്മിലടിപ്പിച്ചതായിട്ടായിരുന്നു ശാലു പേയാടിന്റെ ആരോപണം. ഇതിനിടെ ഈ സംഭവത്തിലിപ്പോള്‍ ജാസ്മിന്‍ നടത്തിയ പ്രതികരണം ശ്രദ്ധ നേടുകയാണ്.
റോബിന്റെ അച്ഛന്റെ പ്രതികരണത്തെക്കുറിച്ചുള്ള ഒരു കമന്റ് പങ്കുവച്ചു കൊണ്ടാണ് ജാസ്മിന്‍ പ്രതികരിച്ചിരിക്കുന്നത്. സ്വന്തം മോന്‍ നെഗറ്റീവ് ആകുന്നത് ആ അച്ഛന് നല്ല ദേഷ്യം ഉണ്ടല്ലേ. അപ്പോ ആ മോന്‍ കാരണം അയാളുടെ കുറെ ഫാന്‍സും യൂട്യുബേഴ്‌സും കൂടെ എഥ്ര പേരെയാണ് ഇതേ സോഷ്യല്‍ മീഡിയ വഴി നിരന്തരം അപമാനിച്ചത്. അവര്‍ക്കും ഫാമിലി ഉണ്ടായിരുന്നു. ഇതേപോലെ വേദനിക്കുന്ന മാതാപിതാക്കള്‍ ഉണ്ടായിരുന്നു. അന്ന് ഈ അച്ഛന്‍ എന്തുകൊണ്ട് മകനെ ഉപദേശിച്ചില്ല? എന്നായിരുന്നു കമന്റ്.
ഇപ്പോ വിളിച്ച പോലെ അയാളുടെ പിആറിനെ വിളിച്ച് ആരേയും അറ്റാക്ക് ചെയ്യരുത് എന്ന് എന്തുകൊണ്ട് പറഞ്ഞില്ല. ദൈവം ഉണ്ടെന്ന് മനസിലായി. സൈബര്‍ അറ്റാക്ക് എന്താണെന്ന് അയാള്‍ക്കും മനസിലായി കാണും എന്ന് വിചാരിക്കുന്നുവെന്നും കമന്റില്‍ പറയുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പ്രതികരിച്ചിരിക്കുകയാണ് ജാസ്മിന്‍.

40 ആഴ്ചകള്‍, ഉറക്കമില്ലാത്ത രാത്രികള്‍. വേദനയും കഷ്ടപ്പാടുകളും, തെറാപ്പിസ്റ്റുകള്‍ക്കൊപ്പമുള്ള എണ്ണിയാലൊടുങ്ങാത്തത്ര സെഷനുകള്‍, വീടിന് പുറത്ത് പോലും ഇറങ്ങാന്‍ പറ്റാത്ത അവസ്ഥ, സത്യത്തിന് വേണ്ടി നിന്നതിനാല്‍ പരാജയപ്പെട്ടുവെന്ന തോന്നല്‍, പക്ഷെ ഞങ്ങളെല്ലാം തലയുയര്‍ത്തി തന്നെ നിന്നു. ഒരുനാള്‍ ആളുകള്‍ സത്യം കാണുമെന്ന് എനിക്കറിയാമായിരുന്നു എന്നാണ് ജാസ്മിന്‍ പറയുന്നത്.
അതേസമയം ബിഗ് ബോസ് മലയാളം അഞ്ചാം സീസണ്‍ ഉടന്‍ ആരംഭിക്കും. പുതിയ സീസണിന്റെ പ്രൊമോ വീഡിയോകള്‍ ഇതിനോടകം തന്നെ വെെറലായി മാറിയിരിക്കുകയാണ്. ആരൊക്കെയായിരിക്കും ഇത്തവണ ബിഗ് ബോസ് വീട്ടിലെത്തുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകർ. പല പേരുകളും സോഷ്യല്‍ മീഡിയയില്‍ ബിഗ് ബോസ് മത്സരാർത്ഥികളാകാന്‍ പോകുന്നവരുടേതായി പ്രചരിക്കുന്നത്. മാർച്ച് 26 നായിരിക്കും ഷോ ആരംഭിക്കുക എന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.
ആരൊക്കെയായിരിക്കും ഷോയിലുണ്ടാവുക എന്നറിയാനായി പ്രീമിയർ വരെ കാത്തിരിക്കേണ്ടി വരും. എന്തായാലും ഷോ തുടങ്ങാനായതോടെ ആരാധകർ ആവേശത്തിലാണ്.


Click it and Unblock the Notifications