ഞാന്‍ മാത്രമല്ല, റോബിനെ പലരും മനസിലാക്കിയിരുന്നു; പക്ഷെ എല്ലാം മുക്കി; ലാലേട്ടന്‍ പറഞ്ഞതുമായി ജാസ്മിന്‍

ഇതെങ്ങനാ ജാസൂ മനസിലാക്കിയത് അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ എല്ലാം കറക്ടായി പറയാന്‍? എന്നായിരുന്നു ഒരാള്‍ ചോദിച്ചത്.

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ താരമാണ് ജാസ്മിന്‍. തന്റെ നിലപാടുകളില്‍ ഉറച്ചു നിന്നാണ് ജാസ്മിന്‍ ആരാധകരെ നേടിയെടുക്കുന്നത്.

ഫൈനലിലെത്താന്‍ എല്ലാ സാധ്യതയുമുണ്ടായിരുന്ന ജാസ്മിന്‍ തന്റെ നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ സാധിക്കാത്തതിനാലാണ് ഷോയില്‍ നിന്നും സ്വയം ഇറങ്ങിപ്പോകുന്നത്. ബിഗ് ബോസ് ആരാധകര്‍ ഒരിക്കലും മറക്കാത്ത രംഗങ്ങളിലൊന്നായിരുന്നു അത്.

ബിഗ് ബോസ് വീട്ടില്‍ വച്ച് തന്നെ റോബിനെതിരെ എന്നും നിലയുറപ്പിച്ചിരുന്നയാളാണ് ജാസ്മിന്‍. ഇപ്പോഴിതാ റോബിനെതിരെ തുറന്നു പറച്ചിലുകളുമായി സുഹൃത്തുക്കളായിരുന്നവര്‍ പോലും രംഗത്തെത്തുകയാണ്.

ഈ സമയം റോബിനെക്കുറിച്ച് തുടക്കത്തില്‍ തന്നെ ജാസ്മിന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഇതേക്കുറിച്ച് ഇപ്പോള്‍ തന്റെ ക്യു ആന്റ് എയിലൂടെ പ്രതികരിക്കുകയാണ് ജാസ്മിന്‍.

Jasmine,

എന്നാലും ഇതെങ്ങനാ ജാസൂ മനസിലാക്കിയത് അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ എല്ലാം കറക്ടായി പറയാന്‍? എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഇതിന് മറുപടിയായി ബിഗ് ബോസില്‍ ഒരിക്കല്‍ മോഹന്‍ലാല്‍ പറഞ്ഞ സെന്‍സ് വേണം സെന്‍സിബിലിറ്റി വേണം സെന്‍സിറ്റീവിറ്റി വേണം എന്ന ഡയലോഗാണ് ജാസ്മിന്‍ പങ്കുവെക്കുന്നത്.

ഇത് ഞാന്‍ മാത്രം അല്ല പുറത്തും ബിഗ് ബോസിന് ഉള്ളിലും ഉള്ള കുറേ ആളുകള്‍ മനസിലാക്കിയിരുന്നുവെന്നാണ് ജാസ്മിന്‍ പറയുന്നത്. ആര്‍മിയുടേയും ബോട്ടുകളുടേയും വൈറ്റ് വാഷിങ് വീഡിയോ ടീമിന്റേയും തിരക്കില്‍ കാണാതെ പോയതും മുക്കിയതുമാണ് ഹേ എന്നും ജാസ്മിന്‍ പറയുന്നുണ്ട്.

തനിക്ക് ഒരു പോയന്റ് പറയാന്‍ ഉണ്ടെങ്കിലും അച്ചടി ഭാഷയിലൂടെ ആളുകളിലേക്ക് അത് എത്തിക്കാനറിയില്ലെന്നും ജാസ്മിന്‍ പറയുന്നുണ്ട്. അങ്ങനെ ചെയ്യാന്‍ സാധിക്കുന്നവരുടെ ഉദാഹരണമായി ജാസ്മിന്‍ ചൂണ്ടിക്കാണിക്കുന്നത് റിയാസിനെയാണ്.

ബിഗ് ബോസിലൂടെ താന്‍ മറ്റുള്ളവരെ സ്വാധീനിക്കുന്നുണ്ടാകും. ചിലപ്പോള്‍ അത് നിങ്ങള്‍ കാണാത്തതായിരിക്കുമെന്നും ജാസ്മിന്‍ പറയുന്നു.

