For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോബിന്റെ ഇടിച്ച കാറില്‍ അഖിലും ഉണ്ടായിരുന്നു! റോബിനും അഖിലും തമ്മില്‍ അടിയായത് എന്തിന്?

  |

  മലയാളികള്‍ക്ക് സുപരിചിതനാണ് കുട്ടി അഖില്‍. കോമഡി ഷോകളിലൂടെയാണ് കുട്ടി അഖില്‍ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറുന്നത്. പിന്നീടാണ് അഖില്‍ ബിഗ് ബോസിലെത്തുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു കുട്ടി അഖില്‍. തന്റെ നിലപാടുകളും ഗെയിമുകളിലെ മികച്ച പ്രകടനങ്ങളുമാണ് അഖിലിനെ താരമാക്കിയത്.

  Also Read:മൂന്ന് തലമുറയ്ക്കുള്ള തെറി രഞ്ജിനി കേട്ടു; സ്റ്റാർ സിം​ഗർ സംപ്രേഷണം തടയാൻ മേധാവി ശ്രമിച്ചു; ശ്രീകണ്ഠൻ നായർ

  ബിഗ് ബോസ് വീട്ടില്‍ പരമാവധി വിവാദങ്ങളില്‍ നിന്നും ഒഴഞ്ഞു മാറിയ താരമാണ് കുട്ടി അഖില്‍. എന്നാല്‍ വ്യാജ വാര്‍ത്തകള്‍ അഖിലിനേയും വെറുതെ വിട്ടില്ല. ഇപ്പോഴിതാ ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്നെക്കുറിച്ച് വന്നൊരു വാര്‍ത്തയെ പറ്റി സംസാരിക്കുകയാണ് കുട്ടി അഖില്‍. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  എനിക്ക് ഈയ്യടുത്ത് ഭയങ്കര കോളുകള്‍. എന്താണെന്ന് മനസിലാകുന്നില്ല. ഞാനപ്പോഴാണ് ആ വാര്‍ത്ത പോലും അറിയുന്നത്. റോബിന്റെ വണ്ടി ആക്‌സിഡന്റായിരുന്നു. കോന്നി ഭാഗത്തെവിടെയോ ആണ് അപകടമുണ്ടായത്. ആ സമയത്ത് ഏതോ ഒരു ഓണ്‍ലൈന്‍ മീഡിയയില്‍, ഏതാണെന്ന് ഓര്‍ക്കുന്നില്ല, വന്ന വാര്‍ത്തയില്‍ ഞാനും ആ കാറിലുണ്ടായിരുന്നുവെന്നാണ്. പക്ഷെ ഞാന്‍ ആ സമയത്ത് ബഹറെയ്‌നില്‍ ഷോയ്ക്ക് തയ്യാറായി ഇരിക്കുകയാണ്.

  Also Read: ജഗതി ചേട്ടന്റെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പാന്‍ പറഞ്ഞു; പറ്റില്ലെന്ന് പറഞ്ഞിട്ടും ചെയ്യേണ്ടി വന്നെന്ന് ജോബി

  എന്നെ വിളിച്ചാല്‍ കിട്ടില്ല. ബഹെറയ്‌നില്‍ ആണെന്ന് നേരത്തെ ഞാന്‍ സ്റ്റാറ്റസ് ഇട്ടിരുന്നു. പിന്നെ രണ്ട് ദിവസം എന്നെ വിളിച്ചാല്‍ കിട്ടാണ്ടായി. ആ സമയത്താണ് ഏതോ ഒരു ഓണ്‍ലൈന്‍ മീഡിയയില്‍ ഈ വാര്‍ത്ത വരുന്നത്. എല്ലാവരും എന്നെ വിളിക്കുന്നുണ്ട്. ഞാന്‍ ഉണ്ടോന്ന് അറിയാനായാണ്. പക്ഷെ എന്നെ കിട്ടുന്നില്ല. ഇതോടെ അവര്‍ ഉറപ്പിച്ചു. അപകടമുണ്ടായി, എന്നെ കിട്ടുന്നില്ലല്ലോ. പിന്നെ വാട്‌സ് ആപ്പില്‍ മെസേജ് വരാന്‍ തുടങ്ങി.

