പ്രിയപ്പെട്ടവരേ ബിഗ് ബോസില്‍ സപ്പോര്‍ട്ട് ചെയ്യാത്തതിന് നന്ദി, മനോനില തകര്‍ന്നേനെ! റോബിനെ കൊട്ടി ജസ്‌ല

പ്രിയപ്പെട്ടവരേ ഞങ്ങള്‍ ബിഗ്ഗ്ബോസില്‍ പോയപ്പോള്‍ സപ്പോര്‍ട്ട് ചെയ്യാത്തതിന് മനസ്സറിഞ്ഞ നന്ദി എന്നാണ് ജസ്ല പറയുന്നത്. സപ്പോര്‍ട്ട് കിട്ടിയാല്‍ മനോനില തകരാറിലാവുമായിരുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിക്കാന്‍ പോവുകയാണ്. പുതിയ സീസണിന്റെ ആദ്യ എപ്പിസോഡിലേക്ക് ഇനി വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ആരൊക്കെയായിരിക്കും പുതിയ സീസണില്‍ മത്സരിക്കാനെത്തുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. ഇത്തവണയും നാടകീയമായൊരു സീസണ്‍ തന്നെയായിരിക്കും അരങ്ങേറുക എന്നാണ് പ്രേക്ഷകര്‍ കണക്കാക്കുന്നത്.

അതേസമയം നാലാം സീസണുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും ഇതുവേരയും കെട്ടടങ്ങിയിട്ടില്ല എന്നതാണ് വാസ്തവം. കഴിഞ്ഞ സീസണിലൂടെ താരമായി മാറിയ റോബിന്‍ രാധാകൃഷ്ണന്‍ തന്നെയാണ് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. റോബിനെതിരെയുള്ള ആരോപണങ്ങളും വിമര്‍ശനങ്ങളുമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.

Jazla Madasseri

റോബിനെതിരെ ഗുരുതര ആരോപണങ്ങളുമായി സുഹൃത്തുക്കളും ബിഗ് ബോസ് താരങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ പൊതുവേദിയില്‍ വച്ച് അലറി വിളിക്കുകയും വിമര്‍ശകരെ അധിക്ഷേപിക്കുകയും ചെയ്ത് റോബിന്‍ വിവാദത്തില്‍ പെട്ടിരുന്നു. ഇതിനിടെ ഇപ്പോഴിതാ റോബിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ജസ്ല മാടശ്ശേരി.

ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായിരുന്നു ജസ്ല. സീസണ്‍ ടുവിലെ താരമായ രജിത്ത് കുമാറിന്റെ ടോക്‌സിക് സമീപനങ്ങളെ വിമര്‍ശിച്ച് കയ്യടി നേടിയ താരമാണ് ജസ്ല. ഇപ്പോഴിതാ റോബിനെതിരെ ജസ്ല തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പങ്കുവച്ച വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

പ്രിയപ്പെട്ടവരേ ഞങ്ങള്‍ ബിഗ്ഗ്ബോസില്‍ പോയപ്പോള്‍ സപ്പോര്‍ട്ട് ചെയ്യാത്തതിന് മനസ്സറിഞ്ഞ നന്ദി എന്നാണ് ജസ്ല പറയുന്നത്. സപ്പോര്‍ട്ട് കിട്ടിയാല്‍ മനോനില തകരാറിലാവുമായിരുന്നു എന്ന് തോന്നിപ്പോകുന്നു എന്നാണ് താരം പറയുന്ന കാരണം.അത് തെറ്റൊന്നുമല്ല . ചെലപ്പോ അതിനെ ഓവര്‍ കം ചെയ്യാന്‍ നെഗറ്റീവ്‌നെ ഓവര്‍ കം ചെയ്യാന്‍ എടുത്തതിനെക്കാള്‍ പ്രയാസമാകുമായിരുന്നു എന്ന് തോന്നുന്നു എന്നും ജസ്ല അഭിപ്രായപ്പെടുന്നുണ്ട്.

