രണ്ട് ദിശകളിലേക്ക് പിരിയുന്നു! പ്രണയ അവസാനിപ്പിച്ച് ലച്ചു; പ്രതികരണവുമായി കാമുകന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5ലൂടെയാണ് മലയാളികള്‍ ലച്ചുവിനെ അടുത്തറിയുന്നത്. സിനിമകളിലൂടേയും സോഷ്യല്‍ മീഡിയയിലൂടേയും ശ്രദ്ധ നേടിയ ശേഷമാണ് ലച്ചു ബിഗ് ബോസിലെത്തുന്നത്. ഷോയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു ലച്ചു. തന്റെ ബോള്‍ഡ് ആറ്റിറ്റിയൂഡും പോസിറ്റീവ് സമീപനവുമാണ് ലച്ചുവിനെ ജനപ്രീയാക്കുന്നത്.

നിഷ്‌കളങ്കമായ ചിരിയും എപ്പോഴും സന്തോഷത്തോടെ നടക്കുകയും ചെയ്യുന്ന ലച്ചു ആദ്യ നാളുകളില്‍ തന്നെ താരമായി മാറുകയായിരുന്നു. എന്നാല്‍ തന്റെ മുഖത്ത് എപ്പോഴുമുള്ള ചിരിയ്ക്ക് പിന്നില്‍ ലച്ചു ഒളിപ്പിച്ചു വച്ച വേദനകള്‍ വളരെ ആഴമുള്ളവയായിരുന്നു. തനിക്ക് കുട്ടിക്കാലം മുതല്‍ നേരിടേണ്ടി വന്ന അതിക്രമങ്ങളെക്കുറിച്ചുള്ള ലച്ചുവിന്റെ തുറന്നു പറച്ചില്‍ വലിയ ചര്‍ച്ചയായി മാറുകയായിരുന്നു.

Lachu Gram

തനിക്ക് 13-ാം വയസ് മുതല്‍ വര്‍ഷങ്ങളോളം നേരിടേണ്ടി വന്ന അതിക്രമങ്ങള്‍ ലച്ചു തുറന്ന് പറഞ്ഞപ്പോള്‍ പ്രേക്ഷകരും സഹ താരങ്ങളും വേദനയോടെയാണ് കേട്ട് നിന്നത്. ആ തുറന്നു പറച്ചിലോടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു ലച്ചു. തന്റെ വേദനകളില്‍ നിന്നും ജീവിതത്തില്‍ ലച്ചു നടത്തിയ വിജയകരമായ മുന്നേറ്റത്തിന് കേരളമൊന്നാകെ കയ്യടിക്കുകയായിരുന്നു.

ലച്ചുവിനെ അറിയുന്നവര്‍ക്കെല്ലാം ലച്ചുവിന്റെ കാമുകനേയും അറിയാം. ബിഗ് ബോസില്‍ വച്ച് തന്നെ ലച്ചു തന്റെ കാമുകനെക്കുറിച്ച് മനസ് തുറന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും തന്റെ പ്രണയ നിമിഷങ്ങള്‍ ലച്ചു പങ്കുവെക്കാറുണ്ട്. അഭിമുഖങ്ങളിലും ലച്ചു കാമുകനെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത ലച്ചുവിന്റെ ആരാധകരെ വേദനിപ്പിക്കുന്നതാണ്. ലച്ചുവും കാമുകന്‍ ശിവജിയും പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയിലൂടെസ ലച്ചുവിന്റെ കാമുകനാണ് തങ്ങള്‍ പിരിയുന്നുവെന്ന വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. പിന്നാലെ ഈ കുറിപ്പ് ലച്ചു ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. എല്ലാ നല്ല കാര്യങ്ങളും എല്ലാ കാലത്തും അവസാനിക്കപ്പെടുക തന്നെ ചെയ്യും. ഞാനും ലച്ചുവും രണ്ട് വര്‍ഷമായി ഒരുമിച്ചായിരുന്നു. ഒടുവില്‍ ഞങ്ങളുടെ പാതകളും കരിയറും ഞങ്ങളെ വ്യത്യസ്തമായ ദിശകളിലേക്ക് നയിക്കുകയാണെന്നാണ് ലച്ചുവിന്റെ മുന്‍ കാമുകന്‍ പറയുന്നത്.

അവള്‍ക്ക് ജോലിയുടെ ഭാഗമായി കൊച്ചിയിലേക്ക് മാറേണ്ടി വന്നിരിക്കുകയാണ്. ഗൗരവ്വകരമായ ചര്‍ച്ചയിലൂടെ ഞങ്ങളൊരു തീരുമാനത്തിലെത്തി. ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നത് മനോഹരമായൊരു യാത്രയായിരുന്നു. പരസ്പരം ഏറെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ഞങ്ങള്‍ പരിയാന്‍ തീരുമാനിച്ചതെന്നാണ് ശിവജി പറയുന്നത്.

Lachu Gram

വളരെ വ്യക്തിപരമായ ഒരു കാര്യം ഇവിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കേണ്ടി വന്നതില്‍ എനിക്ക് വിഷമമുണ്ട്. പക്ഷെ അതാണ് കാലത്തിന്റെ ആവശ്യം. ഞങ്ങളുടെ പ്രണയ ബന്ധം പരസ്യമായ ഒന്നായിരുന്നുവെന്നതിനാലാണ് പരസ്യമായി സംസാരിക്കുന്നത്. ഞങ്ങളുടെ സുഹൃത്തുക്കളുടേയും കുടുംബത്തിന്റേയും എല്ലാ സ്‌നേഹവും പിന്തുണയും ഞങ്ങള്‍ക്കുണ്ടെന്ന് അറിയാമെന്നും അദ്ദേഹം പറയുന്നു.

ബിഗ് ബോസിലൂടെ ധാരാളം ആരാധകരെ നേടാന്‍ ലച്ചുവിന് സാധിച്ചിട്ടുണ്ട്. അതേസമയം ബിഗ് ബോസില്‍ അധികനാള്‍ തുടരാന്‍ ലച്ചുവിന് സാധിച്ചിരുന്നില്ല. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് താരം ഷോയില്‍ നിന്നും പുറത്താക്കപ്പെടുകയായിരുന്നു. ലച്ചുവിന്റെ അനവസരത്തിലുള്ള പിന്മാറ്റം ആരാധകരേയും സഹതാരങ്ങളേയും ഏറെ വേദനിപ്പിച്ച ഒന്നായിരുന്നു.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X