റോബിന്‍ അലറുന്നതില്‍ എന്താണ് പ്രശ്‌നം? അവനെ ആക്രമിക്കാനുള്ള സമയമല്ല ഇത്; തുറന്നടിച്ച് കിടിലം ഫിറോസ്

റോബിനെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ നടത്താനുള്ള സമയം ഇതല്ലെന്നാണ് കിടിലം ഫിറോസ് പറയുന്നത്.

റോബിന്‍ രാധാകൃഷ്ണും ശാലു പേയാടുമായുള്ള വാദ പ്രതിവാദങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. പിന്നീട് ഇതിലേക്ക് റോബിന്റെ മുന്‍ സുഹൃത്തായിരുന്ന ആരവ് കൂടെ രംഗത്തെത്തിയിരുന്നു.

റോബിനെതിരെ കടുത്ത ആരോപണങ്ങളാണ് കഴിഞ്ഞി ദിവസം ശാലു പേയാടും ആരവും ഉയര്‍ത്തിയത്. റോബിന്റെ പല വാദങ്ങളും നുണകളായിരുന്നുവെന്നാണ് ഇരുവരും പറഞ്ഞത്.

ഇതിനിടെ ഇപ്പോഴിതാ റോബിനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കിടിലം ഫിറോസ്. ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ താരമായിരുന്നു കിടിലം ഫിറോസ്.

Kidilam Firoz

റോബിനെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ നടത്താനുള്ള സമയം ഇതല്ലെന്നാണ് കിടിലം ഫിറോസ് പറയുന്നത്. ഒരു പരിപാടിക്കിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കിടിലം ഫിറോസ്.

റോബിന്‍ അലറുന്നത് കൊണ്ട് ചാനലുകള്‍ക്ക് വ്യൂസ് കിട്ടുന്നു. റോബിന്‍ കുഴപ്പമില്ല. അത് കാണുന്നവര്‍ക്കും കുഴപ്പമില്ല. പുള്ളിയ്ക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാനുള്ള അവകാശമുണ്ട്.

പൊതുജനത്തിന് ബുദ്ധിമുട്ടാകുന്നത് പോലെ ഇഷ്ടമുള്ളത് പോലെ ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. പിന്നെ എന്താണ് പ്രശ്‌നമെന്നാണ് കിടിലം ഫിറോസ് ചോദിക്കുന്നത്.

റോബിനെ തനിക്ക് ഇഷ്ടപ്പെട്ടത് ഷോയിലെ ദിവസങ്ങളിലാണെന്നും റോബിന്‍ ഷോയിലെ ഏറ്റവും മികച്ചവരില്‍ ഒരാളായിരുന്നുവെന്നും ഫിറോസ് പറയുന്നു. അതിന് ശേഷം പുറത്ത് റോബിന്‍ എന്ത് ചെയ്യുന്നുവെന്ന് അന്വേഷിക്കുന്നത് എന്റേയോ നിങ്ങളുടെയോ ജോലിയല്ലെന്നും ഫിറോസ് പറഞ്ഞു.

റോബിന് എന്തെങ്കിലും ലക്ഷ്യം കാണും. റോബിന്‍ തന്റെ ഇഷ്ടത്തിന് അനുസരിച്ച് ജീവിച്ചക്കട്ടേയെന്നാണ് ഫിറോസ് അഭിപ്രായപ്പെടുന്നത്.

മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും സ്വകാര്യമായ സന്തോഷങ്ങൡലൊന്നായ വിവാഹ നിശ്ചയം കഴിഞ്ഞ് നില്‍ക്കുകയാണ് റോബിന്‍. തന്നെ വിളിച്ചിരുന്നുവെങ്കിലും സിനിമാത്തിരക്കു കാരണം പോകാന്‍ സാധിച്ചില്ല.

എന്റെ കുടുംബത്തില്‍ ഇങ്ങനൊരു സംഭവം ഉണ്ടാകരുത്. ബിഗ് ബോസ് എന്നത് ഒരു കുടുംബമാണെന്നും അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയത്താണ് ആക്രമിക്കപ്പെടുന്നതെന്നും ഫിറോസ് പറഞ്ഞു.