നിങ്ങള്‍ വലിയവരാണ് മലയാളികളെ, ഇതിപ്പോ 4 തെറിവിളിയിലും ട്രോള്ളിലും നിങ്ങള്‍ ഒതുക്കിയില്ലേ. നിങ്ങള്‍ മഹാന്മാരാണ് എന്നാണ് ജസ്ല തമാശരൂപേണെ പറയുന്നത്. കഴിഞ്ഞ ദിവസം വൈറലായ റോബിന്റെ വീഡിയോയില്‍ നിന്നുമുള്ള ചിത്രവും ജസ്ല പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് ജസ്ലയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയിക്കുന്നത്.

Jazla Madasseri

ഇത് സപ്പോര്‍ട്ട് കൂടി അഹങ്കാരം തലക്ക് പിടിച്ചു വട്ടായി പോയതാ. വേറെയും മത്സരാര്‍ഥികള്‍ ഉണ്ടാരുന്നല്ലോ സപ്പോര്‍ട്ട് ഉള്ളവരും ഇല്ലാത്തവരും അവര്‍ക്ക് ആര്‍ക്കും ഇങ്ങനെ വട്ടായിട്ടില്ലല്ലോ..ഇത് അഹങ്കാരം, നിന്റെ മൂക്കാമണ്ട ഗോണ്‍,
ദേഹോപദ്രവം തുടങ്ങീന്ന കേള്‍വി, ബിഗ് ബോസിനെ നാറ്റിക്കുന്ന രണ്ടു ഭൂലോക മരപ്പാഴുകള്‍ ഒന്നിവനും രജിത്ത് നാറിയും, ഈ മണ്ടന്റെ അലറല്‍ കാരണം
അയല്‍വാസികള്‍ ഒക്കെ എങ്ങനെ ഉറങ്ങുന്നു ആവോ, പണ്ട് ഒരു കള്ളത്താടി ഡോക്ടര്‍ ഇപ്പൊ ഈ സപ്പോര്‍ട്ട് കിട്ടി മനോനില തെറ്റിയ കലിപ്പന്‍ ഡോക്ടര്‍. അല്ല ഈ അസുഖം ഡോക്ടര്‍സ്‌നു ബാധിക്കുന്ന ഒന്നാണോ? എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍.

'ഇവന്‍ ഏതാണ്ട് ഷാരുഖാനാണന്നാണ് അവന്‍ കരുതിയിരിക്കുന്നത് , പൊക്കി നടക്കാന്‍ കുറെ ഊളകളും, പിരാന്തിന്റെ ലാസ്റ്റ് വേര്‍ഷന്‍ ആണ് ഇവന്‍ ,
ഈ വര്‍ഷത്തെ ഏറ്റവും നല്ല വേട്ടാവളിയന്‍ പുരസ്‌കാരം റോബിന്‍ മൂക്കാ മണ്ടക്ക്, ഇവന്‍ പിന്നെ സൈക്കോ ആണെന്ന് മനസ്സിലാക്കാം. ഇവനെ താങ്ങി നടക്കുന്ന ആര്‍മി മലരുകളെ എന്ത് പറയാന്‍ പ്രഫുദ്ധ കേരളം തന്നെ, ഇവനെ യൊക്കെ കുറെ നാള്‍ കൊണ്ട് നടക്കും എന്നിട്ട് ഫുക്രുവിനെ താഴെ ഇട്ട പോലെ ഇവനെയും താഴെ ഇടും അത്രയേയുള്ളൂവെന്നും ചിലര്‍ പറയുന്നു.

ഇതിനിടെ ഒരാള്‍ ജസ്ലയേയും പരിഹസിക്കാന്‍ ശ്രമിക്കുന്നുണ്ട്. അന്ന് തോറ്റമ്പിയതിന്റെ ക്ഷീണം ഇനിയും തീര്‍ന്നില്ലെന്നു തോന്നുന്നല്ലോ എന്നായിരുന്നു ഇയാളുടെ കമന്റ്. എന്നാല്‍ നിങ്ങള്‍ക്കെങ്ങനെ പലതും തോന്നും എന്ന് മറുപടി നല്‍കിക്കൊണ്ട് അയാളുടെ വായടപ്പിക്കുകയാണ് ജസ്ല മാടശ്ശേരി.

Read more about: robin bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X