അച്ഛനെ ഞെട്ടിച്ച് മാതംഗിയുടെ സര്‍പ്രൈസ്; നിറഞ്ഞത് കണ്ണുകളല്ല, ഹൃദയമാണ്! ലക്ഷ്മി പ്രിയയുടെ കുറിപ്പ്

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ലക്ഷ്മി പ്രിയ. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ലക്ഷ്മി പ്രിയ ടെലിവിഷനിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സ്റ്റാര്‍ മാജിക്കിലൂടേയും പ്രേക്ഷകര്‍ക്ക് സുപരിചതിയാണ്. കുടുംബ പ്രേക്ഷകര്‍ക്ക് അവരുടെ കുടുംബത്തിലെ ഒരംഗമെന്നത് പോലെ പരിചിതയാണ് ലക്ഷ്മി പ്രിയ. പിന്നീടാണ് താരം ബിഗ് ബോസിലെത്തുന്നത്.

ബിഗ് ബോസിന്റെ ഫിനാലെ വരെ എത്താന്‍ ലക്ഷ്മി പ്രിയയ്ക്ക് സാധിച്ചു. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നാടകീയമായ രംഗങ്ങളുടെ ഭാഗമായിരുന്നു ലക്ഷ്മി പ്രിയ. സീസണ്‍ 4 ല്‍ ലക്ഷ്മി പ്രിയയും റിയാസും തമ്മിലുള്ള വഴക്കുകളും ലക്ഷ്മി പ്രിയയും നിമിഷയും തമ്മിലുള്ള വഴക്കുകളുമൊന്നും പ്രേക്ഷകര്‍ അടുത്ത കാലത്തൊന്നും മറക്കാന്‍ സാധ്യതയില്ല.

Lakshmi Priya

സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ലക്ഷ്മി പ്രിയ. തന്റെ ജീവിതത്തിലെ നല്ല മുഹൂര്‍ത്തങ്ങളും ഓര്‍മ്മകളുമൊക്കെ ലക്ഷ്മി പ്രിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ലക്ഷ്മി പ്രിയയെ പോലെ തന്നെ ഭര്‍ത്താവ് ജയേഷും മകള്‍ മാതംഗിയുമൊക്കെ ഇന്ന് പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഇപ്പോഴിതാ ലക്ഷ്മി പ്രിയ പങ്കുവച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

മകള്‍ മാതംഗിയെക്കുറിച്ച് ജയേഷ് സംസാരിക്കുന്ന വാക്കുകളാണ് ലക്ഷ്മിയുടെ പേജില്‍ പങ്കുവച്ചിരിക്കുന്നത്. മകള്‍ നല്‍കിയൊരു സര്‍പ്രൈസിനെക്കുറിച്ചാണ് കുറിപ്പില്‍ ജയേഷ് സംസാരിക്കുന്നത്. ആ വാ്ക്കുകള്‍ ഇങ്ങനെയായിരുന്നു.

''ഇന്ന് വീട്ടിലെ സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ എന്തോ ഞാന്‍ വല്ലാണ്ട് അസ്വസ്തനായി. കുറച്ച് ദേഷ്യവും വന്നു. പക്ഷെ അതൊക്കെ ശ്രദ്ധയോടെ കേട്ടുകൊണ്ട് എന്റെ അരികിലിരുന്ന 7 വയസുള്ള എന്റെ മകള്‍ ചെയ്തതെന്താണെന്നറിയുവോ?
കഴിഞ്ഞ 3 വര്‍ഷമായി അവള്‍ പൊന്നുപോലെ സൂക്ഷിക്കുന്ന അവളുടെ ഒരു ചെറിയ സമ്പാദ്യപ്പെട്ടിയുണ്ട്.. കൈകള്‍ പിറകില്‍ കെട്ടി അതൊളിച്ചുകൊണ്ട് സാവധാനം എന്റെ മടിയില്‍ വെച്ചു. എന്റെ കണ്ണുകള്‍ പൊത്തി എന്നിട്ട് പറഞ്ഞു..
'ഇത് എന്റെ ഒരു ചെറിയ സര്‍പ്രൈസ് ആണ് അച്ഛനെടുത്തോ'''.

നിറഞ്ഞത് കണ്ണുകളല്ല. ഹൃദയമാണെന്നാണ് ജയേഷ് പറയുന്നത്. ഈ ലോകത്തെ എന്റെ ഏറ്റവും വലിയ സമ്പാദ്യം എന്റെ മകള്‍ തന്നെയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞ സമയവും ഇതുതന്നെയാണ്. ഇങ്ങനെ ഒരു മകളുടെ അച്ഛനാവാന്‍ കഴിഞ്ഞതിന് ദൈവത്തിനോട് നന്ദി പറയുന്നുവെന്നും ജയേഷ് പറയുന്നുണ്ട്.

Lakshmi Priya

ദൈവത്തിന് നന്ദി. കോടി നന്ദി. കോടി പുണ്യം. അതിലെ ഓരോ നാണയത്തുട്ടും ഒരു ലക്ഷം കോടിയായി എന്നെങ്കിലുമൊരുനാള്‍ എന്റെ മകളുടെ കൈകളില്‍ ദൈവം തിരിച്ചെത്തിക്കട്ടെ. അനുഗ്രഹാശ്ശിസ്സുകളോടെ, അച്ഛന്‍ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. മകള്‍ക്കൊപ്പമുള്ള ജയേഷിന്റെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള താരമാണ് ലക്ഷ്മി പ്രിയ. നരനിലൂടെയായിരുന്നു സിനിമാ കരിയര്‍ ആരംഭിക്കുന്നത്. തീ മഴ, തേന്‍ മഴയാണ് ഒടുവില്‍ അഭിനയിച്ച സിനിമ. സ്ത്രീധനം മുതല്‍ പളുങ്കു വരെയുള്ള പരമ്പരകളിലും അഭിനയിച്ചു. ബിഗ് ബോസ് മലയാളം സീസണ്‍ 4 ഉള്‍പ്പടെ നിരവധി ടെലിവിഷന്‍ ഷോകളുടേയും ഭാഗമാകാന്‍ ലക്ഷ്മി പ്രിയയ്ക്ക് സാധിച്ചു. എഴുത്തുകാരി എന്ന നിലയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ലക്ഷ്മി പ്രിയ.

a

Read more about: lakshmi priya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X