സമാനമായ രീതിയില്‍ ശാലുവും ആരവും കുടുംബവും ആക്രമിക്കിപ്പെടുന്നു. അതെല്ലാം അവര്‍ തമ്മിലുള്ള പ്രശ്‌നമാണെന്നും തന്നെ ബാധിക്കാത്തതിനാലാണ് താന്‍ അഭിപ്രായം പറയാതിരിക്കുന്നതെന്നും ഫിറോസ് പറയുന്നു.

Kidilam Firoz

തനിക്കെതിരെയുള്ള ആരോപണത്തില്‍ റോബിന്‍ മറുപടി നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നല്ല നിമിഷത്തിലുള്ള വളഞ്ഞിട്ടുള്ള ആക്രമണം നല്ലതല്ലെന്നും എല്ലാം രമ്യമായി പരിഹരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

ദില്‍ഷ റോബിനെക്കുറിച്ചും റോബിന്‍ ദില്‍ഷയേക്കുറിച്ചും തന്നോട് മോശമായൊന്നും പറഞ്ഞിട്ടില്ല. അവര്‍ ഭാവിയില്‍ സുഹൃത്തുക്കളാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 5 ലേക്ക് വരുന്നവരില്‍ കുറച്ച് പേര്‍ തന്നെ വിളിച്ചതായും ഫിറോസ് പറയുന്നുണ്ട്. എന്ത് ചെയ്താലും നല്ലതും ചീത്തയുമുണ്ടാകുമെന്നാണ് താന്‍ അവരോട് പറഞ്ഞതെന്നാണ് ഫിറോസ് പറയുന്നത്.

ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിക്കാന്‍ ഇനി അധികനാളുകളില്ല. മാര്‍ച്ച് 26 നാണ് അഞ്ചാം സീസണിന്റെ ലോഞ്ചിംഗ്.

പുതിയ സീസണ്‍ സംപ്രേക്ഷണം ചെയ്യാന്‍ പോകുന്നതിന് മുന്നോടിയായി പ്രൊമോ വീഡിയോകള്‍ പുറത്തു വന്നിട്ടുണ്ട്. ഇത്തവണയെത്തുക ഒറിജിനല്‍ ആയ വ്യക്തിത്വമുള്ളവരായിരിക്കുമെന്നാണ് പ്രൊമോകള്‍ പറയുന്നത്.

ദില്‍ഷ പ്രസന്നന്‍ ആയിരുന്നു നാലാം സീസണിലെ വിജയി. ദില്‍ഷയ്‌ക്കൊപ്പം ബ്ലെസ്ലി, റിയാസ്, ധന്യ മേരി വര്‍ഗീസ്, ലക്ഷ്മി പ്രിയ എന്നിവരും ടോപ് ഫൈവിലെത്തിയിരുന്നു.

അതേസമയം റോബിന്‍ വിവാദങ്ങളില്‍ നിന്നുമെല്ലം കുറച്ചു നാള്‍ വിട്ടു നില്‍ക്കാനുള്ള ഒരുക്കത്തിലാണ്. ഇതിന്റെ ഭാഗമായി താനൊരു വേള്‍ഡ് ടൂർ പോവുകയാണെന്നാണ് റോബിന്‍ പറഞ്ഞത്.

ഒറ്റയ്ക്കാണ് വേള്‍ഡ് ടൂർ പോകുന്നതെന്നും തനിക്കൊപ്പം പ്രതിശ്രുത വധുവായ ആരതി പൊടിയുണ്ടാകില്ലെന്നും റോബിന്‍ അറിയിച്ചിരുന്നു. യാത്രയുടെ ആദ്യത്തെ ലക്ഷ്യ സ്ഥാനം ശ്രീലങ്കയായിരിക്കുമെന്നാണ് റോബിന്‍ അറിയിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X