ഇതിന്റെ പ്രോ മാക്‌സ് വേര്‍ഷന്റെ കൂടെ ജീവിച്ചിട്ടുണ്ട്! റോബിനെ ആദ്യമേ മനസിലാക്കിയ ജാസ്മിന്‍

ഷോയിലുടനീളം പരസ്പരം പോരടിച്ചവരായിരുന്നു റോബിനും ജാസ്മിനും. ഇരുവരും പുറത്താകുന്നത് ഒരേ ആഴ്ച തന്നെയായിരുന്നു.

പ്രേക്ഷകരുടെ നാളുകളായുളള കാത്തിരിപ്പ് അവസാനിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിക്കാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.

അഞ്ചാം സീസണ്‍ ആരംഭിക്കാനിരിക്കുമ്പോഴും സീസണ്‍ 4 ല്‍ തുടങ്ങിയ തീ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. താരങ്ങള്‍ക്കിടയിലെ ഭിന്നതയും അതുപോലെ തുടരുന്നുണ്ട്.

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ താരങ്ങളായി മാറിയ രണ്ടു പേരാണ് റോബിനും ജാസ്മിനും. ബിഗ് ബോസിലൂടെയാണ് ഇവര്‍ ജനങ്ങളിലേക്ക് എത്തുന്നത്.

ഷോയിലുടനീളം പരസ്പരം പോരടിച്ചവരായിരുന്നു റോബിനും ജാസ്മിനും. ഇരുവരും പുറത്താകുന്നത് ഒരേ ആഴ്ച തന്നെയായിരുന്നു.

Jasmine

ആ പുറത്താകലില്‍ പോലും ഇരുവര്‍ക്കും ഇടയിലെ പ്രശ്‌നങ്ങള്‍ക്ക് പങ്കുണ്ട്. ബിഗ് ബോസിലെ അഭിപ്രായ ഭിന്നത പുറത്തും ഇരുവരും തുടരുകയാണ് ഇപ്പോള്‍.

ബിഗ് ബോസ് വീട്ടില്‍ വച്ചു തന്നെ റോബിന്റെ ടോക്‌സിക് പെരുമാറ്റത്തിനെതിരെ ശബ്ദമുയര്‍ത്തിയ താരമാണ് ജാസ്മിന്‍. പലരും ഇതിന്റെ പേരില്‍ ജാസ്മിനെ വിമര്‍ശിച്ചപ്പോഴും ജാസ്മിന്‍ തന്റെ നിലപാടില്‍ നിന്നും പിന്മാറിയിരുന്നില്ല.

ഇപ്പോഴിതാ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റോബിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ പോലും റോബിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

റോബിനില്‍ നിന്നുമുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ചും റോബിന്‍ ചെയ്ത ക്രൂരതകളെക്കുറിച്ചുമൊക്കെ കൂട്ടുകാരായിരുന്ന ശാലു പേയാടും ആരവും നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചയായി മാറുകയാണ്.

ഇതിനിടെ കോളേജില്‍ വച്ച് റോബിന്‍ അലറി വിളിച്ച് സംസാരിച്ചതും വിമര്‍ശിക്കപ്പെട്ടിരുന്നു. റോബിനെതിരെയുള്ള തുറന്ന് പറച്ചിലുകള്‍ നടക്കുമ്പോള്‍ പ്രതികരണവുമായി എത്തുകയാണ് ജാസ്മിന്‍.

സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ ചോദിച്ച ചോദ്യത്തിന് ജാസ്മിന്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ഒരു നാര്‍സിസ്റ്റിനെ ഇത്ര പെട്ടെന്ന് മനസിലിക്കാന്‍ സാധിച്ചത് എങ്ങനെയാണ്? അതൊരു കഴിവ് തന്നെയാണന്നായിരുന്നു ഒരാള്‍ പറഞ്ഞത്.

ഇതിനേക്കാള്‍ ബല്യ പ്രോ മാക്‌സ് വേര്‍ഷന്റെ കൂടെ പണ്ട് ജീവിതത്തിന്റൊരു ഭാഗം ജീവിച്ച് വന്ന എന്റെയടുത്തോ ബാലാ എന്നായിരുന്നു ഇതിന് ജാസ്മിന്‍ നല്‍കിയത്. ഇതിനൊപ്പം മായാവിയിലെ സലീം കുമാറിന്റെ മീമും താരം പങ്കുവച്ചിട്ടുണ്ട്.

ബിഗ് ബോസ് അഞ്ചാം സീസണ്‍ ആരംഭിക്കുന്നതിനെക്കുറിച്ചുള്ള ജാസ്മിന്റെ സ്‌റ്റോറികളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നുണ്ട്. ഒരു സരീയലില്‍ നിന്നുമുള്ള രംഗങ്ങള്‍ ആണ് ജാസ്മിന്‍ പങ്കുവച്ചിരിക്കുന്നത്.

Jasmine

ബിബി 5 ഒറിജിനലുകളെ സ്വീകരിക്കാന്‍ തയ്യാറായോ? അത് സംഭവിക്കാന്‍ പോകുന്നു, പോപ്പ് കോണ്‍ എടുക്കൂ എന്നാണ് വീഡിയോകള്‍ക്കൊപ്പം ജാസ്മിന്‍ കുറിച്ചിരിക്കുന്നത്.

തന്റെ സ്റ്റോറിയിലൂടെ ബിഗ് ബോസ് വീട്ടിലെ നാടകങ്ങളേയും ഷോയേയും തന്നെ ജാസ്മിന്‍ കളിയാക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ താനൊരു ഇടവേളയെടുക്കുകയാണെന്നാണ് റോബിന്‍ അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വേള്‍ഡ് ടൂര്‍ പോകാനിരിക്കുകയാണ് റോബിന്‍.

ഒറ്റയ്ക്കാണ് താന്‍ ലോകം കാണാന്‍ പോകുന്നതെന്നാണ് റോബിന്‍ അറിയിച്ചത്. യാത്രയില്‍ കാമുകിയായ ആരതി പൊടി ഉണ്ടാകില്ലെന്നും ആദ്യ ലക്ഷം ശ്രീലങ്കയായിരിക്കുമെന്നും റോബിന്‍ അറിയിച്ചിട്ടുണ്ട്.

നേരത്തെ കോളേജില്‍ വച്ച് അലറിയത് തന്റെ ഭാഗത്തു നിന്നുമുണ്ടായ തെറ്റാണെന്നും റോബിന്‍ പറഞ്ഞിരുന്നു. വിവാദങ്ങളില്‍ നിന്നുമൊരു ലോങ് ലീവെടുക്കുകയാണ് താനെന്നാണ് റോബിന്‍ പറയുന്നത്.

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 5 നായി കാത്തിരിക്കുകയാണ് ആരാധകർ. മാർച്ച് 26നാണ് പുതിയ സീസണിന്റെ സംപ്രേക്ഷണം ആരംഭിക്കുന്നത്.

ആരൊക്കെയായിരിക്കും ഇത്തവണ ബിഗ് ബോസിലുണ്ടാവുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. പലരുടേയും പേരുകള്‍ ഇതിനോടകം ചർച്ചയായി മാറിയിട്ടുണ്ട്.

പോയ സീസണലിേത് പോലെ സോഷ്യല്‍ മീഡിയ താരങ്ങളും സീരിയല്‍ താരങ്ങളും തമ്മിലായിരിക്കും ഇത്തവണയും മത്സരമുണ്ടാവുക എന്നാണ് കരുതപ്പെടുന്നത്. വാർത്തകളിലൂടെ താരമായവരും ബിഗ് ബോസിലേക്കുണ്ടെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X