  അഖില്‍ ഓക്കെയാണോ എന്ന് ചോദിച്ച് മെസേജുകള്‍ വന്നു. ഞാന്‍ എന്ത് ഓക്കെ? പിന്നെ കരുതി ബഹ്‌റെയ്‌നില്‍ പോയതല്ലേ, അവിടെ ഓക്കെയാണോ എന്നാകും ചോദിക്കുന്നത്. ഞാന്‍ ഓക്കെയാണെന്ന് പറഞ്ഞു. കുറേ മെസേജുകളായി. പിന്നെയാണ് ഒരു ലിങ്ക് വരുന്നത്. അത് കാണുമ്പോഴാണ് സംഭവം അറിയുന്നത്. റോബിനെ വിളിക്കാന്‍ നോക്കിയെങ്കിലും കണക്ടായില്ല. റോബിന്‍ ഓക്കെയാണോന്ന് എനിക്ക് ചോദിക്കുകയും വേണം ഞാന്‍ ഓക്കെയാണെന്ന് പറയുകയും വേണം.

  ഇതൊക്കെ എങ്ങനെ വരുന്നുവെന്ന് അറിയില്ല. ചിലപ്പോള്‍ കൂടെയുണ്ടായിരുന്ന ആരുടെയെങ്കിലും പേര് അഖില്‍ എന്നായിരിക്കും. പക്ഷെ അവര്‍ അങ്ങ് തീരുമാനിക്കുകയാണ് കുട്ടി അഖില്‍ ആണെന്ന് എന്നാണ് അഖില്‍ പറയുന്നത്. അതേസമയം സോഷ്യല്‍ മീഡിയ കാരണമുണ്ടായ ഗുണങ്ങളെക്കുറിച്ചും അഖില്‍ സംസാരിക്കുന്നുണ്ട്.

  24 X 7 ആയത് കൊണ്ട് നമ്മള്‍ ചെയ്യുന്നതെല്ലാം പ്രേക്ഷകര്‍ കാണും. നല്ലത് മാത്രമല്ല. നേരത്തെയായിരുന്നുവെങ്കില്‍ ഒരു മണിക്കൂര്‍ മാത്രമേ കാണുന്നുണ്ടായിരുന്നുള്ളൂ. എപ്പിസോഡില്‍ പത്ത് മിനുറ്റ് മാത്രമുള്ള അടിയുടെ തുടക്കം എന്താണെന്നും ആരുടെ ഭാഗത്താണ് ന്യായമെന്നുമൊക്കെ കാണാന്‍ സാധിക്കും. വേറൊരു ഗുണം, ടിവി കാണാത്തവര്‍ ഹോട്ട്‌സ്റ്റാറിലൂടെ കണ്ടുവെന്നും അഖില്‍ പറയുന്നു.

  ബിഗ് ബോസിന് നേരത്തെ തന്നെ ഒരു റീച്ചുണ്ട്. പക്ഷെ ഇത്തവണ സോഷ്യല്‍ മീഡിയ കൂടുതല്‍ ചര്‍ച്ച ചെയ്തു. ഞാന്‍ ഏഷ്യാനെറ്റിലാണ് കൂടുതലും വന്നിട്ടുള്ളത്. ഇത്തവണ ബിഗ് ബോസ് ചര്‍ച്ചകളില്‍ പേരെടുത്ത് പറയും. നേരത്തെ ടിവിയില്‍ കാണുന്നൊരു പയ്യന്‍ ആയിരുന്നു. പക്ഷെ ഇത്തവണ ഓരോ ചര്‍ച്ചയിലും അഖില്‍ അഖില്‍ എന്നു പറയും. റോബിനും അഖിലും അടിയുണ്ടാക്കിയത് എന്തിനെന്ന് എന്നൊക്കെ ചര്‍ച്ച ചെയ്യുമ്പോള്‍ പേര് ചര്‍ച്ചയില്‍ വരികയാണെന്നും അഖില്‍ പറയുന്നു.

  വ്യാജ വാര്‍ത്തകളും വരുന്നുണ്ട്. എന്റെ എന്‍ഗേജുമെന്റ് കഴിഞ്ഞെന്ന് പറഞ്ഞ് വാര്‍ത്ത വന്നു. ഞാന്‍ ഒരാളെ കല്യണം കഴിക്കുന്നതായി വാര്‍ത്ത വന്നു. ഇതും ഒരു പരിധി വരെ ഗുണമാണ്. ബിഗ് ബോസിന്റെ ചര്‍ച്ച കഴിയുമ്പോഴാണ് ഇങ്ങനൊന്ന് വരുന്നത്. എന്നോട് എത്ര പേരാണെന്നോ കല്യാണമായല്ലേ എന്ന് ചോദിച്ചത്. ഇവര്‍ തമ്പ് നെയില്‍ മാത്രമാണ് കാണുന്നത്. ക്ലിക്ക് ചെയ്ത് കാണുമ്പോഴാണ് സംഭവം വേറെയാണെന്ന് അറിയുന്നതെന്നും താരം പറയുന്നു.

  Read more about: bigg boss robin
  English summary
  Bigg Boss Fame Kutti Akhil Talks About The Accident News Of Robin And How His Name Got Involved
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X