താന്‍ എന്നും തന്റെ വാക്കുകളില്‍ ഉറച്ചു നിന്നിട്ടുണ്ടെന്നും താരം ചൂണ്ടിക്കാണിക്കുന്നു. താന്‍ ഇപ്പോഴും ബിഗ് ബോസ് കഴിഞ്ഞിട്ടും ഒരേകാര്യം തന്െന പറഞ്ഞു കൊണ്ടിരിക്കുന്നത് തനിക്കൊരു പോയന്റ് പറയാനുള്ളത് കൊണ്ടാണെന്നും അത് ശരിയാണെന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നും ജാസ്മിന്‍ പറയുന്നു.

ബിഗ് ബോസില്‍ വന്ന ശേഷം ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും ജാസ്മിന്‍ പറയുന്നു. ഉദാഹരണമായി താരം ചൂണ്ടിക്കാണിക്കുന്നത് പുതിയ സീസണിന്റെ തീമാണ്.

ഇത്തവണത്തെ തീം എന്നത് ഒറിജിനല്‍ എന്നതാണ്. ഫേക്കും ഒറിജനലും തമ്മിലുള്ള പോരാട്ടമായിരുന്നു പോയ സീസണില്‍ നടന്നതെന്നും അതാണ് ഇപ്പോഴത്തെ സീസണില്‍ വന്ന മാറ്റത്തിന് കാരണമെന്നുമാണ് ജാസ്മിന്‍ പറയുന്നത്.

ബിഗ് ബോസിലേക്ക് വീണ്ടും അവസരം ലഭിച്ചാല്‍ പോകുമോ എന്ന ചോദ്യത്തിനും ജാസ്മിന്‍ മറുപടി നല്‍കുന്നുണ്ട്. എന്റെ പൊന്നോ പോയ സീസണിന്റെ ക്ഷീണം മാറിയിട്ടില്ല എന്നാണ് ജാസ്മിന്‍ പറയുന്നത്.

പിന്നെ താന്‍ ചെയ്തതും പറഞ്ഞതുമൊക്കെ വച്ചു നോക്കുമ്പോള്‍ തന്നെ മുംബൈയുടെ പരിസരത്തില്‍ പോലും അടുപ്പിക്കാന്‍ സാധ്യതയില്ലെന്നാണ് ജാസ്മിന്‍ പറയുന്നത്. ഇതിനിടെ ഈ സീസണിനെക്കുറിച്ചൊരു പ്രവചനം നടത്താനും ജാസ്മിനോട് ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.

Jasmine,

തനിക്ക് ബിഗ് ബോസിനെക്കുറിച്ച് നേരത്തെ അറിയില്ലായിരുന്നുവെന്നും താന്‍ പോയ സീസണിലൂടെയാണ് മനസിലാക്കുന്നതെന്നും അത് വച്ച് തനിക്ക് പറയാനുള്ളത് ഒരു കാര്യമാണെന്നും ജാസ്മിന്‍ പറയുന്നു. അതേസമയം തനിക്ക് പ്രവചിക്കാനൊന്നും അറിയില്ലെന്നും ജാസ്മിന്‍ പറയുന്നു.

പോയ സീസണിന്റെ മോട്ട സീസണ്‍ ഓഫ് കളേഴ്‌സ് എന്നായിരുന്നു. എല്‍ജിബിടിക്യു എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നതെങ്കിലും ഐജിബിടി എന്ന് പറഞ്ഞ ദില്‍ഷയായിരുന്നു വിന്നര്‍ ആയത് എന്ന് ജാസ്മിന്‍ ചൂണ്ടിക്കാണിക്കുന്നു.

ഇത്തവണ ഒരു സ്ത്രീയെ പോരാളി എന്നൊക്കെ പറഞ്ഞ് കാണിക്കുന്നുണ്ട്. അതിനാല്‍ മിക്കവാറും ഒരു ആല്‍ഫ മെയില്‍ തന്നെയായിരിക്കും വിജയിക്കുകയെന്നും അതിനേ സാധ്യതയുള്ളൂവെന്നും മലയാളികളല്ലേയെന്നും ജാസ്മിന്‍ മറുപടിയായി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X