ഓസ്‌കാര്‍ പെര്‍ഫോമന്‍സ് കാഴ്ച വച്ച മുഖങ്ങള്‍ ഉള്ളീന്ന് പോണില്ല; ജാസ്മിന്റെ അമ്പ് റോബിനോ ബെസ്ലിക്കോ?
ബിഗ് ബോസ് ഒക്കെ കഴിഞ്ഞ് അടുത്ത സീസണ്‍ ആവാനായി, ഇപ്പഴും ഇത് കുത്തി പൊക്കിക്കൊണ്ട് എന്തിനാ കുഞ്ഞേ വരുന്നേ എന്ന് ചോദിക്കുന്നവര്‍ക്ക് ജാസ്മിന്റെ മറുപടി
മാസങ്ങളായി ആരാധകര്‍ കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിക്കാന്‍ ഇനി അധിക നാളില്ല. അടുത്ത മാസം മുതല്‍ ബിഗ് ബോസ് സംപ്രേക്ഷണം ആരംഭിക്കും. ഇതിന്റെ മുന്നോടിയായുള്ള പ്രൊമോ വീഡിയോകള്‍ പുറത്ത് വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും നാട്ടിലുമെല്ലാം ബിഗ് ബോസ് ചര്‍ച്ചകള്‍ ഉയര്‍ന്നു തുടങ്ങിയിരിക്കുകയാണ്. ആരൊക്കെയായിരിക്കും സീസണ്‍ 5 ല്‍ ഉണ്ടാവുക എന്നറിയാനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
അഞ്ചാം സീസണ്‍ തുടങ്ങാന്‍ പോകുമ്പോഴും നാലാം സീസണ്‍ തുടങ്ങിവച്ച കാട്ടു തീ ഇതുവരേയും കെട്ടടങ്ങിയിട്ടില്ല എന്നതാണ് സത്യാവസ്ഥ. താരങ്ങള്‍ തമ്മില്‍ സോഷ്യല്‍ മീഡിയ വഴിയുള്ള വഴക്കും പോരാട്ടവുമൊക്കെ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. സുഹൃത്തുക്കള്‍ പിരിയുന്നതും പുതിയ സൗഹൃദ സംഘങ്ങളുണ്ടാകുന്നതിനുമൊക്കെ ഷോയ്ക്ക് ശേഷം പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചതാണ്.

പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളും പരിഹാസവും അധിക്ഷേപവും മറുപടിയും മറുപടിയ്ക്ക് മറുപടിയുമൊക്കെയായി നാലാം സീസണിലെ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ബിഗ് ബോസ് ഓളം അതുപോലെ തന്നെ നിലനിര്‍ത്തി കൊണ്ടു പോവുകയാണ്. ഇതില്‍ മുന്നിലുള്ള താരങ്ങളാണ് റോബിന്‍ രാധാകൃഷ്ണനും ജാസമിനും റിയാസും നിമിഷയുമൊക്കെ. ഇപ്പോഴിതാ ജാസ്മിന്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

ആരുടേയും പേരെടുത്ത് പറയാതെ ചില സിനിമാ രംഗങ്ങളും മീമുകളുമൊക്കെ കഥകള്‍ പറയുന്ന തരത്തില്‍ പങ്കുവച്ചിരിക്കുകയാണ് ജാസ്മിന്‍. നന്ദനം സിനിമയിലെ ജഗതിയുടെ കഥാപാത്രത്തേയും രമേശ് പിഷാരടിയുടെ അമര്‍ അക്ബര്‍ അന്തോണിയിലെ കഥാപാത്രത്തേയും ചേര്‍ത്തുവച്ചിരിക്കുകയാണ് ജാസ്മിന്‍. നല്ലവനായ ഉണ്ണിയുടെ കഥ കേള്‍ക്കുന്ന ബാലാമണിയും ഉണ്ണിയമ്മയും മറ്റ് അമ്മമാരുമാണ് മീമിലുള്ളത്. സന്യാസിയുടെ വേഷത്തിലിരുന്ന് ചിക്കന്‍ കഴിക്കുന്ന, കഞ്ചാവ് വലിക്കുന്ന കുമ്പിടിയാണ് അടുത്ത മീം. ഒരേസമയം നല്ലവനായ ഉണ്ണിയും കഞ്ചാവടിക്കുന്ന ചിക്കന്‍ തിന്നുന്ന സ്വാമിയുമായ കുമ്പിടിയെ കണ്ട് ഞെട്ടിയ ഇന്നസെന്റ് ഡബിളാ ഡബിള്‍ എന്ന് പറയുന്ന മീമാണ് അടുത്തത്.

കുമ്പിടിയെ ആരാധനയോടെ കാണുന്ന ഉണ്ണിയമ്മയാണ് അടുത്ത മീം. ഇതിലൂടെ താരം ലക്ഷ്യം വച്ചിരിക്കുന്നത് ആരേയാണെന്ന് വ്യക്തമല്ല. ബിഗ് ബോസ് താരങ്ങളായ ബെസ്ലിയേയും റോബിനേയുമൊക്കെ ഉന്നം വച്ചുള്ളതാകാം ജാസ്മിന്റെ സ്‌റ്റോറി എന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ബ്ലെസ്ലിയെയാണ് താരം ഉന്നം വച്ചിരിക്കുന്നതാണെന്നാണ് ചിലര്‍ പറയുന്നത്. ആരാണെന്നതിനെക്കുറിച്ച് ജാസ്മിന്‍ പ്രതികരിച്ചിട്ടില്ല. പിന്നാലെ താരം പങ്കുവച്ച വാക്കുകളും ചര്‍ച്ചയാകുന്നുണ്ട്.
ഒരു ടിപ്പിക്കല്‍ മല്ലു ബിഗ് ബോസ് ലോജിക്, ആനയെ കട്ടവന്‍ കിണ്ടി കട്ടവനെ ഉപദേശിക്കുന്നു. ജസ്റ്റ് ഫോര്‍ 100 ദിവസം. ലെ ഓഡിയന്‍സും പ്രമുഖ കണ്ടന്റ് വെളുപ്പിക്കല്‍ ടീം, നേരത്തെ കാശ് കൊടുത്തവര്‍ മാത്രം, വൗ എന്നാണ് ജാസ്മിന്‍ അടുത്ത സ്റ്റോറിയില്‍ കുറിച്ചിരിക്കുന്നത്. കിണ്ടി കട്ടവനായാലും ആനയെ കട്ടവന്‍ ആയാലും കള്ളന്‍ കള്ളന്‍ തന്നെയാ ദാസപ്പാ എന്നും താരം പറയുന്നുണ്ട്. തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കുള്ള ജാസ്മിന്റെ മറുപടിയാണ് അടുത്ത സ്‌റ്റോറി.

ബിഗ് ബോസ് ഒക്കെ കഴിഞ്ഞ് അടുത്ത സീസണ്‍ ആവാനായി, ഇപ്പഴും ഇത് കുത്തി പൊക്കിക്കൊണ്ട് എന്തിനാ കുഞ്ഞേ വരുന്നേ എന്ന് ആളുകള്‍. സോറി ഓരോ സീസണ്‍ കഴിയുമ്പോഴേക്കും തന്മാത്രയിലെ ലാലേട്ടനെ പോലെ അഭിനയിക്കാന്‍ അറിയാണ്ട് പോയി ഉണ്ണീ. ഉള്ളില്‍ ഓസ്‌കാര്‍ പെര്‍ഫോമന്‍സ് കാഴ്ച വച്ച ചില മുഖങ്ങള്‍ അങ്ങട്ട് ഉള്ളീന്ന് പോണില്ലെന്നാണ് ജാസ്മിന്‍ പറയുന്നത്. ഹാ അല്ലേലും ഉള്ളിലെ അണിയറ പ്രവര്‍ത്തകരുടെ കഷ്ടപ്പാട് തിയേറ്ററില്‍ എസി ഇട്ട് കാണുന്ന സ്‌നേഹത്തിന്റെ തക്കുടു വാവകള്‍ ആയ ചില പ്രേക്ഷകര്‍ക്ക് മനസിലാവുലാ ഹാ എന്നും ജാസ്മിന്‍ പറയുന്നുണ്ട്.


Click it and Unblock the Notifications











